“അസുരൻ” : ധനുഷ് – മഞ്ജു വാര്യർ വെട്രി വിഴ . റിവ്യൂ വായിക്കം.

0

അസുരൻ റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

താളം നഷ്ട്ടപ്പെട്ട ജീവിതവും വാരിപിടിച്ച് നിലനിൽപ്പിനായുള്ള സാധാരണക്കാരന്റെ ഓട്ടമാണ്; പോരാട്ടമാണ് വെട്രിമാന്റെ “അസുരൻ”. സിവസാമിയുടെയും പച്ചൈയമ്മയുടെയും ജീവിതത്തിലൂടെ സംവിധായകൻ ഇന്നും നിലനിൽക്കുന്ന ജാതിരാഷ്ട്രീയത്തിന്റെയും സാധാരണക്കാരൻ അനുഭവിക്കുന്ന ചൂഷങ്ങളുടെയും ഭായനകതതുറന്നു കാട്ടുകയാണ് ചിത്രത്തിലൂടെ.

 

 

 

ധനുഷ് എന്ന നടനെ ഇത്രത്തോളം ഉപയോഗിച്ച മറ്റൊരു സംവിധായകൻ ഉണ്ടോ എന്നത് സംശയമാണ്. അത്രത്തോളം സൂക്ഷ്മമായി തന്നെ സിവസാമിയെന്ന കഥാപാത്രമായി നിറഞ്ഞാടുകയാണ് ചിത്രത്തിൽ ധനുഷ്. തമിഴ്നാട്ടിലെ സാധാരണക്കാരനായ കർഷകന്റെ വേദനകളും അവസ്ഥകളും ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. നല്ല കഥാമുഹർത്തങ്ങളും അഭിനയസാധ്യതയുള്ള കഥാപാത്രവും ലഭിച്ചപ്പോൾ മലയാളികളുടെ സ്വന്തം മഞ്ജുവാര്യർ തന്റെ ആദ്യ തമിഴ് ചിത്രം അവിസ്മരണീയമാക്കി തീർത്തിട്ടുണ്ട്. ധനുഷിന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തിൽ അവർക്ക്. സ്വന്തം ശബ്ദ്ധം തന്നെ കഥാപാത്രത്തിന് നൽകിയിരിക്കുന്നതിനാൽ അത് കൂടുതൽ മിഴിവാകുന്നുണ്ട്.

 

 

 

എൺപതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. പൂമണിയുടെ വെക്കൈ എന്ന നോവലിന്റെ ചലച്ചിത്ര രൂപമാണ് അസുരൻ സിവസാമി (ധനുഷ്) എന്ന മധ്യവയ്സകനായ കർഷകനും മകനും രാത്രിയിൽ ഭയന്നു കൊണ്ട് ഒരു നദി കടന്ന് കാടുകയറുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. പതിനാറ് വയസ്സുള്ള മകൻ നാട്ടിലെ ജമ്മിയെ കൊലപ്പെടുത്തിയതുകൊണ്ടാണ് അയാൾക്കും കുടുംബത്തിനും വീട് വിട്ട് ഇറങ്ങേണ്ടി വന്നത്. മകൻ ജന്മിയെ കൊല്ലാനുണ്ടായ കാരണങ്ങൾ എല്ലാം പിന്നീട് അങ്ങോട്ട് ഫ്ലാഷ്ബാക്കിലൂടെയാണ് അവതരിപ്പിക്കുന്നത്.

 

 

 

ഭാര്യയ്ക്കും ആൺമക്കൾക്കും മകൾക്കും ഒപ്പം സമാധാനത്തോടെ കാർഷികവൃത്തിയിൽ ഏർപ്പെട്ട് ജീവിക്കുന്ന ആളാണ് സിവസാമി. എന്നാൽ ഒരു നാൾ അയാളുടെ കൃഷിസ്ഥലം അടങ്ങുന്ന ഭൂമി കൂടി പിടിച്ചെടുത്ത് സിമന്റ് ഫാക്ടറി തുടങ്ങാൻ ഒരുങ്ങുകയാണ് സ്ഥലത്തെ കച്ചവടക്കാരനും ജൻമിയുമായ ആളും അയാളുടെ കുടുംബവും.സിവസാമിയെയും കുടുംബത്തെയും ഓടിക്കുവാനായി അവർ ഭൂമിയുടെ അതിർത്തിയിൽ വൈദ്യുതി കമ്പി സ്ഥാപിക്കുന്നു. ഒരു രാത്രിയിൽ തന്റെ കൃഷി ഇടത്തിൽ വന്ന പന്നിയെ ഓടിക്കുവാനായി ശ്രമം നടത്തുന്നതിനിടയിൽ സിവസ്വാമിയുടെ മകന്റെ അരുമയായ പട്ടി ഷോക്ക് ഏറ്റ് മരിക്കുന്നു. അതോടു കൂടി ഇരുകൂട്ടർക്കും ഇടയിൽ പ്രശ്നങ്ങൾ ആരംഭിക്കുകയാണ്.

