ആ ഭയം നിങ്ങളുടെ തൊട്ടുപുറകിലുണ്ട്…! “ചതുർമുഖം” റിവ്യൂ വായിക്കാം.

മലയാള സിനിമയിൽ ഇന്നുവരെ കണ്ട പ്രേത സിനിമകളുമായി ഇതിന് ബന്ധമുണ്ടോയെന്ന് ചോദിച്ചാൽ നിസംശയം ഇല്ലായെന്ന് പറയാം

ടെക്നോ ഹൊറർ എന്ന വാക്ക് മലയാളികൾക്കിടയിൽ അധികം കേൾക്കാത്ത വാക്കായതുകൊണ്ടുതന്നെ ചതുർമുഖം കാണാൻ മഞ്ജു ചിത്രമെന്നപോലെ തന്നെ ആ വാക്കിനും പ്രാധാന്യമുണ്ട്.

0

ചതുർമുഖം റിവ്യൂ: ജനദേവൻ

ടെക്നോ ഹൊറർ എന്ന വാക്ക് മലയാളികൾക്കിടയിൽ അധികം കേൾക്കാത്ത വാക്കായതുകൊണ്ടുതന്നെ ചതുർമുഖം കാണാൻ മഞ്ജു ചിത്രമെന്നപോലെ തന്നെ ആ വാക്കിനും പ്രാധാന്യമുണ്ട്. ഇന്ന് സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്. തങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായും ഫേസ്ബുക്ക് ഫീഡായും വാട്സ് ആപ്പ് സ്റ്റാറ്റസായും നമ്മുടെ ഓരോ നിമിഷങ്ങളും ഈ സാമൂഹ്യ മാധ്യമങ്ങളിലൂടെ നമ്മൾ മറ്റുള്ളവരെ അറിയിക്കുന്നു. അതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെങ്കിലും നമ്മൾ അങ്ങനെയൊരു ശീലം വളർത്തിയെടുക്കുന്നു. ഇത്തരത്തിലുള്ള ഒരു കഥാപാത്രമോ അല്ലെങ്കിൽ നമുക്കറിയാവുന്ന ആരെങ്കിലും ഒരാളെങ്കിലും അങ്ങനെയുണ്ടാവും. അത്തരത്തിലുള്ള തേജസ്വനിയായാണ് സലിൽ വിയും , രഞ്ജീത് കമല ശങ്കറും പ്രേക്ഷകർക്ക് ചതുർമുഖത്തിലൂടെ കാണിച്ചു തരുന്നത്.

മലയാള സിനിമയിൽ ഇന്നുവരെ കണ്ട പ്രേത സിനിമകളുമായി ഇതിന് ബന്ധമുണ്ടോയെന്ന് ചോദിച്ചാൽ നിസംശയം ഇല്ലായെന്ന് പറയാം. വെള്ളസാരിയെടുത്തുള്ള പ്രേതങ്ങളോ വലിയ ശബ്ദ കോലാഹലങ്ങളോ പേടിപ്പെടുത്തുന്ന ഇരുട്ടോ ഒന്നുമില്ല. എന്നാൽ അതിനേക്കാൾ പേടിതോന്നുന്നു സാങ്കേതിക പേടിപ്പെടുത്തലാണ് “ചതുർമുഖം”. നമ്മൾ ഉപയോഗിക്കുന്ന ഓരോ വിർച്വൽ ആപ്പുകൾ വഴി മനുഷ്യ നിർമിതമായ നെഗറ്റീവ് എനർജികളെ കുറിച്ച ചിന്തിച്ചിട്ടുണ്ടോ ? അത് നമ്മളെ എവിടെവരെ എത്തിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ?ചതുർമുഖത്തിലെ തേജസ്വനിയുടെ ഒരു ദിവസം തുടങ്ങുന്നതേ സെൽഫിയിൽ നിന്നാണ്. തന്റെ ഒരു ദിവസത്തിന്റെ എല്ലാ നിമിഷങ്ങളും തേജസ്വനി ഫോണിൽ പകർത്തി തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്നു.ഒപ്പം കൂട്ടായി കൊണ്ട് നടക്കുന്ന മൊബൈൽ ഫോൺ ഒരിക്കൽ ഒരു യാത്രയിൽ തേജസ്വനിയുടെ കൈയിൽ നിന്ന് നഷ്ടപ്പെടുന്നു. അതോടെ അസ്വസ്ഥയിലാവുന്ന തേജസ്വനി കുറഞ്ഞ കാശിന് പുതിയൊരു ഫോൺ വാങ്ങുന്നു. എന്നാൽ പുതിയ ഫോണിന്റെ വരവോടെ തേജസ്വനിയുടെ ജീവിതത്തിൽ അസ്വാഭാവികമായ ഒരു സംഭവങ്ങൾ അരങ്ങേറുന്നു.


പുതിയ ഫോൺ ഭീതി ഉയർത്തുന്നു. മനുഷ്യ നിർമിതമായ സാങ്കേതികതയുടെ നെഗറ്റീവ് ഇല്ലാതാക്കാൻ സാങ്കേതികതയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന ഒരു കാര്യത്തിൽ ചതുർമുഖം എത്തുന്നുണ്ട്. രുഒരു ഫോണ്‍ സൃഷ്ടിക്കുന്ന ഹൊറര്‍ ചുറ്റുപാടുകളും, ത്രില്ലിംഗ് മൊമെന്റ്‌സുമാണ് ചതുര്‍മുഖത്തെ വ്യത്യസ്തമാക്കുന്നത്.ചതുർമുഖത്തിലെ പ്രതിനായകൻ ടെക്നോളോജിയാണ്. തേജസ്വനിയായി മഞ്ജു ഷോ തന്നെയാണ് ചതുർമുഖം. തേജസ്വനിയുടെനായകനായി എത്തിയ ആന്റണിയായി എത്തിയ സണ്ണി വെയ്‌നും തന്റെ കഥാപാത്രം ഭദ്രമാക്കി. അലൻസിയർ ലഭിച്ച വേഷം നല്ലതാക്കി. ഒരു ത്രില്ലർ ഹൊറർ ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് ക്യാമറ തന്നെയാണ്. പേടിപ്പെടുത്തുന്ന ഫ്രെയിംമുകൾ അഭിനന്ദിന് ചതുർമുഖത്തിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞുവെന്ന് പറയാം. അഭയാകുമാറിന്റെയും, അനില്‍ കുരിയന്റെയും തിരക്കഥ കൈയടി അർഹിക്കുന്നുണ്ട്. ഇതൊരു വ്യത്യസ്ത ഹൊറർ ചിത്രമാണ്. ഇത് പുതുമയുള്ള പരീക്ഷണ ചിത്രമാണ്.

You might also like