“ഇസാക്കിന്റെ ഇതിഹാസം” അല്ല പ്രഹസനമാണ് ഇത്. റിവ്യൂ വായിക്കാം.

0

ഇസാക്കിന്റെ ഇതിഹാസം റിവ്യൂ: പ്രിയ തെക്കേടത്

‘നിന്നെ പോലെ നീ നിന്റെ അയൽക്കാരനെയും സ്നേഹി’ക്കണമെന്ന ബൈബിൾ വചനത്തിലേക്ക് എത്തിപ്പെടുന്ന “ഇസാക്കിന്റെ ഇതിഹാസം” വെറും പ്രഹസനമായി പോയില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നു. പോസ്റ്ററിൽ മലയാളികളുടെ പ്രിയങ്കരനായ സിദീഖ് വികാരി അച്ഛന്റെ വേഷത്തിൽ നിൽക്കുന്നത് തന്നെയാണ് തിയേറ്ററിലേക്ക് പ്രേക്ഷകനെ ആകർഷിച്ചത്.

 

 

 

എന്നാൽ കേവലം ഒരു നടൻ വിചാരിച്ചാൽ സിനിമ വിജയിക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ ചിത്രം. സുഭാഷ് കൂട്ടീക്കല്‍, സംവിധായകനായ ആര്‍ കെ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഫാമിലി ത്രില്ലർ ജോണറിലാണ് മേക്ക് ചെയ്തിരിക്കുന്നത്. കഥ റിയലിസ്റ്റിക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പൂർണ പരാജയമാണ് സംഭവിച്ചിട്ടുള്ളത്. ദ്വയാർത്ഥ പ്രയോഗങ്ങളെ വാരിക്കൂട്ടി കോമഡിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു ഇടവകയും അവിടുത്തെ പള്ളിയും വീകരിയച്ഛനും അന്നാട്ടിലെ പാവപ്പെട്ട ജനങ്ങളുമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്.

 

 

 

നൂറ്റിയൻപത് വർഷം പഴക്കമുള്ള ഒരു പള്ളിയുടെ ചുമതലക്കാരനാണിപ്പോൾ ഫാദർ ഇസാക്ക്. പഴക്കമുള്ള കെട്ടിടമായതിനാൽ ഏതു സമയത്തും നിലം പൊത്താൻ സാദ്ധ്യതയുണ്ട്. പള്ളി പൊള്ളിച്ച് പുതിയത് പണിയാൻ ഇടവകക്കാരും പള്ളി കമ്മറ്റിയും കൂടി നിശ്ചയിച്ചു. പള്ളിക്കൊപ്പം അച്ചൻ താമസിക്കുന്ന പള്ളിമേടയും പൊളിക്കാനായിരുന്നു തീരുമാനം. പുതിയ പള്ളിയുടെ പണി തീരുന്നതു വരെ ഫാദർ ഇസാക്ക് മാർഗ്ഗിയുടെ വീട്ടിൽ താമസിക്കട്ടെയെന്ന് തീരുമാനിക്കും പള്ളി പണിയുടെ മുഴുവൻ ഉത്തരവാദിത്വവും ഫാദറിനായതിനാൽ കൂടുതൽ ശ്രദ്ധിക്കാനും കഴിയും.

 

 

 

 

ഭർത്താവ് വാസുദേവ പിഷാരടി ഉപേക്ഷിച്ചു പോയ മാർഗ്ഗിയുടെ വീട്ടിൽ അവർക്കൊപ്പം മകൻ ഗ്രിഗറി മാത്രമേയുള്ളു. അങ്ങനെ ഫാദർ ഇസാക്ക് മാർഗ്ഗിയുടെ വീട്ടിൽ താമസമായി.എന്നാൽ പിന്നീട് നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ അച്ഛനെ കൊണ്ട് ചെന്നെത്തിക്കുന്നത് വലിയ പ്രതിസന്ധിയിലേക്ക് ആണ്. ചിത്രത്തിൽ പറയുന്നത്. ചിത്രത്തിൽ ഗ്രിഗറിയുടെ പ്രണയം ചിത്രത്തിൽ പ്രധാന ഭാഗമാവുന്നുണ്ട്. പള്ളി കമ്മറ്റി പ്രസിഡണ്ട് ജോർജ്ജ് വാഷിംഗ്ടണിന്റെ മകളായ ക്‌ളാരയാണ് ഗ്രിഗറിയുടെ പ്രണയിനി. ഇവരുടെ പ്രണയം അവരിൽ മാത്രമല്ല, വീട്ടിലും നാട്ടിലും ഫാദറിനും വയ്യാവേലിയായി മാറുന്നുണ്ട്.

 

 

 

 

ഒരു നന്മചിത്രമെന്ന രൂപേണ കഥ ക്ലൈമാക്സിൽ എത്തുന്നുണ്ടെങ്കിലും ക്ലിഷേ തന്നെ ഫലം. പകുതിയിലെ ത്രില്ലർ സ്വാഭാവം ഒടുവിൽ ബോറടിയിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നുണ്ട്. അഭിനയ മികവ് ഉണ്ടായിരുന്ന ചിത്രത്തിൽ നട്ടെല്ലുള്ള തിരക്കഥയുടെ അഭാവം കാര്യമായി ബാധിച്ചിട്ടുണ്ട്.

 

 

 

 

ഉമ മഹേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആർ അയ്യപ്പൻ നിർമ്മിച്ച ഇസാക്കിന്റെ ഇതിഹാസത്തിൽ ഗ്രിഗറിയായി ഭഗത് മാനുവലും ക്‌ളാരയായി പുതുമുഖം സുനിധിയും വാസുദേവ പിഷാരടിയായി ബാബു അന്നൂറും മാർഗ്ഗിയായി അംബിക മോഹനും അഭിനയിക്കുന്നു.കലാഭവൻ ഷാജോൺ, അശോകൻ, ശ്രീജിത്ത്, പാഷാണം ഷാജി, ജാഫർ ഇടുക്കി, അബു സലീം, നെൽസൺ, കോട്ടയം പ്രദീപ് ,കലാഭവൻ ഹനീഫ്, അരിസ്റ്റോ സുരേഷ്, അഞ്ജലി നായർ, ഗീത വിജയൻ, സോണ ഹെയഡൺ, സാന്ദ്ര അനിൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

 

 

 

You might also like