“ഭൂമിയിലെ മനോഹര സ്വകാര്യം” മനോഹരം – റിവ്യൂ.

0

ഭൂമിയിലെ മനോഹര സ്വകാര്യം റിവ്യൂ: ധ്രുവൻ ദേവർമഠം

കാവ്യാത്മകമായ പേര് കവിത പോലെ മനോഹരമായ സിനിമ ഒറ്റ വാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത “ഭൂമിയിലെ മനോഹര സ്വകാര്യം” എന്ന സിനിമയെ. പുന്നാരക്കടവ് എന്ന നാട്ടിൻ പുറത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ക്രിസ്ത്യൻ-മുസ്ലീം പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഈ കാലഘട്ടത്തിൽ സാമൂഹിക പ്രസക്തമായൊരു വിഷയമാണ് സിനിമ മുന്നോട്ടുവെയ്ക്കുന്നത്.

നായകനായ അഹമ്മദ്കുട്ടിയായി ദീപക് പറമ്പോലും നായിക അന്നയായി പ്രയാഗ മാർട്ടിനും എത്തുന്നു. എന്താണ് ഭൂമിയിലെ അതിമനോഹരമായ സ്വകാര്യം ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്കും പ്രണയം പങ്കുവച്ചിട്ടുള്ളവർക്കും അതിനുത്തരം അറിയാം അത് പ്രണയം തന്നെ. പ്രണയമെന്ന വികാരത്തിന്റെ പശ്ചാത്തലത്തിൽ സിനിമ ഉണ്ടായകാലം മുതൽക്കുതന്നെ കഥകൾ പറഞ്ഞു തുടങ്ങിയതാണ്.അതിൽ ഏറെയും നമുക്ക് ഇഷ്ട്ടമായവയും ഈ സിനിമയുടെ കഥയും പ്രണയമെന്ന വികാരത്തെയാണ് അതിമനോഹരമായി തന്നെ അടയാളപ്പെടുത്തുന്നത്. അന്നയുടെയും അഹമ്മദ്കുട്ടിയുടെയും അത്രമേൽ തീവ്രമായും മനോഹരമായും ഷൈജു അന്തിക്കാട് എന്ന സംവിധായകൻ ഈ സിനിമയിലൂടെ പ്രേക്ഷകരെ അനുഭവപ്പെടുത്തുന്നുണ്ട്.

നവാഗതനായ ഏ ശാന്തകുമാറിന്റെതാണ് ചിത്രത്തിന്റെ രചന. അദ്ദേഹത്തിന്റെ തന്നെ നാടക രചനയായ ഒരു ദേശം നുണപറയുന്നു എന്നതിന്റെ ചലച്ചിത്രരൂപമാണ് ഭൂമിയിലെ ഒരു മനോഹര സ്വകാര്യം എന്ന സിനിമയുടെത്.

ദീപക് പറമ്പൊലിന്റെയും പ്രയാഗ മാർട്ടിനും പുറമേ ഇന്ദ്രൻസ്, ലാൽ, സുധീഷ്, നിഷാ സാരംഗ്, ഷൈൻ ടോം ചാക്കോ, അഞ്ജു അരവിന്ദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയിരിക്കുന്നു. മുഴുവൻ താരങ്ങളും അവരവരുടെ കഥാപാത്രങ്ങളെ വളരെ മനോഹരമായി തന്നെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ദീപക്, പ്രയാഗ എന്നിവരുടെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ചിത്രത്തിലേത്.

ചിത്രത്തിന് വേണ്ടി മനോഹരമായ ഫ്രെയിമുകൾ ഒരുക്കിയ ഛായാഗ്രാഹകനും സംഗീതം നൽകിയ സച്ചിൻ ബാലുവും കൈയ്യടി അർഹിക്കുന്നു. എന്തായാലും മനോഹരമായ പ്രണയ സിനിമകൾ ഇഷ്ട്ടപ്പെടുന്നവർക്ക് ഭൂമിയിലെ മനോഹര സ്വകാര്യത്തിന് ധൈര്യമായും ടിക്കറ്റ് എടുക്കാം..

Bhoomiyile Manohara Swakaryam Movie Review – Starring Deepak Parombol , Prayaga Martin, Directed by Shyju Anthikad.

You might also like