“അന്ത വിജയലക്ഷ്മി ഇരന്തു പോച്ച്” – പത്ര പ്രവർത്തകനോട് സിൽക്ക് സ്മിത.

0

സിൽക്ക് സ്മിത ഒരു കാലത്തെ നമ്മുടെ സണ്ണി ലിയോൺ. ഒരു പക്ഷെ അന്നത്തെ ജനതയ്ക്ക് സണ്ണി ലിയോൺ എന്ന താരത്തിനു മുകളിൽ ആയിരുന്നിരിക്കണം ഈ താരസുന്ദരി . സണ്ണി ലിയോണിനെ കാണുവാൻ ഇന്നു ആരാധകർ കാത്തു നിൽക്കുന്ന പോലെ അന്നു സിൽക്ക് സ്മിതയെ ഒരു നോക്കു കാണുവാൻ കാത്തുനിന്ന തലമുറ പലരുടെയും ഓർമ്മകളിൽ ഉണ്ടാകും. ഒരു കലാഘട്ടത്തിലെ മുഴുവൻ ആരാധകരും അവരെ കാത്തു നിന്ന ചരിത്രം ചിലപ്പോൾ പലർക്കും പറയാൻ ഉണ്ടാകും. പുതിയ തലമുറയെക്കാൾ സിനിമയെ സ്നേഹിച്ചു പോയ ആ പഴയ തലമുറ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ മാദകനടി അങ്ങനെ വിശേഷിപ്പിക്കാമോ ആ അതിസംബോധന ചിലപ്പോൾ അവരോട് ചെയുന്ന തെറ്റാകും.

സിൽക്ക് സ്മിത എന്ന നടി കടിച്ച ആപ്പിൾ വരെ ലേലം ചെയ്തു പോയിട്ടുണ്ട്. അതൊന്നുമല്ല പറയാൻ വന്നത്. പത്ര പ്രവർത്തകനും തിരക്കഥാകൃത്തുമായിരുന്നു ജി. എ. ലാൽ ഒരിക്കൽ അവരോടു ഒരു അഭിമുഖം ചോദിച്ചിട്ടുണ്ട് . കടുത്ത നിഷേധമായിരുന്നു താരത്തിന്റെ മറുപടി . പക്ഷെ പത്രപ്രവർത്തകനായ ലാൽ അപ്പോൾ പറഞ്ഞു വിടുമോ ഒടുവിൽ ലാൽ പറഞ്ഞു -“എനിക്ക് വിജയലക്ഷ്മിയുടെ അഭിമുഖം ആണു വേണ്ടത്” . ആ പത്രപ്രവർത്തകനെ നിമിഷങ്ങളോളം നോക്കി നിന്നുകൊണ്ട് അവർ പറഞ്ഞു -“അന്ത വിജയലക്ഷ്മി ഇരന്തു പോച്ച്”‌ .

ആന്ധ്രയിലെ ഏതോ ഗ്രാമത്തിൽ നിന്ന് കോടമ്പാക്കത്തെത്തിയ വിജയലക്ഷ്മി എന്ന നാടൻ പെൺകിടാവിനെ സിനിമ സിൽക്ക് സ്മിതയായി മാറ്റിപ്പണിയുകയായിരുന്നല്ലോ ആർക്കും മനസ്സിൽ ആകുന്നതിനുമപ്പുറം. പക്ഷെ അപ്പോഴും അവർ വിജയലക്ഷ്മിയെ സ്‌നേഹിച്ചിരുന്നിരിക്കണം അല്ലെങ്കിൽ ഒരിക്കലും ആ പെൺകുട്ടി മരിച്ചുപോയെന്ന് അവർ ഒരു പച്ചകള്ളം പറയുമായിരുന്നോ ??

സ്നേഹത്തിന്റെ സങ്കടക്കടലിലെ നിലയില്ലാ താഴ്ച്ചയിൽ നമ്മൾ നമ്മെ തന്നെ കൊന്നു കളയുന്നതുപോലെ
സിൽക്ക് സ്മിത സിൽക്ക് സ്മിതയോട് ചെയ്തതും അത് തന്നെയായിരുന്നു . ഒരു സാരി തുമ്പിൽ അവർ അവരെ തന്നെ കെട്ടി തൂക്കി അവരെ ആരാധിച്ചവർക്കും സ്നേഹിച്ചവർക്കുമുള്ള അവസാന കാഴ്ച്ചയായി. എപ്പോഴോ വായിച്ച വരികൾ “ജീവിച്ചിരുന്നപ്പോൾ ആരാധകർ ആഘോഷിച്ച ആ ശരീരം പ്രാണൻ പോയപ്പോൾ ആർക്കും വേണ്ടാ “. സിൽക്ക് സ്മിതയും സിനിമകളും വല്ലാത്ത ഓർമ്മകൾ തന്നെ…..

-സുധീഷ് ഇറവൂർ

ഉണ്ണി മേരിയെന്ന നടിയോട് കാണിച്ച ഏറ്റവും വലിയ ചതി.

You might also like