ഉണ്ണി വിളിച്ചപ്പോൾ മീര എന്ത് കൊണ്ട് പോയില്ല ?!!! Pavithram – Mohanlal – Shobana

പവിത്രത്തിലെ ഉണ്ണിയെയും മീരയെയും അറിയാത്തവർ ചുരുക്കമാണ് . പവിത്രമെന്ന ചിത്രത്തിന്റെ കഥ പറയുന്നത് ഉണ്ണിയുടെ കണ്ണുകളിലൂടെയാണ്.

Pavithram , Malayalam drama film directed by T. K. Rajeev Kumar and written by P. Balachandran from a story by Balachandran and Kumar. The film stars Mohanlal and Shobana in lead roles. Vinduja Menon, Thilakan, Srividya, Sreenivasan, Nedumudi Venu and Innocent played prominent supporting roles. The music for the film was composed by Sharreth and the cinematography was by Santosh Sivan.

3,595

പവിത്രത്തിലെ ഉണ്ണിയെയും മീരയെയും അറിയാത്തവർ ചുരുക്കമാണ് . പവിത്രമെന്ന ചിത്രത്തിന്റെ കഥ പറയുന്നത് ഉണ്ണിയുടെ കണ്ണുകളിലൂടെയാണ്. ചിത്രം പ്രാധാന്യം കൊടുക്കുന്നത് ഉണ്ണിയുടെ ത്യാഗങ്ങൾക്കാണ്. എന്റെ കുട്ടിക്കാലത്ത് ഈ സിനിമ കാണുമ്പോഴെല്ലാം ഞാൻ ആലോചിച്ചിട്ടുണ്ട്. ഇപ്പോൾ കാണുന്ന സമയം പിന്നെയും തോന്നാറുണ്ട് ഉണ്ണി വന്നു വിളിച്ചപ്പോ ആ മീരയ്ക്കന്നങ്ങു പൊയ്ക്കൂടായിരുന്നോ.എന്നാൽ ഉണ്ണിക്കൊപ്പം ജീവിച്ചു കൊണ്ട് തന്നയന്നു സുഖമില്ലാത്ത അച്ഛനെ മീരക്ക് ശുശ്രൂശിക്കാമായിരുന്നു.

മീര (ശോഭന) പക്ഷെയന്നു ഉണ്ണിയുടെ (മോഹൻലാൽ) കൂടെ പോയില്ലെന്നത് വിഷമമുണ്ടാക്കി. പിന്നീട് മീരയുടെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കിയപ്പോ എന്തോക്കയോ മനസ്സിലായി. ഉണ്ണിയുടെ പ്രണയവും സ്വപ്നവുമെല്ലാം ഉണ്ണി ഉപേക്ഷിക്കുന്നത് മീനാക്ഷിക്ക് വേണ്ടിയാണ്. താത്കാലികമായി പക്ഷെ എല്ലാം ഉപേക്ഷിച്ചുവെങ്ങിലും ഉണ്ണിയിന്നു മീനാക്ഷിയുടെ കൂടെ സന്തോഷവാനാണ്. അപ്പോഴും അവിടെ ഒറ്റപ്പെട്ടു പോയത് മീരയാണ്.ഉണ്ണി ഉപേക്ഷിച്ചു പോയപ്പോഴും മീര വേറൊരു സുഗമായ ശക്തവു. ജീവിതത്തിലേക്ക് കടന്നില്ല. ഒരു പക്ഷേ മീരയ്ക്ക് ഉണ്ണിയോടുള്ള സ്നേഹം അത്രമേൽ ആഴത്തിലുണ്ടായിരുന്നത് കൊണ്ടാവാം.


ആ സമയത്ത് വാക്കുകൾക്കതീതമായ mental traumaയിലൂടെ മീര കടന്ന് പോയിട്ടുണ്ടാവാം.
ഉണ്ണി വീണ്ടും മീരയെ തേടി വരുന്നതും മീനാക്ഷിക്ക് തന്നെ വേണ്ട, താൻ ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോഴാണ്.താൻ അനുഭവിച്ച ഒറ്റപ്പെടലും വേദനയും ഓർത്തിട്ട് തന്നെയാവണം മീര തിരികെ പോവാതെയിരുന്നത്..!! ഓരോ തവണ ഈ സിനിമ കാണുമ്പോഴും മീര എന്ന കഥാപാത്രം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ട്..

You might also like