“കോൾഡ് കേസ്” ഒരു തണുത്ത കേസ് !! Cold Case Movie Review

"കോൾഡ് കേസ്" അങ്ങനെ ആ കേസ് കണ്ടു. കിടിലൻ അല്ലെ? കിക്കിടലൻ എന്നൊക്കെ പറയണോ കണ്ടു നിങ്ങൾ പ്രേഷകർ തീരുമാനം

രണ്ടു വ്യത്യസ്ത വ്യക്തികൾ അതും ഒരേ കേസിന്റെ പുറകെ തികച്ചും വിപരീത ദിശയിൽ നിന്നും സഞ്ചരിക്കുന്ന അതു ആ ട്രീറ്റ്മെന്റ് കൊള്ളാമായിരുന്നു

0

“കോൾഡ് കേസ്” അങ്ങനെ ആ കേസ് കണ്ടു. കിടിലൻ അല്ലെ? കിക്കിടലൻ എന്നൊക്കെ പറയണോ കണ്ടു നിങ്ങൾ പ്രേഷകർ തീരുമാനം അറിയിച്ച കൊള്ളാം. പൊളിച്ചു, തകർത്തു, തിമിർത്തു അങ്ങനെയൊക്കെ പറയണെങ്കിലേ ആ ചലച്ചിത്ര സംഭാഷണം ഒന്നുകൂടി കേൾക്കാൻ നോക്കുക അല്ലെ ഈ കേസ് കണ്ട ഞാൻ മിനിമം കണ്ണുപൊട്ടൻ എങ്കിലും ആയിരിക്കണം. ഒരു പ്രാവശ്യം ഒക്കെ വേണമെങ്കിൽ കാണാൻ പററുന്ന ഒരു ചലച്ചിത്ര ആവിഷ്കാരം.

ആദ്യമേ മോശമായി പറഞ്ഞ വായനക്കാരായ നിങ്ങൾ പിണങ്ങിയാലോ അതുകൊണ്ട് കുറച്ചു നല്ലത്‌ പറയാം അതായത് രമണാ.. പോസിറ്റീവ് പറയാമെന്നു അപ്പോൾ തുടങ്ങിയാലോ. കാര്യത്തിലേക്ക് കടക്കാം ആ വല്ലാത്ത പഹയൻ നമ്മുടെ സ്വന്തം പൃഥ്വിയുടെ ഫിഗർ അതു എജ്ജാദി. ചില വേഷഭൂഷാതികളിൽ ഒരു രക്ഷയുമില്ല സമ്മതിച്ചു കൊടുക്കണം മറ്റൊരു നടനു സാധ്യമല്ല അയ്യോ മാസ്സ് അല്ലെ മരണമാസ്സ് എന്നൊക്ക ഞാൻ പറയും.


പിന്നെയുമുണ്ട് ഇഷ്ട്ടാ അത്യാവശ്യത്തിനും, ഇടക്ക് ആവിശ്യത്തിനും ചിലപ്പോൾ അതിലേറെയും മനുഷ്യന്മാരെ പേടിപ്പിക്കാൻ പറ്റിയ ഒരു ഒന്ന് അല്ലെ വേണ്ടാ ഒന്നര പശ്ചാത്തലസംഗീതം. പക്ഷെ ഇടക്കൊക്കെ അൽപ്പം അല്ലെ സ്വൽപ്പം, ഇച്ചിരി ഓവർ ആയില്ലേ എന്നൊരു സംശയം നിസംശയം തോന്നിപ്പോയി. പിന്നെ നല്ല ക്യാമറ വർക്ക്‌ മറ്റു ചിലപ്പോൾ ചില ലൊക്കേഷൻ ഒക്കെ അതി മനോഹരം. പക്ഷെ ഒന്നു പുറകിൽ കൂടി പോയി ഞെട്ടിപ്പിക്കാൻ ശ്രമിച്ച രീതിയൊക്കെ അതുങ്ങടു പോട്ടെ.. പേടിപ്പിക്കാൻ പിന്നെ നമ്മൾ എന്ത് ചെയ്യാൻ അല്ലെ?

രണ്ടു വ്യത്യസ്ത വ്യക്തികൾ അതും ഒരേ കേസിന്റെ പുറകെ തികച്ചും വിപരീത ദിശയിൽ നിന്നും സഞ്ചരിക്കുന്ന അതു ആ ട്രീറ്റ്മെന്റ് കൊള്ളാമായിരുന്നു. നായികക്ക് ഇപ്പോൾ തീരെ കാണാത്ത രീതിയിൽ നിന്നും മാറിചിന്തിച്ചു ഇവിടെ നായികക്കു നന്നായി പ്രാധാന്യം കൊടുത്തതും എനിക്ക് ഇഷ്ടമായി. ആദ്യ പകുതി അതു ഒരു സാധാരണ പ്രേഷകനു ശരാശരിക്കുമുകളിൽ തന്നെയായിരുന്നു ഞാൻ സാധരണ പ്രേക്ഷകൻ ആയതു കൊണ്ടാകും.

