ജോസഫേ കലക്കി …

0

ജോസഫ് റിവ്യൂ: ധ്രുവൻ ദേവർമഠം

 

മലയാളത്തിൽ മികച്ച സിനിമകൾ ഉണ്ടാകുന്നില്ല എന്ന് പരിഭവം പറയുന്നവർ ശ്രദ്ധിക്കുക ഇവിടെ “ജോസഫ്” അവതരിക്കപ്പെട്ടിരിക്കുന്നു. ഇത് വേറെ ലെവൽ സിനിമ ഒറ്റ വാക്കിൽ ജോസഫ് എന്ന ചിത്രത്തെ അങ്ങനെ വിശേഷിപ്പിക്കാം.

പത്മകുമാർ എന്ന സംവിധായകൻ്റെ ക്രാഫ്റ്റ് മാൻ്റെ സിനിമ, ജോജു എന്ന അഭിനേതാവിൻ്റെ സിനിമ, നവാഗത എഴുത്തുകാരൻ ഷാഹി കബിറിൻ്റെ സിനിമ . ഇവരുടെ പ്രതിഭാവിലാസത്തെക്കുറിച്ച് പറഞ്ഞുതന്നെ വേണം ജോസഫ് എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞു തുടങ്ങാൻ കാരണം അത്രമേൽ ജോസഫ് കാഴ്ച്ചക്കാരനെ മോഹിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

ശരിക്കും സംവിധയകാൻ എന്ന നിലയിൽ പത്മകുമാറിൻ്റെ തിരിച്ചുവരവാണ് ഈ ചിത്രം എന്ന് വിശേഷിപ്പിക്കാം. ഒരു റിട്ടയേർഡ് പോലീസ് ഓഫീസർ ആയാണ് ചിത്രത്തിൽ ജോജു വേഷമിടുന്നത്. രാമൻ്റെ ഏഥൻ തോട്ടം എന്ന ചിത്രത്തിന് ശേഷം ജോജുവിൻ്റെ മാസ്സ്മരിക പ്രകടനമാണ് ജോസഫിൽ . ഷാകബീർ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയതു കൊണ്ടായിരിക്കാം സ്ഥിരം പോലീസ് ഫോർമുല സിനമകളിൽ നിന്നും മാറി സഞ്ചരിക്കുന്നു ജോസഫ്.

കെ ജി ജോർജ് , പത്മരാജൻ എന്നിവരുടെ ചിത്രങ്ങളുടെ തലത്തിലേക്ക് ജോസഫ് തലയുയർത്തി നിൽക്കുന്നുണ്ട് . ചിത്രത്തിലെ അന്വേഷണ രീതിയും കൃത്യ ചേരുവയോടെയുള്ള ഇമോഷൻസും പ്രേക്ഷകരെ ചിത്രത്തിൻ്റെ ഒപ്പം തന്നെ സഞ്ചരിപ്പിക്കുന്നു. ജോസഫ് എന്ന പോലീസ് ഓഫീസറുടെ അന്വേഷണ മികവ് വിരമിച്ചതിനുശേഷവും അന്വേഷണത്തിന് . ജോസഫിൻ്റെ ഒറ്റയ്ക്കുള്ള ജീവിതത്തിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത് . അതും ഏകാകിയായവൻ്റെ എല്ലാതരത്തിലുള്ള അരാജക ജീവിത ആഘോഷ കാഴ്ചയോടുകൂടി ആരംഭിക്കുന്ന സിനിമ പതിയെ അതിൻ്റെ തലത്തിലേക്ക് ഉയരുന്നു. സിനിമയുടെ കഥയുടെ ഒഴുക്കിന് മനീഷ് മാധൻ്റെ ഛായാഗ്രഹണം തുണയായിമാറുന്നു.

ഭാര്യയും മകളും നഷ്ട്ടപ്പെട്ട ജോസഫിൻ്റെ വാർദ്ധക്യകാലജീവിതം അത്രമേൽ സംഘർഷഭരിതമാണെങ്കിലും അന്വേഷ്ണവഴിയിലേക്ക് വരുമ്പോൾ അയാൾ കൃത്യതയുള്ള പോലീസ് ആകുന്നു . സുധി കോപ്പ, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു, നെടുമുടി വേണു, ജാഫര്‍ ഇടുക്കി, ജെയിംസ് ഏലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി എന്നീ താരങ്ങൾ അവരുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു . രഞ്ജിൻ രാജിൻ്റെ സംഗീതം സിനിമയുമായി ചേർന്ന് പോകുന്നുണ്ട് അതുപോലെ അനിൽ ജോൺസൻ്റെ പശ്ചാത്തല സംഗീതവും. വേറിട്ടൊരു സിനിമാകാഴ്ച്ചയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.

You might also like