“ധമാക്ക” മഞ്ഞയും നീലയും മാത്രം – റിവ്യൂ വായിക്കാം.

0

ധമാക്ക റിവ്യൂ: ധ്രുവൻ ദേവർമഠം

2020ൽ ആദ്യ പ്രദർശനത്തിന് എത്തിയ ഒമർ ലുലു ചിത്രം “ധമാക്ക”യെ ആദ്യ ദുരന്ത ചിത്രമായി പ്രഖ്യാപിക്കാം. അത്ര മനോഹരമായി കാഴ്ച്ചക്കാരെ കളിയാക്കുകയാണ് സംവിധായകൻ ചെയ്യുന്നത്. പതിവുപോലെ കുത്തി തിരുകിയ ദ്വയാർത്ഥ പ്രയോഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുവാൻ വെമ്പുകയാണ് സംവിധായകൻ ഒമർ.

 

 

 

 

ധർമ്മജൻ ബോൾഗാട്ടിയുടെ ശിവ എന്ന കഥാപാത്രമാണ് സിനിമയുടെ നട്ടെല്ലാകുന്നത് പലപ്പോഴും . കിടപ്പറയിലെ ലൈംഗീകതയും അതിന്റെ പരാജയവുമാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. ബാലതാരമായെത്തി പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയ താരമാണ് അരുൺ, ആദ്യമായി നായക വേഷത്തിൽ എത്തിയ ചിത്രമാണ് ഇത്. നായകനായുള്ള താരത്തിന്റെ പ്രകടനം ദയനീയമാണ്. കളർഫുൾ മൂഡ് എന്ന് കാണിക്കുവാനായി ഇടക്ക് കുത്തിനിറച്ച പാട്ടുകൾ അരോജകമാവുകയാണ് കാഴ്ച്ചകാർക്ക്.

 

 

 

 

ചിത്രത്തിലെ ഒറ്റ പാട്ടുകൾ പോലും പ്രേക്ഷകർക്ക് എങ്ങനെ ഇഷ്ട്ടമാകാതിരിക്കാം എന്ന് ഗവേഷണം നടത്തി എടുത്തതുപോലുള്ള ഫീലാണ്. നിക്കി ഗൽറാണി, സൂരജ്, ഇന്നസെന്റ്, മുകേഷ്,സാബുമോൻ, ഷാലിൻ സോയ, ഉർവ്വശ്ശി, ഇടവേള ബാബു, ഹരീഷ് കണാരൻ, സലിം കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. അഭിനേതാക്കൾ ഓരോരുത്തരം അവർക്ക് കിട്ടിയ കഥാപാത്രങ്ങളെ ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും മോശം തിരക്കഥയും, സംവിധാനവും അഭിനയത്തിന്റെ ഗുണമില്ലാതാക്കുകയും ചെയ്യുന്നു.

 

 

 

വന്ധ്യതയുമായി ബന്ധപ്പെട്ട് നടക്കുന്ന ചികിത്സാകച്ചവടങ്ങളെ തുറന്നു കാണിക്കുവാനാണ് ശ്രമിക്കുന്നതെങ്കിലും അതൊന്നും പ്രേക്ഷകർക്ക് കാഴ്ച്ചയ്ക്കുള്ള വകയാവുന്നില്ല. ഒരു മോശം സിനിമയുണ്ടാക്കി ഫ്രീ ടിക്കറ്റും കൊടുത്ത് ആളുകളെ തീയറ്ററിൽ കയറ്റിവിട്ടാൽ കണ്ടിറങ്ങുമ്പോൾ നല്ല പടം എന്ന് പറയുമെന്നാണ് കരുതുന്നതെങ്കിൽ അത്തരം വാണിജ്യ തട്ടിപ്പുകളെ തിരിച്ചറിയുവാൻ തക്ക ബോധമുള്ളവരാണ് മലയാളി പ്രേക്ഷകരെന്ന് അണിയറ പ്രവർത്തകർ മറുന്നു പോകരുതെന്ന് കൂടി ഓർമ്മിപ്പിക്കട്ടെ. നല്ല സിനിമകൾ എത്ര വലിയ ഡീഗ്രേഡിങ്ങിനെയും അതിജീവിക്കും മികച്ച സിനിമയുമായി ഒമർ എന്ന സംവിധായകൻ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാം. ചുരുക്കത്തിൽ പറഞ്ഞാൽ “ധമാക്ക”; ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ പ്രേക്ഷകന്റെ അവസ്ഥയാണ്.

 

 

You might also like