 

 

 

പട്ടി ഷോക്ക് ഏറ്റ് മരിച്ചതിനെക്കുറിച്ച് പഞ്ചായത്തിൽ പരാതി നൽകുന്നുണ്ടെങ്കിലും കാര്യമായ നടപടികൾ ഒന്നും തന്നെയുണ്ടാകുന്നില്ല. ആ പരാതി നിലനിൽക്കെ തന്നെ കിണർവെള്ളം സംബന്ധിച്ച് പച്ചൈയമ്മാളും ജൻമിയുടെ സഹായികളും തമ്മിലുണ്ടാകുന്ന വഴക്ക് പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിന് കാരണമായി തീരുന്നു.തുടർന്ന് അങ്ങോട്ടുള്ള കഥാ യാത്രയിൽ ജൻമിയുടെ ആളുകൾ സിവസാമിയുടെ മൂത്ത മകനെ കൊലപ്പെടുത്തുന്നു. അതിന് പ്രതികാരമായാണ് സിവസാമിയുടെ ഇളയ മകൻ ജൻമിയെ കൊലപ്പെടുത്തുന്നതും സ്വന്തം വീടുപേക്ഷിച്ച് ജീവനും ജീവിതവും തിരിച്ചുപിടിക്കുവാനായി പോരാട്ടത്തിന് ഇറങ്ങേണ്ടിവരുന്നതും.

 

 

 

ധനുഷ് ചിത്രത്തിൽ രണ്ട് ഗെറ്റപ്പുകളിലാണ് അഭിനയിച്ചിരിക്കുന്നത്.മധ്യവയ്സകനായ അച്ഛനായും പിന്നെ യുവാവും രണ്ടു ഗെറ്റപ്പിലും താരം സമാനതകൾ ഇല്ലാതെ നിറഞ്ഞാടുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്. ഓരോ പ്രതിസന്ധിയിലും എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലും സാധാരണക്കാരനായ സ്നേഹനിതിയായ അച്ഛനായി ആയുധമെടുക്കാതെ ഒതുങ്ങി ജീവിക്കുവാനാണ് അയാൾ മാക്സിമം ശ്രമിക്കുന്നത്. അതു കൊണ്ട് തന്നെ ആൺമക്കൾക്ക് മുന്നിൽ പലപ്പോഴും അപഹസിക്കപ്പെടുന്നുണ്ട്.

 

 

 

എന്നാൽ ഭൂതകാലത്തിൽ ആയുധമെടുത്ത് പോരാടി ജീവിച്ചവനാണ് സിവസാമി എന്ന കാഴ്ച്ച മനുഷ്യനിസഹായതയുടെ വല്ലാത്ത അവസ്ഥയാണ് പ്രേക്ഷകർക്ക് മുന്നിൽ വരച്ചുകാട്ടുന്നത്. ജാതിയത വീണ്ടും സമൂഹത്തെ കാർന്നുതിന്നു തുടങ്ങുന്ന ഈ കാലത്ത് കൃത്യമായ രാഷ്ട്രീയമാനം മുന്നോട്ട് വെയ്ക്കുകയാണ് അസുരൻ എന്ന സിനിമ.

 

 

 

സംവിധായകന്റെ കൈയ്യടക്കമുള്ള മേയിക്കിങ്ങും മികച്ച കാസ്റ്റിങ്ങും ജി.വി. പ്രകാശിന്റെ അതിഗംഭീര പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. കഥയുടെ സഞ്ചാരവഴിയിൽ എന്താണ് സംഭവിക്കുക എന്നത് പ്രേക്ഷകന് അറിയാൻ സാധിക്കുമെങ്കിലും സംവിധായകന്റെ പ്രതിഭ കൊണ്ട് പ്രേക്ഷകർ കൺചിമ്മാതെ കണ്ടിറങ്ങും ഈ അസുരനെ..

 

 

 

You might also like