“ചിൽഡ്രൻസ് പാർക്ക്” – ഒറ്റ തവണ പോകാവുന്ന ഒരു പാർക്ക്…!

0

ചിൽഡ്രൻസ് പാർക്ക് റിവ്യൂ: ധ്രുവൻ ദേവർമഠം

“ചിൽഡ്രൻസ് പാർക്ക്” പേര് പോലെ തന്നെ കുട്ടികളുമായി ബന്ധപ്പെട്ട കഥയാണ്. മലയാളത്തിൽ ഒട്ടെറെ സൂപ്പർ ഹിറ്റുകൾ ഒരുക്കിയവരാണ് ഷാഫി റാഫി കൂട്ടുക്കെട്ട്. എന്നാൽ ഇപ്പോൾ ആവനാഴിയിലെ അമ്പുകൾക്ക് മൂർച്ച കുറയുന്നതായാണ് ചിത്രം കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.

 

 

 

തമിഴിലും തെലുങ്കിലും ഒക്കെ സംസാരിച്ച് ഏറെ പരിജയമുള്ള ഭിക്ഷാടന അവയവമാഫിയയുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം വികസിക്കുന്നത് . പതിവു പോലെ തരികിടയിലൂടെ കാശുണ്ടാക്കാൻ ശ്രമിക്കുന്ന മൂന്ന് ചെറുപ്പക്കാർ അവർക്ക് ഇടയിൽ സംഭവിക്കുന്ന മണ്ടത്തരങ്ങൾ അതാണ് ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രം.

 

 

 

ധ്രുവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തിയിരിക്കുന്നത്. താരങ്ങളുടെ പ്രകടനം ശരാശരിയിൽ മാത്രം ഒതുങ്ങിയതായി തോന്നി. ചിത്രത്തിൽ ഇടയിൽ മാത്രം ചിരിയുടെ മിന്നലാട്ടം നൽകാനെ തിരക്കഥാകൃത്തിനും സംവിധായകനും ആയുള്ളു.

 

 

 

‘101വെഡിങ്ങ്സ്’ എന്ന സിനിമയുടെ മറ്റൊരു രൂപമാണ് ചിത്രത്തിന്റെത് എന്ന് പറയാം. പറഞ്ഞും കണ്ടും കേട്ടു മടുത്ത പ്രമേയമാണെങ്കിലും അത് പറയുന്ന രീതി കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിച്ച ചരിത്രവും സിനിമയുടെ കഴിഞ്ഞ കാലം എടുത്തു നോക്കിയാൽ കാണാൻ കഴിയും. അത്തരത്തിൽ സാധ്യത ഉണ്ടായിട്ടു പോലും ഉപയോഗിക്കപ്പെടാതെ പോവുകയായിരുന്നു ചിൽഡ്രൻസ് പാർക്കിൽ.

 

 

 

ഭിക്ഷാടന മാഫിയയുടെ കൈയ്യിൽ അകപ്പെട്ട കുട്ടികളുടെ ജീവിത കാഴ്ച്ചകളിലൂടെയാണ് ചിത്രത്തിന്റെ ആരംഭം തുടർന്ന് അവരുടെ കൈയ്യിൽ അകപ്പെട്ട നായകൻമാരുടെ ഓർമ്മകളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചില നേരങ്ങളിലെല്ലാം ടെയിലെന്റിലേക്കുള്ള യാത്ര മാത്രമായി സിനിമ പോകുന്നത് നിരാശയേകി. നായികമാരായി എത്തിയ ഗായത്രി സുരേഷ് , സൗമ്യ മേനോൻ , മാനസ എന്നിവർക്ക് കാര്യമായി ചെയ്യാൻ ഉണ്ടായില്ല. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ശരാശരിമാത്രമായപ്പോൾ എഡിറ്റിങ്ങ് ഒന്നുകൂടി നിലവാരം പുലർത്തിയിരുന്നെങ്കിൽ നന്നായെനെ എന്നു തോന്നി.

 

 

 

ശിവജിഗുരുവായൂർ, കൊല്ലം സുധി, ഹരീഷ് കണാരൻ, ജോയ്മാത്യു, ശ്രീജിത്ത് രവി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

 

 

 

ശരാശരിയിൽ മാത്രം ഒതുങ്ങുന്ന “ചിൽഡ്രൻസ് പാർക്ക്” എന്ന ചിത്രത്തിന് ഒറ്റത്തവണ കാഴ്ച്ചയ്ക്ക് മാത്രമായി ടിക്കറ്റ് എടുക്കാം.

 

 

 

You might also like