ഇന്റർനാഷണലുമല്ല ലോക്കലുമല്ല ദയനീയം ഈ സ്റ്റോറി.

0

ആൻ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി റിവ്യൂ: പ്രിയ തെക്കേടത്

 

 

ഇത് കട്ട ലോക്കാണ് സിനിമയാണ് ലിജോ പല്ലിശ്ശേരി പറഞ്ഞ ലോക്കൽ സിനിമ അല്ല അതിലും ദയനീയമായ അവസ്ഥയാണ് ഹരിശ്രീ അശോകൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ “ആൻ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി” ചിത്രം. ഇന്റർനാഷണൽ ലെവലിൽ തുടങ്ങുന്ന ചിത്രം പിന്നിട് ലോക്കലായി മാറുന്നു എന്നതാണ് കഥാതന്തു. എന്നാൽ ഇത് ഇന്റർനാഷനുമല്ല ലോക്കലുമല്ലാത്ത ഒരു അവസ്ഥയാണ്.

 

 

 

 

 

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ മനസ്സറിഞ്ഞു ചിരിപ്പിക്കുകയും ഹൃദയസ്പർശിയായ അഭിനയമുഹൂർത്തങ്ങളിലൂടെ കണ്ണു നനയിപ്പിക്കുകയുമൊക്കെ ചെയ്ത നടൻ ഹരീശ്രീ അശോകൻ ഇങ്ങനെ ഒരു തട്ടിക്കൂട്ട് അവതരണം പ്രേക്ഷകരോട് ചെയ്യെണ്ടിരുന്നില്ല. പഴയ ഹരിശ്രീ അശോകൻ ടീമിനെല്ലാം ഒന്നും ഒത്തുചേരണമെങ്കിൽ ഇത്തരത്തിലുള്ള ഒരു ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി ചെയ്യെണ്ടിരുന്നില്ല എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. സംഭവം സിനിമ കളറാണ് , സ്റ്റേജ് ഷോകളിൽ കോമഡി സ്കിറ്റ് കണ്ടുകൊണ്ടിരിക്കുന്ന പ്രതീതി. എന്നാൽ കോമഡി ആണേൽ ഹരിശ്രീ അശോകൻ സിനിമകളിൽ നിന്നെല്ലാം എടുത്ത് ഒരു സിനിമയാക്കിയെടുത്തതാണ്. ദ്വയാർത്ഥ പ്രയോഗങ്ങളും വാട്സ്ആപ്പ് കോമഡികളും ചെറിയ രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. കോമഡികൾക്ക് ചിരിക്കാൻ പ്രേക്ഷകർ ഏറെ പ്രയാസപ്പെടുന്നതായി തിയേറ്ററിൽ പോയൽ കാണാൻ സാധിക്കും.

 

 

 

 

 

ഇന്റർനാഷണൽ ആയി തുടങ്ങി ലോക്കലായി അവസാനിക്കുന്നു: മലേഷ്യയിലാണ് ചിത്രം ആരംഭിക്കുന്നത്. സ്റ്റൈലിഷ് ആയ തുടക്കമാണ് ചിത്രത്തിന്റേത്. മലേഷ്യയിൽ നല്ല രീതിയിൽ ബിസിനസ്സ് ചെയ്യുന്ന മാധവൻ നായരെ (നന്ദു) കാർല എന്ന ഗുണ്ട പിന്തുടരുകയാണ്. കാർലയെ ഭയന്ന് കയ്യിലുള്ള സമ്പാദ്യങ്ങളെല്ലാം കൊടുത്ത് 50 കോടിയോളം വില വരുന്ന ഡയമണ്ട് സ്വന്തമാക്കി മലേഷ്യയിലെ ബിസിനസ്സുകൾക്കെല്ലാം സലാം പറഞ്ഞ് സ്വസ്ഥമായ ജീവിതം നയിക്കാൻ മാധവൻ നായർ നാട്ടിലേക്കു വരികയാണ്.

 

 

 

 

 

നാട്ടിലെത്തിയിട്ടും കയ്യിലുള്ള അമൂല്യമായ ആ സമ്പാദ്യം തന്നെ അയാളെ അസ്വസ്ഥനാക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുന്നു. ഉറക്കമില്ലാത്ത ആ രാത്രി തന്നെയാണ് തലയിൽ തേങ്ങ വീണ് മാധവൻനായരുടെ ഓർമ്മ പോവുന്നത്. പോയ ഓർമ്മയ്ക്കൊപ്പം കാലവുമൊഴുകുമ്പോൾ മാധവൻനായരുടെ മക്കൾ വളരുകയും അന്നാട്ടിലെ വലിയ ഫിനാൻസ്കാരായി മാറുകയുമൊക്കെ ചെയ്യുന്നുണ്ട്. അച്ഛന് ഓർമ്മ തിരിച്ചുകിട്ടി അമൂല്യമായ ആ ഡയമണ്ട് എവിടെയാണ് അച്ഛൻ ഒളിപ്പിച്ചുവച്ചതെന്ന രഹസ്യം അറിയുക എന്നതാണ് മക്കളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാര്യം.

