മലയാളത്തിലെ ആദ്യ ‘എ’ സര്‍ട്ടിഫിക്കറ്റ് സിനിമ- “അവളുടെ രാവുകൾ”.

0

അവളുടെ രാവുകൾ പേരുകേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന ഒരു രൂപമുണ്ട് ഈ എഴുത്തിന്റെ അവസാനം ആ രൂപത്തെ കുറിച്ചു വർണിക്കാം .

1978- ലാണ് ഐ.വി.ശശിയുടെ സംവിധാനത്തിൽ അവളുടെ രാവുകൾ പുറത്തിറങ്ങുന്നതു . ഒരു ലൈംഗിക തൊഴിലാളിയുടെ പച്ചയായ ജീവിതം അഭ്രപാളികളിൽ ജനസ്വീകാര്യതയോടെ രൂപപെടുകയായിരുന്നു ചിത്രത്തിൽ. 1952-ലെ S. M. ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത കാഞ്ചനയും , 1967 ൽ M. കൃഷ്ണൻ നായർ സംവിധാനം ചെയ്ത അഗ്നിപുത്രി എന്നീ രണ്ടു ചിത്രങ്ങളും സമാന പ്രമേയങ്ങളാണ് കൈകാര്യം ചെയ്തിരുന്നതെങ്കിലും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയില്ല എന്നാൽ അവളുടെ രാവുകളുടെ അവസ്ഥ മറിച്ചായിരുന്നു ഏറെശ്രദ്ധിക്കപ്പെട്ടതു മാത്രമല്ല ചൂടൻ ചർച്ചകൾക്കും ചിത്രം വിദേയമായി.

2000ത്തോടെ ലൈംഗിക തൊഴിലാളിൾ നേരിടുന്ന പ്രശ്നങ്ങൾ പൊതു സമൂഹത്തിലവതരിപ്പിക്കപെടാൻ തുടങ്ങി. അന്നു തൊട്ടു കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ എന്ന രീതിയിൽ ചിത്രം വീണ്ടും ചർച്ച വിഷയമായി . അനാഥത്വവും ദാരിദ്ര്യവും ഒരു പെൺകുട്ടിയെ വഴിപിഴപ്പിച്ചതിന്റെ കഥ പല ചോദ്യങ്ങൾക്കു വഴി വച്ചു അകാലഘട്ടത്തിന്റെ നാടകീയത ചിത്രത്തിന്റെ ആദ്യഅവസാനം നിറഞ്ഞു നിൽക്കുന്നുവെന്നതു ഇന്നും പ്രസക്തമാണ്.

എ.ഷെറീഫ് എഴുതിയ കൈയ്യൊതുക്കമാർന്ന തിരക്കഥ ദൃശ്യാവിഷ്കാരം കൊണ്ടതിനെ കഥയ്ക്ക് മുകളിൽ മികവുറ്റതാക്കാൻ സംവിധായകന് കഴിഞ്ഞതു ചിത്രത്തിന്റെ ഏറ്റവും വലിയ വിജയഘടകം. തുടക്കത്തിൽ പറഞ്ഞ ആ മുഖത്തെ കുറിച്ചു കൂടി പറയാതെ ഈ എഴുത്തു പൂർത്തിയകില്ല.

സീമയുടെ കഥാപാത്രം രാജികാലത്തെ മറികടന്നു പോകുന്ന കഥാപാത്രമാവുന്നത് അവരുടെ അഭിനയശേഷിയുടെ അടയാളമാണ് അത്രയധികം തന്മയത്വത്തോടെയാണ് സീമ രാജിയായി ജീവിച്ചതു കുസൃതിയും കുട്ടിത്തവും കൂടിക്കലർന്ന സീമയുടെ ശരീരഭാഷ ഒരു നനുത്ത മുറിവായി പ്രേക്ഷക ഹൃദയങ്ങളിൽ ഇന്നും സ്ഥാനം പിടിക്കുന്നു.

ആ കാലഘട്ടത്തിലിറങ്ങിയ മറ്റു മലയാള ചിത്രത്തിലെക്കാൾ മേനിയഴക് പ്രദർശനം ചിത്രത്തിൽ കൂടുതലായിരുന്നതിനാല്‍ അശ്ലീല ചിത്രമെന്ന് മുദ്രകുത്തപ്പെടുകയായിരുന്നു സീമയുടെ അവളുടെ രാവുകൾ.
ചിത്രത്തില്‍ ഷര്‍ട്ട് മാത്രം ധരിച്ചുള്ള സീമയുടെ പോസ്റ്ററുകള്‍ അക്കാലത്ത് വന്‍ കോളിളക്കമുണ്ടാക്കി.

സീമയുടെ രാജിയെന്ന കഥാപാത്രം യുവപ്രേക്ഷകരെ ഹരം കൊള്ളിച്ചു. കേരളത്തിന്‍റെ സദാചാര ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്ന ചിത്രം വർഷങ്ങൾക്കുശേഷം ശക്തമായ സ്ത്രീപക്ഷ സിനിമയെന്നു പാര്‍ശ്വവത്ക്കരിക്കപ്പെട്ടു.

-സുധീഷ് ഇറവൂർ

You might also like