ഇനി ചിത്രത്തിലെ നെഗറ്റീവ് പറയാം…അതല്ലേൽ വേണ്ട നിങ്ങൾ പോയി കാണണം ഇപ്പോൾ ഇടയ്ക്കിടെ അല്ലേ സിനിമ ഒക്കെ നമുക്ക് കിട്ടുന്നുള്ളു നമ്മുടെ സിനിമാ മേഖല നിലനിൽക്കട്ടെ അതുകൊണ്ട് പ്രേക്ഷകർ ഈ ചിത്രം കണ്ടിരിക്കണം. എന്നാലും പേടിപ്പിക്കാൻ ശ്രമിച്ച ഹൊററും കുറച്ചു കുറ്റാന്വേഷണവും കൂടി ഒരുമാതിരി അല്ലേ വേണ്ട എല്ലാം കൂടി പറയുന്നില്ല. പക്ഷെ ഒന്ന് ഞാൻ പറയും അവസാനമൊക്കെ ആനയെകൊണ്ട് തൊഴുത്തിൽ കെട്ടിയതു പോലെ ആയിപ്പോയി ആന ഒന്നു മെലിഞ്ഞാലും ഇങ്ങനെയൊക്കെ ആകുമോ.


ഫ്രിഡ്ജ് കണ്ടു ഓടിയ ചേച്ചി തിരിച്ചു വന്നുവോ? നമ്മുടെ നായികയുടെ അനുജത്തിയുടെ പ്രേതം ആ വാഷിംഗ്‌ മെഷീനിൽ ഉണ്ടാകുമോ? ഡെപ്യൂട്ടി കമ്മീഷണർ തലമുടിയുടെ ഫോറെൻസിക് പരിശോധന ഇപ്പോൾ വേണ്ടയെന്നു പറഞ്ഞത് എന്തിനാകും? ഡി ൻ എ ടെസ്റ്റ്‌ നടത്തി അത്‌ ക്രോപ്പ് ചെയ്ത ആരുടെയോ മുടിയാണെന്ന് കണ്ടുപിടിച്ചു നമ്മുടെ ഞെട്ടിച്ചു കളഞ്ഞ ആ മോളേക്കുലർ ബിയോളജിസ്റ് ആരാകും? സംശയങ്ങൾ വീണ്ടും ബാക്കി? എല്ലാം കൂടി ആലോചിച്ചാൽ ഒരെത്തും പിടിയും കിട്ടുന്നില്ല എന്നത്തും വസ്തുതപരം.


‘സ്ക്രയിങ് നടത്തിയ ആ കഥാപാത്രത്തെകണ്ടപ്പോൾ ക്രയിങ് ആയി പോയി കരഞ്ഞു പോയിന്നു. പിന്നെ പ്രേക്ഷകർ കാണുമ്പോൾ രാത്രിയിലെ പ്രകാശമൊക്കെ ഒഴിവാക്കി കണ്ടാൽ ഒരു ഹൊറർ മൂഡ് ചിലപ്പോൾ കിട്ടും. പക്ഷെ അനിൽ നെടുമങ്ങാടിനെ കണ്ടപ്പോൾ സങ്കടം തോന്നിപോയി കണ്ണു നിറയുകയും ചെയ്തു. ഒരു പക്ഷെ ഇനിയും ഒരുപിടി നല്ല വേഷങ്ങൾ ചെയ്യേണ്ടിയിരുന്ന നടൻ. ഞാൻ നിർത്തുന്നു പറഞ്ഞു പറഞ്ഞു കാടുകയറി.. ഇപ്പോൾ തെങ്ങുമുകളിലെത്തി ഇനി ഇതു മൊത്തം തിരിച്ചു ഇറങ്ങണ്ടെ എന്റെ ശിവനെ?

അയ്യോ വിട്ടുപോയി വീട്ടിലെ ഫ്രിഡ്ജിൽ രണ്ടു കിലോ സിലോപ്പിയും, കുറച്ചു ചിക്കനുമുണ്ട്. നാളെ രാവിലെപോയി അതങ്ങട് തുറക്കണമല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ ഒരു ആധി. എന്നാലും ആ ഫ്രിഡ്ജിൽ പ്രേതമേ, പിശാശോ ഉണ്ടേലോ നിർത്തി ഞാൻ കേറിയമല തിരിച്ചറങ്ങട്ടെ.

ചെറിയ ഒരു കാര്യം എന്റെ ഇഷ്ടം ആവില്ല നിങ്ങളുടേത് അതെനിക്കറിയാം. എനിക്ക് ഗംഭീരം എന്ന് തോന്നിയത് നിങ്ങൾക്ക് ചിലപ്പോൾ ശരാശരിയിലും വളരെ താഴെ ആയിരിക്കും പക്ഷേ ഒന്നു ഓർമ്മപെടുത്തുന്നു ഒരു തവണ കാണേണ്ട ചിത്രം തന്നെയാണെന്നു പറഞ്ഞു നിർത്തുന്നു.. നന്ദി നമസ്ക്കാരം !
സ്നേഹത്തോടെ..
വീണ്ടും കാണുവരെ ..
സുധീഷ് ഇറവൂർ

You might also like