സാജു കലക്കി. കരിങ്കണ്ണൻ ക്ലിഷേ…!!

0

കരിങ്കണ്ണൻ റിവ്യൂ: പ്രിയ തെക്കേടത്  

 

ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ മുതൽ കണ്ടു വരുന്ന ഒരു കഥാപാത്രമാണ് ഒരു “കരിങ്കണ്ണൻ”. അവൻ കണ്ണ് വച്ചാൽ അതു ഏതു വിഗ്രഹമായാലും ഭസ്മമാകും എന്നാണ് പഴമക്കാർ പറയുന്നത്. പല സിനിമകളിലും ഹാസ്യത്തിനു വേണ്ടി മാത്രം വന്നു പോകുന്ന ഈ കഥാപാത്രത്തെ മുഖ്യ കഥാതന്തുവാക്കി പപ്പന്‍ നരിപ്പറ്റയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് “കരിങ്കണ്ണന്‍”. ടെലിവിഷൻ – സിനിമ കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ സാജു നവോദയ ( പാഷാണം ഷാജി) ആദ്യമായി നായകനാകുന്ന ചിത്രമാണ് “കരിങ്കണ്ണന്‍”.

 

 

 

മലയാള സിനിമയിൽ സ്ഥിരം കണ്ടു വരുന്ന ക്ലിഷേ കുടുംബ ബന്ധങ്ങളുടെ നന്മ പറയുന്ന മറ്റൊരു ഇല മാത്രമായി ഒതുങ്ങി ഈ ‘കരിങ്കണ്ണന്‍’. എന്നാൽ എടുത്തു പറയേണ്ടത് കരിങ്കണ്ണന്‍ ദാസനായെത്തിയ സാജു നവോദയയുടെ പ്രകടനമാണ്. ഹാസ്യത്തിന്റെ പിൻബലത്തോടെ കുടുംബ കഥ പറയുന്ന ചിത്രത്തിലെ നായകനെ സാജു മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. പുതുമുഖം ശ്രീജ ദാസാണ് നായികയായി എത്തുന്നത്. വിജയരാഘവൻ , സീമ ജി നായർ, ശശി കലിങ്ക , കൊച്ചു പ്രേമൻ, നിർമ്മൽ പാലാഴി, കെ ആർ . വിജയ എന്നിവരും ചിത്രത്തിലുണ്ട്.

 

 

 

ചിത്രത്തിന്റെ ആദ്യ പകുതി പ്രേക്ഷകരെ അധികം മടുപ്പിക്കാതെ മുന്നോട്ടു പോകുന്നുണ്ട്. കരിങ്കണ്ണൻ ആണെങ്കിലും മനസ്സിൽ നന്മയുള്ള നായകൻ , നായകൻറെ കുടുംബം , ഗ്രാമം , സുഹൃത്തുക്കൾ, വെറുതെ ഒരു വില്ലൻ; അങ്ങനെ ഒരു ശരാശരി ഗ്രാമീണ കുടുംബ ചിത്രങ്ങളിൽ കാണുന്ന സ്ഥിരം കാഴ്ച്ചകൾ. എന്നാൽ രണ്ടാം പകുതി എത്തുമ്പോൾ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന അളവിലേക്ക് കരിക്കണ്ണൻ മുക്കും കുത്തി വീഴുകയാണ്.

 

 

 

 

സാജുവിന്റെ അഭിനയം മാത്രം ആശ്വാസകരമാകുമ്പോൾ തിരക്കഥയിലെ പാളിച്ചകളാണ് ചിത്രത്തെ മടുപ്പിക്കുന്നത്. ചിരിപ്പിക്കാൻ വേണ്ടി കുത്തി തിരുകിയ രംഗങ്ങളും , ക്ലിഷേ ക്ലൈമാക്‌സ് കൂടിയായപ്പോൾ കരിങ്കണ്ണനു എതിരെ പ്രേക്ഷകന് കണ്ണ് അടക്കേണ്ട അവസ്ഥ വരുന്നു.

 

 

You might also like