ഉന്നം തെറ്റിയ “ബ്രദേര്‍സ് ഡേ” – റിവ്യൂ.

0

ബ്രദേര്‍സ് ഡേ റിവ്യൂ: പ്രിയ തെക്കേടത്

 

പേര് പോലെ സഹോദര ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ഒരുക്കിയ “ബ്രദേര്‍സ് ഡേ”. ചിത്രത്തിന് കിട്ടിയ ഹൈപ്പ് പോലെ മറ്റൊരു ഓണചിത്രത്തിനു കിട്ടിയിട്ടില്ല. അടി, ഇടി, ബഹളം, പാട്ട്, പ്രണയം , സൗഹൃദം ഇതൊക്കെ പ്രതീക്ഷിച്ചാണ് നിങ്ങൾ എത്തുന്നതെങ്കിൽ നിങ്ങളെ നിരാശപ്പെടുത്തില്ല ഷാജോൺ .

 

 

പക്ഷെ എവിടെ എന്ത് വേണമെന്ന് അറിയാതെയുള്ള മേക്കിങ് ആണ് ബ്രദേര്‍സ് ഡേയുടെ പ്രധാന പോരായ്മ. ലൂസിഫർ പോലെ വമ്പൻ സിനിമയെടുത്ത് ക്ഷീണിച്ച് റെസ്ററ് എടുക്കുന്നപോലെയാണ് ബ്രദേര്‍സ് ഡേ സെറ്റിൽ പൃഥ്വിരാജ് എന്ന് തമാശക്ക് ഏതൊരു പ്രൊമോഷൻ പരിപാടിയിൽ പറഞ്ഞിരുന്നു.

 

 

 

കണ്ടിരിക്കുന്ന പ്രേക്ഷകനും അതെ അലസത അനുവഭവപ്പെട്ടുവെന്ന് പറയാം. പൃഥ്വിരാജ് ഇംഗ്ലീഷോ സ്ലോ മോഷനിലുള്ള നടത്താമോ ഈ ചിത്രത്തിലില്ല എന്ന് പറയുമ്പോൾ ഇത്രക്കും ചളി പടമായിരിക്കുമെന്ന് ആരും കരുതിയില്ല . ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലെ പൃഥ്വി തിരിച്ചുവരുന്നു എന്ന് എവിടേയോ വായിച്ചിരുന്നു. അത്ര സൂപ്പർഹിറ്റായ ആ ചിത്രത്തോടൊപ്പം താരതമ്യം ചെയ്യാനുള്ള ക്വാളിറ്റിപോലും ബ്രദേര്‍സ് ഡേ എന്ന ചിത്രത്തിന് ഇല്ല.

 

 

 

മികച്ച നടനായും, വില്ലനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഷാജോണിനോട് പ്രേക്ഷകർക്ക് ഒന്ന് മാത്രം പറയുള്ളത് “കുറെ താരങ്ങളെ കുത്തി നിറച്ച് കുറെ ചളി കോമഡിയും പാകത്തിന് സെന്റിമെൻറ്സും , ആവശ്യത്തിന് പ്രണയവും സൗഹൃദവും കുത്തി കയറ്റിയാൽ ഒരു സിനിമയാവില്ല” ഈ ഓണകാലത്ത് കൈയിലുള്ള പൈസ കൊടുത്ത് തിയേറ്ററിൽ നിങ്ങളുടെ സിനിമ കണ്ട പ്രേക്ഷകന്റെ രോദനമാണ് ഇത്.

 

 

സിനിമയുടെ കഥ എന്ന് പറഞ്ഞാൽ ഒരു ഒന്നന്നൊര ട്വിസ്റ്റ് കഥയാണ് , എവിടെ തുടങ്ങി എങ്ങനെ അവസാനിപ്പിക്കണമെന്ന ഒരു എത്തും പിടിയും കിട്ടാതെ സംവിധായകൻ അത്യാവശ്യം വിയർത്തു എന്ന് കാണുമ്പോഴേ മനസിലാവുന്നുണ്ട് . ചിത്രം ഫാമിലി കോമഡി സസ്പെൻസ് ത്രില്ലർ ആണെങ്കിലും ട്വിസ്റ്റുകളൊക്കെ പ്രേക്ഷകന് ആദ്യം തന്നെ മനസിലാവുന്നുണ്ട്. തമിഴ് നാട്ടിൽ തുടങ്ങുന്ന കഥ കൊച്ചിയിലും മുന്നാറിലുമായി ഓടി നടക്കുകയാണ്.