 

 

 

 

 

അതിനിടയിൽ പുതുപ്പിൽ മാധവൻനായരുടെ മക്കളുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളും നാട്ടിലൊരു ചെറിയ ലൈറ്റ് ആൻഡ് സൗണ്ട് കട നടത്തുന്ന കട്ട ലോക്കലായ നാലഞ്ചു ചെറുപ്പക്കാരുടെയും അവരുടെ സുഹൃത്തായ ഡോക്ടർ രാഹുലിന്റെയും (രാഹുൽ മാധവ്) ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.തുടക്കത്തിലെ ഇംപ്രഷൻ നിലനിർത്താനാവാതെ ആദ്യ പകുതിയിൽ തന്നെ ചിത്രം പരാജയപ്പെടുകയാണ്. കഥയിലും ട്രീറ്റ്മെന്റിലുമൊക്കെയുള്ള ഫോക്കസ് ഇല്ലായ്മയാണ് ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’യെ വിരസമാക്കുന്നത്. കഥകളും ഉപകഥകളും നിരവധിയേറെ കഥാപാത്രങ്ങളുമൊക്കെയായി രണ്ടാംപകുതി ബഹളമയമാകുന്നതോടെ കാഴ്ചക്കാർക്കും ഫോക്കസ് നഷ്ടപ്പെട്ടേക്കാം.

 

 

 

 

 

 

ചിരിപ്പിക്കാത്ത ചേരുവകൾ : ധർമ്മജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, ദീപക് പറമ്പോൽ തുടങ്ങിയവർ സിനിമയുടെ ഭൂരിഭാഗവും അപഹരിക്കുന്ന കാഴ്ചയും കാണാനാകും. ഇവരാണ് തമാശയുടെ അടങ്കൽ എടുത്തിരിക്കുന്നതെന്ന് കരുതിയാൽ തെറ്റി, ആ ജോലി ഭംഗിയായി ചെയ്യുന്നത് എസ്.ഐയുടെ വേഷത്തിലെത്തുന്ന ബൈജുവും, സ്കെച്ച് റോണി എന്നതല്ലുകൊള്ളി ഗുണ്ടയെ അവതരിപ്പിക്കുന്ന സുരേഷ് കൃഷ്ണയുമാണ്. പക്ഷേ, ചിലയിടത്ത് ഇരുവരും ഒരുപോലെ ഓവറാണെന്നത് മറ്റൊരു കാര്യം.

 

 

 

 

 

 

നന്ദുവാണ് മാധവനെ അവതരിപ്പിക്കുന്നത്. മനോജ് കെ.ജയൻ, ടിനി ടോം, ജോൺ , സലിം കുമാർ, കലാഭവൻ ഷാജോൺ, ഇന്നസെന്റ്, കുഞ്ചൻ, ജാഫർ ഇടുക്കി, അബു സലീം, മാല പാർവ്വതി, ശോഭ മോഹൻ, നന്ദലാൽ, കുളപ്പുള്ളി ലീല, കെടാമംഗലം വിനോദ്, ഏലൂർ ജോർജ് എന്നിങ്ങനെ വൻ താരനിര തന്നെ വന്നുപോകുന്നുണ്ട്. ഇവരിൽ പലർക്കും കാര്യമായ പണിയൊന്നുമില്ല. നായകനും നായികയുമെന്നൊക്കെ പറയാനുള്ളതൊന്നും സിനിമയിൽ ഇല്ല.

 

 

 

 

 

 

രാഹുൽ മാധവ് നായകനായി അവതരിക്കുമ്പോൾ കുട്ടനാടൻ മാർപ്പാപ്പ, കിനാവള്ളി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ സുരഭി സന്തോഷ് നായികയാകുന്നു. മമിത ബൈജു, രേഷ്മ എന്നീ യുവനടിമാരും മറ്റു പ്രധാന റോളുകളിൽ എത്തുന്നു. മാധവന്റെ തനി ലോക്കൽ അളിയനായി ഹരീശ്രി അശോകൻ തന്നെ എത്തുന്നുണ്ട്.

 

 

 

 

 

 

ആവർത്തന വിരസതയും തട്ടികൂട്ടിയതും ചിരിപ്പിക്കാൻ വേണ്ടി കുത്തിത്തിരുകിയ തമാശകളും മാത്രമായി ഒതുങ്ങി അശോകന്റെ ഹരിശ്രീ സംവിധാന ചിത്രം. ചിത്രം തുടങ്ങുമ്പോൾ ടൈറ്റിൽ കാർഡിൽ അണിനിരത്തിയ പരസ്യ  സ്ഥാപനങ്ങൾ എന്താണ് ചെയ്തതെന്നും ചിത്രത്തിന്റെ നിർമ്മാതാക്കൾ തിരക്കണം; കാരണം ഹരിശ്രീ അശോകനെ പോലെയൊരു കലാകാരന്റെ ആദ്യ സംവിധാന ചിത്രം തിയേറ്ററിൽ എത്തുമ്പോൾ പത്തിൽ താഴെ മാത്രമാണ് പ്രേക്ഷക സംഖ്യം. ഹാസ്യ നടന്മാർ സംവിധായകർ ആയപ്പോൾ ജഗതി ശ്രീകുമാറിനും സലിം കുമാറിനും സംഭവിച്ച അതെ ദുരവസ്ഥ തന്നെ ഹരിശ്രീ അശോകനും സംഭവിച്ചു.

 

 

 

 

 

You might also like