ജൂണിന്റെ കൈ പിടിച്ച് കൗമാരത്തിലേക്ക് ഒരു യാത്ര പോകാം..

0

ജൂൺ റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

“ജൂൺ” അത് മനസ്സിലെ നല്ലോർമകളുടെ മാസമാകുന്നു .കുട്ടിക്കാലത്ത് സ്കൂളിലേക്കുള്ള മഴനനഞ്ഞും അനുഭവിച്ചുമുള്ള യാത്രയുടെ ഓർമ്മ.ഇന്ന് നവാഗത സംവിധായകനായ അഹമ്മദ് കബീർ ആ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോവുകയാണ് ‘ജൂൺ’ എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെ.

 

 

 

 

 

കൗമാരപ്രണയ സങ്കൽപ്പങ്ങളിലൂടെ യുള്ള ഒരു മനോഹര യാത്രയാണ് ചിത്രം. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും അവരവർക്ക് ലഭിച്ച വേഷങ്ങൾ വളരെ മനോഹരമായി തന്നെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട് . “ജൂൺ” എന്ന കഥാപാത്രമായി രജിഷ വിജയൻ ഒരു കുളിർ മഴപോലെ നിറഞ്ഞുപെയ്യുകയാണ് സിനിമയിൽ ഉടനീളം. ജൂണിൻ്റെ പ്രണയത്തെത്തേടിയുള്ള യാത്രയും പ്രണയ നഷ്ട്ടത്തിൽ നിന്ന് സ്വയം വീണ്ടെടുത്തുള്ള യാത്രയുമാണ് ചിത്രം.

 

 

 

 

 

ഒരു പുതുവർഷാഘോഷത്തിൻ്റെ തുടക്കത്തോടെയാണ് ചിത്രത്തിൻ്റെ ആരംഭം നായികയായ ജൂൺ ബീച്ച് സൈഡിൽ ഉള്ള ക്ലബ്ബിലേക്ക് എത്തുമ്പോൾ എല്ലാവരും അവിടെ ആഘോഷത്തിൻ്റെ തിമിർപ്പിലാണ്. ശബ്ദ കോലാഹലങ്ങൾക്കിടയിൽ നിന്ന് അവൾ നടത്തിപ്പ് കാരനോട് ബിയർ ആവശ്യപ്പെടുന്നു ആഘോഷത്തിന് എത്തിയ ആൺ കൂട്ടങ്ങളുടെ ശ്രദ്ധ അവളിലേക്കാകുന്നു .ആഘോഷ കോലാഹലങ്ങൾക്കിടയിൽ നിന്ന് അവളുടെ പ്ലസ്ടു കാലത്തിലേക്കാണ് സംവിധയകാൻ കാഴ്ചക്കാരെ കൂട്ടികൊണ്ടുപോകുന്നത്.

 

 

 

 

അവിടെ അവൾ അപകർഷതാ ബോധമുള്ള സാധാരണ പെൺകുട്ടിയാണ് . ശരിക്കു പറഞ്ഞാൽ ഒന്നിനെക്കുറിച്ചും ആത്മവിശ്വാസം ഇല്ലാത്ത വെറും സാധാരണകാരി. നോയൽ എന്ന കൗമാരക്കാരൻ കൂടി ആദ്യ ദിനം സ്കൂളിലേക്ക് പഠിക്കാൻ എത്തുമ്പോൾ ജൂൺ സാറാ ജോയ് എന്ന കൗമാരകാരിയുടെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നു.

 

 

 

 

 

 

കൗമാരക്കരുടെ പ്രണയാഘോഷങ്ങളിലൂടെയുള്ള ആദ്യ പകുതിയാത്ര അൽപ്പം ഇഴഞ്ഞു നീങ്ങുമ്പോഴും പാട്ടുകളുടെയും മികച്ച വിഷ്വലുകളുടെയും കൃത്യമായ എഡിറ്റിങ്ങിൻ്റെയും പിൻബലത്തിൽ സിനിമയെ കാഴ്ചക്കാരിലേക്ക് തന്നെ മടക്കി കൊണ്ടുവരുന്നുണ്ട് . ഇഫ്തിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത് , ലിജോ പോളാണ് എഡിറ്റിംഗ് , ജിത്തിനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ലീനിയർ രീതിയിൽ ഉള്ള ആഖ്യാനശൈലിയാണ് സംവിധായകൻ ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്.

 

 

 

 

 

 

ജോജു ജോര്‍ജ്ജും അശ്വതിയും ജൂണിൻ്റെ മാതാപിതാക്കളുടെ വേഷത്തിൽ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. നായക വേഷത്തിലെത്തിയ പുതുമുഖമായ സർജാനോ ഖാലിദ് ലഭിച്ച നോയൽ എന്ന കഥാപാത്രത്തെ മനോഹരമാക്കി. അർജുൻ അശോക് മലയാള സിനിമയിലെ വരുംകാല നായകനാകും എന്ന് കരുതാം അത്ര ലളിതമായാണ് ചിത്രത്തിലെ തൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സണ്ണി വെയിൻ അതിഥി ആയി എത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാൻ ഉണ്ടായില്ല. നയന എൽസ , വൈഷ്ണവി വേണുഗോപാൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പുതുമുഖങ്ങൾ .

 

 

 

 

 

 

സംവിധായകൻ എന്ന നിലയിൽ അഹമ്മദ് കബീർ മലയാളത്തിന് ഇനിയും നല്ല ചിത്രങ്ങൾ സംമ്മനിക്കുമെന്ന് കരുതാം. ആദ്യ ചിത്രത്തിൽ വന്ന ചില പോരായിമകൾ അടുത്ത തവണ തിരുത്തുമെന്ന് കരുതട്ടെ
പുതിയ ആളുകളെ മലയാള സിനിമയ്ക്ക് സംഭവാവന നൽകുന്നതിൽ ഒരിക്കൽ കൂടി ഫ്രൈഡേ ഫിലിം ഹൗസ് വിജയിച്ചു വെന്ന് പറയാം.

 

 

 

 

 

 

You might also like