ചീഞ്ഞു പോയ “എ ഫോർ ആപ്പിൾ” : റിവ്യൂ വായിക്കാം.

0

എ ഫോർ ആപ്പിൾ റിവ്യൂ: പ്രിയ തെക്കേടത്

 

സ്ഥിരം കണ്ടുമടുത്ത ക്ലിഷേ പ്രണയ കഥ പറയുന്ന ചിത്രമാണ് എ ഫോർ ആപ്പിൾ. പുതുമുഖ താരങ്ങളോടൊപ്പം മലയാള സിനിമയിലെ മുതിർന്ന നടി നടന്മാരും ചിത്രത്തിൽ എത്തുന്നുണ്ട്. പി എഫ് മാത്യുസ്സിന്റെ ‘പ്രണയത്തിന്റെ കൈപ്പുസ്തകം’ എന്ന നോവലിനെ തിരക്കഥയാക്കി മാറ്റിയപ്പോൾ കഥയുടെ ആത്മാവ് നഷ്ടപ്പെട്ടു. സ്വര്‍ണ്ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ സ്വര്‍ണ്ണാലയ നിര്‍മ്മിച്ച് മധു എസ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം “എ ഫോർ ആപ്പിൾ” എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് പൂർണമായി പറയാൻ അതിന് സാധിച്ചില്ല. പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന രീതിയിലാണ് കഥ തുടങ്ങുന്നത്. എന്നാൽ ചിത്രം തുടങ്ങി അല്പസമയം കഴിയുമ്പോൾ തന്നെ കൈവിട്ടു പോയ അവസ്ഥയാണ് സ്‌ക്രീനിൽ തെളിയുന്നത്.

 

 

 

പുതുമുഖ താരം ടോണി സിജിമോന്‍ തന്റെ കഥാപാത്രത്തെ മനോഹരമാക്കിയപ്പോൾ നായികയായി എത്തിയ ജാൻവി ബൈജു ഓവറാക്കി കൊളമാക്കിയിട്ടുണ്ട്. മുതിർന്ന താരങ്ങളായ നെടുമുടി വേണു , ഷീല ഇവർ തങ്ങളുടെ കഥാപത്രത്തെ മനോഹരാക്കിയിട്ടുണ്ട്. ആദ്യമായണ് ഇരുവരും ജോഡികളായി എത്തുന്നത്. സലിം കുമാര്‍ ,ദേവന്‍, കോട്ടയം പ്രദീപ്, സേതുലക്ഷ്മി, പാഷാണം ഷാജി, സന്തോഷ് കീഴാറ്റൂര്‍, മോഹന്‍ അയിരൂര്‍ സാജന്‍ സൂര്യ, ശരണ്യ ആനന്ദ്, ആഷിക, കല്യാണി നായര്‍, രമേഷ് വലിയ ശാല, കൂടാതെ മാസ്റ്റര്‍ ഗൗരവ് , ബേബി നിരഞ്ജന മാസ്റ്റര്‍ സ്രാവണ്‍ എന്നീ ബാലതാരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

 

 

 

 

പേരുമായി ചിത്രത്തിന് യാതൊരുവിധ ബന്ധമില്ല. കളി കൂട്ടുകാരായിരുന്നു അച്ചുവും വിഷ്ണുപ്രിയയും ചെറുപ്രായത്തിലേ ചില പ്രത്യേക സാഹചര്യത്തിൽ പിരിയുന്നു. പിന്നീട് ഇവർ വലുതാകുമ്പോൾ ഇവർക്കുണ്ടായ മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു. ആക്ടിവിസ്റ്റായ വിഷ്ണു പ്രിയയുടെ ജീവിതത്തിലേക്ക് അച്ചുവും കൂടെ നാരായണനും ലക്ഷമിയും വരുമ്പോൾ ഉണ്ടാക്കുന്ന മാറ്റത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. വിഷ്ണുപ്രിയയുടെ അച്ഛൻ വേഷത്തിൽ എത്തിയ കൃഷ്ണകുമാറിന്റെ അഭിനയ മികവ് പറയാതിരിക്കാൻ പറ്റില്ല, അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് റാം മോഹന്റെ.

 

 

 

 

മലയാള സിനിമയുടെ തീരാനഷ്ടമായ എം ജെ രാധകൃഷ്ണനാണു ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ശ്രീകുമാരൻതമ്പിയുടെ വരികൾക്ക് എം. ജെറി അമൽദേവ് സംഗീതം പകർന്നിരിക്കുന്നത് .രാജേഷ് ജയരാമനാണ് തിരക്കഥ, സംഭാഷണമെഴുത്തിയിരിക്കുന്നത്.

 

 

 

മോശമല്ലാത്ത ഒരു തിരക്കഥയുള്ള ചിത്രത്തിന് മോശമായ സംവിധാനം തന്നെയാണ് വിനയായത്. അതിനാൽ കണ്ടിരിക്കുന്ന പ്രേക്ഷകൻ ഉറങ്ങിപ്പോയാലോ ഇറങ്ങി പോയാലോ അത്ഭുതമില്ല.

 

 

 

You might also like