
അൽഫോൻസ് പുത്രൻ ആ പേരിലെ വിശ്വാസം നഷ്ടപ്പെടുത്തിയ പത്തരമാറ്റ് ‘ഗോൾഡ്’ കവറിങ് ചെയ്ത ചിത്രം. ചിത്രം ആകെ മൊത്തം ശൂന്യം എന്നു വച്ച വട്ടപ്പൂജ്യം അതാണ് “ഗോൾഡ്”. ഇദ്ദേഹം ചെയ്തു പോയ ചിത്രം നോക്കിയാൽ അതിലെ ഓരോ കഥാപാത്രം ചെയുന്നവർക്കും എന്തേലും ഒക്കെ ജോലിയുണ്ടാകും ചിത്രത്തിൽ ഇവിടെ ആരാധകരുടെ രാജുവേട്ടൻ രാജുവേട്ടന്റെ അഭിനയമികവ് എന്നൊക്കെ പറയണേൽ ഈ നായർ കണ്ണു പൊട്ടെനാകണം..! പ്രിത്വിരാജ് ഇന്നുവരെ ചെയ്തത്തിൽ വെച്ചുനോക്കിയാൽ ഏറ്റവും മോശമായി അഭിനയിച്ച ചിത്രമെന്നു ഉറപ്പിച്ചു പറയാം.
ഏഴ് വർഷങ്ങൾക്കുശേഷമു ള്ള ഒരു അൽഫോൻസ് ചിത്രം ഇതു ചെയ്യാൻ എന്തിനാണോ ഈ വർഷങ്ങൾ !! അയ്യോ ഒന്നിങ്ങുവന്നേ.. ഈ അഭിനയിച്ചവർക്കു എന്തു പറ്റി രമണാ ഇവരൊക്കെ അഭിനയം മറന്നോ.. എല്ലാരും ഒന്നിനൊന്നു മെച്ചമായി നന്നേ അഭിനയിച്ചങ്ങട്ടു വെറുപ്പിച്ചു…!! എല്ലാവരും തിയേറ്ററിൽ പോയി ചിത്രം കണ്ട് കൈയിലെ പണവും സമയവും കളയണം ഇതു നായരുടെ അപേക്ഷയാണ്. എന്താ ഇപ്പ കഥയെന്ന് ചോദിച്ചറിയാതെ ചെന്നിരുന്നു വെറും ഇരുപതു നിമിഷം അല്ലെ ഒരു നിമിഷം കൂടുതൽ ഇരുപത്തൊന്നു നിമിഷംകൊണ്ടു കണ്ടു തീർക്കാൻ കഴിയുന്ന കഥയെ ഈ എഴുവർഷം ഇരുന്നു ചിന്തിച്ചു മൂന്നു മണിക്കൂർ ആക്കിയ പുത്രേട്ടാ അങ്ങു മാസല്ല കൊലമാസ്സ് ആണ് പണം കൊടുത്തു റിവ്യൂ എഴുതി പോകുന്നവർക്ക് നായരുടെ കാഴച്ചപാടിൽ ചിത്രം ശൂന്യതയാണ്.
ആകെ ഈ മൂന്നുമണിക്കൂറിൽ നന്ദി പറയാനുള്ളത് രാജേഷ് മുരുഗേശനോട് മാത്രമാണ് ബാക്ഗ്രൗണ്ട് സ്കോർ നന്നാക്കിയതിനു. സംവിധായകനും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിൽ ചെറുതും വലുതുമായി തിരശീലയിൽ കിട്ടിയ വേഷം നല്ലതുപോലെ വെറുപ്പിക്കൽ നടത്തിയ എല്ലാ കഥാപാത്രങ്ങളും മത്സരിച്ച് മോശമാക്കിയന്നു “ഗോൾഡ്” എന്ന പേരിൽ ഇന്നു തിരശീലയിൽ വന്ന ഈ ചിത്രം പറയും താങ്കളുടെ ബിജിഎം മാത്രമായിരുന്നു .
ഇതൊക്കെ സഹിച്ചു പോയില്ലേ പിന്നെ ഇതുകൂടി ഇരിക്കട്ടെ കുറച്ചധികം സ്ലോ മോഷൻ രംഗങ്ങൾ കൂടി. അമ്മ വേഷത്തിൽ കസറുന്ന മല്ലിക സുകുമാരന്റെയൊക്കെ അഭിനയം നല്ലത് പോലെ നാടകീയത നിറഞ്ഞു നിന്നു. തമ്മിൽ ഭേദം ഷമ്മി തിലകനും ബാബുരാജും മാത്രം. നയൻതാര നായിക ആയിട്ട് ഉണ്ടെന്നു പറയാൻ പറഞ്ഞു. സൗബിൻ ഷാഹിർ, വിനയ് ഫോർട്ട്, ഷറഫുദീൻ, റോഷൻ മാത്യു എന്നീ കഴിവുള്ള നടന്മാർ വഴിപോക്കരായി എത്തിയ ചിത്രം കൂടിയാണിത്. ഇനിയും ഈ എസ് എസ് നായർക്ക് കൂടുതലൊന്നും പറയാനില്ല ചിത്രം കാണുക. കയ്യിലെ പണവും ജീവിതത്തിലെ സമയവും സമയവും നഷ്ട്ടപെടുത്തുക.