2 മണിക്കൂർ ചിരിയുടെ പൂരവുമായി 2 സ്റ്റേറ്റ്സ് – റിവ്യൂ

0

2 സ്റ്റേറ്റ്സ് റിവ്യൂ: ധ്രുവൻ ദേവർമഠം

 

രണ്ടു മണിക്കൂറിൽ മറന്നു ചിരിക്കാനും ആഘോഷിക്കുവാനും ഒരു കൊച്ചു സിനിമ അങ്ങനെ പറയാം നവാഗത സംവിധായകനായ ജാക്കി എസ് കുമാറിന്റെ “2 സ്റ്റേറ്റ്സ്” എന്ന ചിത്രത്തെ. കുറെ നാളുകൾക്ക് ശേഷമാണ് മുകേഷ് അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ പ്രകടനത്തിൽ മതിമറന്ന് ചിരിക്കുവാൻ സാധിച്ചത്. അത്തരത്തിൽ ഈ കഥാപാത്രത്തിന്റെ കാസ്റ്റിങ്ങ് നിർഹിച്ച ഈ സിനിമയുടെ അണിയറ പ്രവർത്തകർ കൈയ്യടി അർഹിക്കുന്നു.

നാട്ടിൻ പുറത്തെ ഗുണ്ടയുടെ വേഷത്തിൽ എത്തിയ ഷമ്മി തിലകൻ അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തെ രസകരമാക്കി തീർക്കുന്നുണ്ട്. മനു പിള്ള, ശരണ്യ നായർ, മുകകേഷ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, ഷമ്മി തിലകൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിനായി ഒരുക്കിയ ഗാനങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ സിനിമയ്ക്ക് ഒപ്പം തന്നെ ചേർന്ന് സഞ്ചരിക്കുന്നവയാണ്. പഴയ കാല പ്രിയദർശൻ കോമഡി ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ട് ചില നേരങ്ങളിൽ ഈ ചിത്രം. നായികയായി എത്തിയ ശരണ്യയും മുകേഷും ഒപ്പം ഷമ്മി തിലകനും ചേർന്നാണ് ചിത്രത്തിൽ ചിരി പടക്കത്തിന് തിരികൊളുത്തുന്നത്. മറഡോണയിൽ നിന്ന് ഈ സിനിമയിലേക്ക് എത്തുമ്പോൾ നായിക എന്നനിലയിൽ ശരണ്യ പ്രതീക്ഷ നൽകുന്നുണ്ട്.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത വിഭാഗത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. ജേക്സിന്റെ പശ്ചാത്തല ഗീതത്തിനൊപ്പം പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിച്ച് നിർത്തുന്ന സഞ്ജയ് ഹാരീസിന്റെ ഛായാഗ്രഹണവും ചിത്രത്തിന് ഗുണമായി മാറുന്നുണ്ട്. പഴയ കാല നൊസ്റ്റാൾജിക്ക് കോമഡി സിനിമകൾ ആസ്വധിക്കുന്ന പ്രേക്ഷകർക്ക് രസകരമായ “2 സ്റ്റേറ്റ്സ്” കാഴ്ച്ചകൾക്കായി ടിക്കറ്റ് എടുക്കാം.

You might also like