ഗെറ്റപ്പുകൾ മാത്രം സെറ്റപ്പ് ഇല്ലാത്ത കോബ്ര – COBRA Review – Vikram

വിക്രം നായകനായി എത്തിയ കോബ്ര സിനിമയുടെ റിവ്യൂ വായിക്കാം ..

Cobra , action thriller film written and directed by R. Ajay Gnanamuthu and produced by S. S. Lalit Kumar, under the banner 7 Screen Studio. The film stars Vikram in the dual role alongside Srinidhi Shetty, Irfan Pathan, K. S. Ravikumar and Roshan Mathew while Anandaraj, Robo Shankar, Miya George, Mirnalini Ravi and Meenakshi Govindarajan play supporting roles. READ FULL REVIEW COBRA

8,268

ഒരു ചിത്രത്തിനുവേണ്ടി മറ്റേതു നടനെക്കാൾ അധ്വാനിക്കുകയും കഷ്‌ടപ്പെടുകയും ചെയ്യുമെങ്കിലും ആ തിരക്കഥയൊന്നു വായിച്ചു നോക്കാൻ ചിയാൻ വിക്രമിന് മടിയാണോ അതോ താല്പര്യമില്ലയോ എന്റെ തോന്നൽ മാത്രമാണോ ചിത്രം കാണുക അഭിപ്രായം പറയുക.

ഒരു പതിറ്റാണ്ടിനുമുകളിലായി ഇത്രയും മോശം തിരക്കഥ തിരഞ്ഞെടുക്കുന്ന മുൻനിര നടൻ വിക്രമാണെന്ന്‌ കോബ്രയിലൂടെ ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചു. ഈ ചിത്രം മേക്കിങ്ങും,ടെക്‌നിക്കല്ലി ക്വാളിറ്റിയും പുലർത്തി അതിലുപരി വിക്രമെന്ന നടനെ ആരാധകർ ആഗ്രഹിക്കുന്ന രീതിയിൽ കൊണ്ടു വന്നു എ.ആർ റഹ്മാനെ ഇത്രയും നന്നായി ഈ അടുത്തകാലത്തൊന്നും ഒരു ചിത്രം പ്രയോജനപെടുത്തിയില്ല ഇത്രയും ഒത്തു വന്നിട്ടുപോലും ചിത്രം മോശമായിയെങ്കിൽ തികച്ചും തിരക്കഥ മോശമായതുകൊണ്ടാണെന്നു ഉറപ്പിച്ചു പറയാം.

എവിടെ നിന്നോ തുടങ്ങി എങ്ങോടന്നു അറിയാതെ വഴി തെറ്റിപോകുന്ന തിരക്കഥ. എവിടെ നിന്നോവന്ന വാടക കൊലയാളിയും ഇന്റർപ്പോൾ അന്വേഷണവും പറഞ്ഞു തുടങ്ങി ഒടുവിൽ കണ്ണീരും കിനാവുമൊക്കെയായി ചിത്രം അവസാനിക്കുമ്പോൾ നിരാശ മാത്രം…!!

എ.ആർ റഹ്മാനും പിന്നെ ചിത്രം പകുതിയെത്തുമ്പോൾ വരുന്ന ട്വിസ്റ്റും, ഒന്ന് രണ്ടു നല്ല ആക്ഷൻ രംഗങ്ങളും ഒഴിച്ചു നിർത്തിയാൽ ചിത്രം തീർത്തും നിരാശനൽകുന്നു . എസ് എസ് നായരെന്ന വ്യക്തിയുടെ അഭിപ്രായമായി കാണുക ചിത്രം കാണുക അഭിപ്രായം പറയുക….

You might also like