ഇങ്ങനെ ഒരു ‘ഫാസിൽ ചിത്രം’ ഇപ്പോഴത്തെ തലമുറയ്ക്ക് അറിയാമോ ?

0

കൗമാര പ്രായത്തിന്റെ കൊച്ചുകൊച്ചു കുസൃതികളും മധുരവികാരങ്ങളും അൽപ്പ സ്വൽപ്പം കണ്ണീര്‍കലക്കങ്ങളും നിറഞ്ഞ തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു കഥയാണ് ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ഫാസിൽ ചിത്രം എന്റെ ഓര്‍മ്മയിലിന്നും ഒരു മനോഹരഗാനം പോലെ ഈ സിനിമയുണ്ട് പക്ഷെ അന്നു ഞാൻ ജനിച്ചിട്ടുപോലുമില്ല അതാണ് വാസ്തവം. എന്നാൽ ഏറെ പ്രേക്ഷക – നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം ബോക്സ് ഓഫീസിൽ അത്ര വിജയം നേടിയില്ല എന്നതും വാസ്തവം.

 

ആ കാലഘട്ടത്തിന്റെ “കാക്കേ പൂച്ചേ കാക്കതമ്പ്രാട്ടി’ തുടങ്ങി അന്നത്തെ നാടന്‍ ശീലുകളും ഏടുകളും മനസ്സില്‍ ഇന്നും മായാതെ ഓർമ്മകളിൽ അലയടിക്കുന്നു. ഒരു വലിയ തറവാട്ടിലൊത്തുകൂടുന്ന കൗമാരക്കാരായ രണ്ടു പ്രണയിതാക്കളുടെ കഥയാണ് ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലൂടെ ഫാസിൽ വരച്ചു കാട്ടിയത്. ഒരു പക്ഷേ സിനിമ കാണുന്ന ഏതു പ്രായക്കാര്‍ക്കും തന്റെ നഷ്ടവസന്തകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടമാകും ഈ ചിത്രം. അതിനൊപ്പം കുറെയേറെ സുഖമുള്ള ഗൃഹാതുരമായ ഓര്‍മ്മകളും ചിത്രം സമ്മാനിക്കുന്നു എന്ന ഒരു നൊസ്റ്റാൾജിയ.

മുറപ്പെണ്ണും മുറച്ചെറുക്കനുമായ കൗമാരക്കാരുടെയും ആചാരവിശ്വാസങ്ങളുടെ യും കഥകൾക്കപ്പുറം കുടുംബത്തിലെ ഐശ്വര്യത്തിനു കാരണം നാഗങ്ങള്‍ പാര്‍ക്കുന്ന കാവാണെന്ന് ഉറച്ചുവിശ്വസിക്കുന്നവരുടെ കഥ. അമ്മയുടെയും മകന്റെയും അദൃശ്യവും നേര്‍ത്തതുമായ സ്‌നേഹബന്ധത്തിന്റെ കഥ അക്കാലത്തു ഇതൊക്കെ ഒരു ചലച്ചിത്രത്തിൽ കൊണ്ടുവരാൻ ഫാസില്‍ എന്ന അതുല്യ സംവിധായകനെ കഴിയു.

ഫാസിലിന്റെ ചിത്രങ്ങൾക്ക് വിഷയമല്ല. ജീവിതമാണ് ആധാരം അതൊരിക്കൽകൂടി തെളിയിച്ച ചിത്രം. ആ തലമുറയിൽ ഈ ചിത്രം കാണാത്ത കൗമാരങ്ങളും യൗവനങ്ങളുമുണ്ടാവില്ല. പുത്തന്‍തലമുറയ്ക്കു നമ്മുടെ തലമുറക്കു അന്യമാകുന്ന മണ്ണിന്റെ മണം ഇത്തരം ഫാസിൽ ചിത്രങ്ങളിലൂടെ ദര്‍ശിക്കാം എന്തായാലും എന്റെ മനസ്സില്‍ പ്രണയം വീണ്ടും അലയടിക്കുന്നു.

റെയില്‍വേസ്റ്റേഷനില്‍ നായികയിട്ട തൂവാലയും, കൊലുസ്സും നായകന്‍ കാണതെ പോകുന്നിടത്താണ് ചിത്രം അവസാനിക്കുന്നത് പക്ഷെ ഇന്നും എന്നും എന്റെ മനസ്സിൽ ഈ പ്രണയചിത്രം ഒരു ഓർമ്മപെടുത്തൽ തന്നെയാണ്. വർഷങ്ങൾ പലതു കടന്നു പോയാലും കണ്ണനും രാധികയും പ്രേക്ഷക മനസിൽ എന്നുമുണ്ടാവും അതുകൊണ്ടാണല്ലോ ഞാൻ ജനിക്കുന്നതിനും രണ്ടുവർഷം മുന്നേയുള്ള ഈ ചിത്രം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നതു.

-സുധീഷ് ഇറവൂർ

 

ഹൈടെക്ക് അല്ല, എന്നാൽ മലയാളികളെ ഞെട്ടിച്ച മമ്മൂട്ടി പോലീസ് – സൈക്കോ ത്രില്ലർ സിനിമ ഇതാണ്.

You might also like