 

 

ഫോര്‍ട്ട് കൊച്ചിയില്‍ കാറ്ററിങ് സര്‍വീസ് നടത്തുകയാണ് റോണി (പൃഥ്വിരാജ്)യും അടുത്ത സുഹൃത്ത് മുന്ന(ധര്‍മ്മജന്‍)യും. ഇവരുടെ ജീവിതത്തിലേക്ക് തമിഴ് നാട്ടിൽ നിന്ന് തുടങ്ങുന്ന കഥ കണക്ട് ആയതുമുതലാണ് ട്വിസ്റ്റുകളും സസ്പെന്സുകളും നിറയുന്നത്. ചിത്രത്തിൽ നാല് നായികമാർ എത്തുന്നുണ്ട്. ആര് ഏറ്റവും കൂടുതൽ വെറുപ്പിക്കുക എന്ന മത്സരമാണ് ചിത്രത്തിൽ കണ്ടത്. റൂബിയായി എത്തിയ പ്രയാഗ മാർട്ടിന്റെ അഭിനയ മികവിനെ തോൽപ്പിക്കാൻ ബാക്കി മൂന്ന് നായികമാർക്കും സാധിച്ചില്ല . സാന്റ എന്ന കഥപാത്രമായി എത്തിയ ഐശ്വര്യ ലക്ഷ്മി ബേധപ്പെട്ട രീതിയിൽ തന്റെ കഥാപത്രത്തെ ചെയ്തിട്ടുണ്ട്. തനിഷയായി എത്തിയ മിയ കുഴപ്പമില്ലാത്ത പ്രകടനമായിരുന്നു . മഡോണ സെബാസ്റ്യൻ വെറുപ്പിക്കാതെ ഭംഗിയായി തന്റെ കഥാപാത്രം ചെയ്തു .

 

 

 

കോമഡി പ്രിത്വിരാജിന്റെ അധികം വഴങ്ങിയില്ലെങ്കിലും ചിത്രത്തിൽ അദ്ദേഹം മികച്ച സംഘടനരംഗങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. ചിത്രത്തില്‍ ഏറ്റവും ഉജ്വലമായ പ്രകടനം കാഴ്ച വച്ചത് വില്ലന്‍ കഥാപാത്രമായെത്തിയ തമിഴ് നടന്‍ പ്രസന്നയാണ്. കിടിലം വില്ലനെ മലയാളത്തിന് കിട്ടിയതിൽ സന്തോഷിക്കാം. വിജയ രാഘവന്റെ മേക്കോവർ ഒരു പൊടിക്ക് ഓവർ ആയിട്ടുണ്ട്. കോട്ടയം നസീർ കോമഡി കലർത്തി സെന്റിമെന്റൽ റോൾ ആണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്ഫടികം ജോർജ് , പൊന്നമ്മ ബാബു, ശിവാജി ഗുരുവായൂർ, മാല പാർവതി , രാജേഷ് ശർമ്മ , കൊച്ചു പ്രേമൻ , വിജയകുമാർ , അനിൽ മുരളി എന്നിവരും ചിത്രത്തിലുണ്ട്. ബാലതാരം എറിക് അനിൽ മികച്ച പ്രകടനം കാഴ്ച് വച്ചു. ക്ലൈമാക്സിൽ പോലീസ് വേഷത്തിൽ സംവിധായകൻ ഷാജോണും എത്തുന്നുണ്ട്.

 

 

 

ജിത്തു ദാമോദറിന്റെ ഛായാഗ്രഹണം ഒരു ത്രില്ലർ ചിത്രത്തിന് വേണ്ടിയുള്ള ചേരുവകൾ പകർത്തിയിട്ടുണ്ട്. 4 മ്യൂസിക്‌സിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ശരാശരിയായി ഒതുങ്ങി. ചിത്രത്തിന്റെ സമയനീളം കൂടിപോയതിനാൽ കോമഡിയും ത്രില്ലറും ചേർത്തെങ്കിലും പ്രേക്ഷകന് പലയിടങ്ങളിലും മടുപ്പ് ഉളവാക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമുള്ള കോമഡി പ്രിത്വിരാജ് ചിത്രമെന്ന നിലക്ക് അല്ലെങ്കിൽ സമയമുണ്ടെങ്കിലും ഫാമിലിയായിട്ട് ചുമ്മാ പോയി കണ്ടു വരാം ഈ കലാഭവൻ ഷാജോൺ ചിത്രം . അത്ര മാത്രം..!!

 

 

You might also like