
ഉണ്ണി മേരിയെന്ന നടിയോട് കാണിച്ച ഏറ്റവും വലിയ ചതി.
ഏറെക്കാലാമായിരിക്കുന്നു നടി ഉണ്ണിമേരി അഭിനയലോകത്തു നിന്നു മാറി നിൽക്കുന്നു കൃത്യമായി പറഞ്ഞാൽ 26ലധികം വർഷങ്ങൾ . നടി ഉണ്ണിമേരിയെ ഒരു വേദിയിൽ പോലും കാണുകയെന്നതു ബുദ്ധിമുട്ട് ആയിരുന്നു.
ഇരുപത്തിയാറ് വർഷത്തിലേറെയായി അവർ സിനിമ വിട്ടു പോയിട്ട്.. പിന്നീട് ഇടയ്ക്കെപ്പോഴോ ചില കുടുംബചിത്രങ്ങൾ മാത്രം എവിടെയൊക്കെയോ കണ്ടു എന്നു ഒരു ഓർമ്മ മാത്രം. ആൾക്കൂട്ടത്തിൽ തനിയെ, തിങ്കളാഴ്ച്ച നല്ല ദിവസം ,സ്നേഹമുള്ള സിംഹം, കരിയിലക്കാറ്റുപ്പോലെ ,മുക്കുവനെ സ്നേഹിച്ച ഭുതം, കൃഷ്ണാ ഗുരുവായൂരപ്പാ, സംഭവാമി യുഗേ യുഗേ, കാട്ടരുവി എന്നീ ചിത്രങ്ങളോരോന്നും ഇന്നും മനസ്സിൽ മിന്നി മറഞ്ഞു പോകാത്ത സിനിമപ്രേമികൾ വളരെ കുറവാണു അതായിരുന്നു ഉണ്ണി മേരി എന്ന നായികയുടെ വിജയം നായകനെക്കാൾ നായികയെ ഇഷ്ട്ടപെട്ടിരുന്ന തലമുറയിലെ നായിക വസന്തം ഉണ്ണി മേരി.
ജോണി, ഉല്ലാസപ്പറവകൾ, മീണ്ടും കോകില, മുന്താണൈ മുടിച്ച് തുടങ്ങിയ തമിഴ് ചിത്രങ്ങൾ വളരെ ശ്രദ്ധേയം. ഈ ചിത്രങ്ങളിൽ പ്രേക്ഷകർക്കു ഇഷ്ടം ഉല്ലാസപ്പറവകളിലും ജോണിയിലും കമലിനും രജനിക്കുമൊപ്പമുള്ള പാട്ടു സീനിലെ ക്ളോസപ്പ് ഷോട്ടുകളിലാണ് കാരണം അത്രക്കു സുന്ദരിയായിരുന്നു ഉണ്ണി മേരിയെന്ന നടി.
തമിഴകത്തിനും തെലുങ്കകത്തിനും അവർ ഉണ്ണി മേരി ആയിരുന്നില്ല ‘ദീപ’ ആയിരുന്നു വിളക്കിലെ ദീപം പോലെ ജ്വലിച്ചു നിന്നവൾ അവരുടെ സ്വന്തം ദീപ. എന്നിട്ടും ലോക സിനിമയിൽ പോലും പേരു കേട്ട മലയാള സിനിമ ലോകത്തിനു , ഉണ്ണിമേരിയിലെ നടിയെക്കാൾ ആവശ്യം അവരുടെ ശരീര സൗന്ദര്യത്തെയായിരുന്നു ആ ശരീര സൗന്ദര്യത്തെ ചൂഷണം ചെയ്തത് അവരിലെ നടിയോട് കാണിച്ചു ഏറ്റവും വലിയ ചതികളിൽ ഒന്നായിരുന്നു.
ഉണ്ണി മേരി എന്ന നടിയോടു അൽപ്പമെങ്കിലും നീതി കാണിച്ച സംവിധായകന് അന്തരിച്ചുപോയ പി.പത്മരാജനാണ്.ഒരു കാലഘട്ടത്തിൻറെ നിറസൗന്ദര്യമായ ഉണ്ണിമേരിയെന്ന ദീപ പി.പത്മരാജൻ ചിത്രങ്ങൾക്കു കരുത്തുള്ള നായികയായിരുന്നു.
ഉർവശി എപ്പൊഴും പല ഇന്റെർവ്യുകളിലും പറഞ്ഞ ഒരു വാചകമുണ്ട്; “.ഉണ്ണിമേരിയോളം പോന്ന ഒരു സുന്ദരിയെ കണ്ടിട്ടില്ലെന്ന്”.. ‘സിനിമയല്ല ജീവിതം’ എന്ന തന്റെ പുസ്തകത്തിൽ, ഉണ്ണിമേരിയെക്കുറിച്ച്, ഒരു അദ്ധ്യായം തന്നെ ഉർവശി എഴുതിചേർത്തു എന്നതു വാക്കുകൾക്കു അപ്പുറമാണ്.
-സുധീഷ് ഇറവൂർ
മലയാളത്തിലെ ആദ്യ ‘എ’ സര്ട്ടിഫിക്കറ്റ് സിനിമ- “അവളുടെ രാവുകൾ”.