ചില ന്യൂ ജെൻ ‘ബോറൻ’ നാട്ടുവിശേഷങ്ങൾ. റിവ്യൂ.

0

ചില ന്യൂ ജെൻ നാട്ടുവിശേഷങ്ങൾ റിവ്യൂ: പ്രിയ തെക്കേടത്

 

ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്ന പേര് കണ്ട് “ചില ന്യൂ ജെൻ നാട്ടുവിശേഷങ്ങൾ” തിയേറ്ററിലേക്ക് കാണാൻ പോകുന്ന പ്രേക്ഷകർ ഇതൊന്നു വായിക്കണം. ഒരു മനുഷ്യന്റെ അവന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്. സമയത്തിന് അതിൻറേതായ വിലയുണ്ട്. എന്നാൽ ഈ ചിത്രം തിയേറ്ററിൽ പോയി കണ്ടാൽ നിങ്ങളുടെ ജീവിതത്തിൽ നിന്ന് നഷ്ടപ്പെട്ടുപോവുന്നത് രണ്ടര മണിക്കൂറാണ്.

 

 

 

‘നോവൽ’ പോലുള്ള സിനിമകൾ കണ്ടിരുന്ന പ്രേക്ഷകല്ല ഇപ്പോൾ സിനിമ തിയേറ്ററുകളിൽ എത്തുന്ന പ്രേക്ഷകർ . ഓരോ സിനിമയെ കീറിമുറിച്ച് നോക്കാനുള്ള കഴിവുള്ളവരാണ്. വളരെ നിലവാരം കുറഞ്ഞ ഓഡിയൻസിനെ പ്രതീക്ഷിച്ചാണോ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചിത്രം ചെയ്യുന്നതെന്ന് സംശയിക്കേണ്ടതുണ്ട്. സിനിയമയുടെ ഒന്നിനെയും മികച്ചതായി എടുത്ത് പറയാനില്ല എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലേറ്റ്. സാധാരണ സംഗീതത്തിനെങ്കിലും പ്രാധാന്യമുള്ള ഈസ്റ്റ് കോസ്റ്റ് വിജയന്‍ സിനിമകളിൽ നിന്ന് ഇതിനെ മാറ്റിനിർത്തം.

 

 

 

ചിത്രത്തിൽ പറയുന്ന പ്രണയ കഥക്ക് പോലും ഒരു ലോജിക്ക് ഇല്ല എന്നതാണ് മറ്റൊരു ദുരാവസ്ഥ. രണ്ടു വ്യത്യസ്തതരം പ്രണയത്തെയാണ് ചിത്രത്തിൽ പറയുന്നത്. പുതുമുഖ നടന്‍ അഖില്‍ നായകവേഷത്തിൽ എത്തിയപ്പോൾ ശിവകാമി, സോനു എന്നിവർ നായികമാരായി എത്തി. മലയാള സിനിമയിലേക്ക് പുതിയ മൂന്നുപേരെ കിട്ടിയെങ്കിലും അവരുടെ തുടക്കം പിഴച്ചുവെന്ന് പറയാം.

 

 

 

കഥയിലെ വിനയ് എന്ന ദരിദ്രനായ യുവാവും , സമ്പന്നയായ യുവതിയും തമ്മിലുള്ള പ്രണയം മുൻപ് പലപ്പോഴും കണ്ട പ്രണയകഥപോലെ മുന്നോട്ട് പോകുന്നു. ചില സാഹചര്യങ്ങൾ അവർക്കിടയിലേക്ക് കടന്നുവരുന്നതും അതിലൂടെ മീര എന്ന മറ്റൊരു പെൺകുട്ടിയും വിനയ് യുടെ ജീവിതത്തിലേക്ക് കയറിവരുന്നതും കഥയെ മുൻപോട്ട് കൊണ്ടുപോകുന്നത്. വളരെ ഒഴുക്ക് മട്ടിലാണ് കഥ മുന്നേറുന്നത്. ചിത്രത്തിൽ തമ്മിൽ ഭേദമായി തോന്നിയത് ഹരീഷ് കണാരൻ അവതരിപ്പിച്ച സമ്പത്ത് എന്ന കഥാപത്രവും സുരാജ് അവതരിപിച്ച നായർ എന്ന കഥാപാത്രവുമാണ്. ചിത്രത്തിൽ നെടുമുടി വേണു വളരെ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്നുണ്ട്.

 

 

 

എസ്‌എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തിയിട്ടുണ്ട്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അനില്‍ നാരായണനാണ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും. സന്തോഷ് വര്‍മ്മ ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. സാങ്കേതിക വശങ്ങളിൽ അനുഭവജ്ഞാനമുള്ളവർ ഉണ്ടെങ്കിലും അവരുടെ കരിയറിലെ മോശം സിനിമാനുഭം തന്നെയാണത്.

 

 

 

ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നതും ഈസ്റ്റ് കോസ്റ്റ് വിജയനാണ്. ഈസ്റ്റ് കോസ്റ്റ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. നോവല്‍, മൊഹബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മാണം നിര്‍വഹിക്കുന്ന അഞ്ചാമത്തെയും, നോവലിനും മൊഹബത്തിനും ശേഷം സംവിധാനം ചെയ്യുന്ന മൂന്നാമത്തെയും ചിത്രവുമാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍.

 

 

 

You might also like