
ഇതു വെറും കാവൽക്കാരനല്ല മലയാള സിനിമയുടെ കാവൽക്കാരൻ – Kaval Review
ഇന്നായിരുന്നു ആ ദിവസം കുറച്ചധികം നാളുകൾക്കുശേഷം അതുമല്ലേ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ ആക്ഷൻ സൂപ്പർ ഹീറോ അതേ നമ്മുടെ സ്വന്തം സുരേഷ് ഗോപി മലയാള ചലചിത്ര പ്രേമികൾക്ക് ആസ്വദിക്കാൻ പുതിയ ചിത്രവുമായി എത്തിയിരിക്കുന്നു. ഇനി മുതൽ ഈ കാവൽക്കാരൻ ഇവിടെയുണ്ടാകും
“കുറുപ്പ്” അപ്പോൾ നായകനോ വില്ലനോ ??!! KURUP REVIEW
സിനിമയെ കുറിച്ച് തിരിച്ചറിവ് വന്നപ്പോൾ കേട്ടുതുടങ്ങിയ വാക്കാണ് ആക്ഷൻ ഹീറോ സുരേഷ് ഗോപി അതേ ശരിക്കും അത് ശരിയാണ്. വർഷമെത്ര കഴിഞ്ഞാലും ആ ഇമേജ് കാത്തുസൂക്ഷിക്കും അതാണ് സത്യം.ഇനി അയാളുടെ ദിവസമാണ് സുരേഷ് ഗോപിയുടെ ശരിക്കുമൊന്നു അതിശയിച്ചു പോയി അത്രയ്ക്ക് മികച്ച ചിത്രമാണ് കാവൽ.
തമ്പാൻ അതായിരുന്നു അയാളുടെ നാമകരണം ആ വേഷത്തിൽ അയാളുടെ അല്ലെ സുരേഷ് ഗോപിയുടെ അഴിഞ്ഞാട്ടമായിരുന്നു ചിത്രം.ആന്റണിയെന്ന സുഹൃത്തിന്റെ വേഷത്തിൽ രൺജി പണിക്കരുടെ പതിവിൽ നിന്നും തികച്ചും വേറിട്ട വേഷവും ചിത്രത്തിനു മാറ്റുകൂട്ടി .തികച്ചും വ്യത്യസ്തമായ ഇരുവരുടെയും പ്രകടനമികവ് സിനിമയിൽ ആദ്യ അവസാനം വരെ കാണാൻ കഴിഞ്ഞു.
“15 ദിവസം മുന്പ് എന്നോടൊപ്പം അഭിനയിച്ചു..”; ഇടറിയ വാക്കുകളോടെ മമ്മൂട്ടി
തന്റെ സുഹുഹൃത്തായ ആന്റണിയെയും കുടുംബത്തെയും പഴയ ചില പ്രവൃത്തികൾ വേട്ടയാടപ്പെടുമ്പോൾ,അവിടെ തന്റെ കണക്കുകൾ തീർക്കാൻ അയാൾ വന്നേ പറ്റു.ഒരു കൊച്ചു ഹൈറേഞ്ച് ഗ്രാമത്തിലേക്ക് ശരിക്കുമൊന്നു ചിന്തിച്ച കുപ്രസിദ്ധമായ വലിയൊരു ഭൂതകാലമുള്ള തമ്പാൻ അതേ അയാൾ തിരിച്ചുവരാൻ നിർബന്ധിതനാവുകയാണ് പിന്നീട് സംഭവിച്ചു പോകുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് കാവലിന്റെ കഥ മുന്നോട്ടു പോകുന്നത്.
സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, രാജേഷ് ശർമ്മ,കണ്ണൻ രാജൻ പി ദേവ്, തുടങ്ങിയവരുടെ നീണ്ട നിര തന്നെ ചിത്രത്തിൽ കാണാൻ കഴിയും. ഗുഡ്വിൽ എന്റർടെയ്ൻമെൻസിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിചിരിക്കുന്നത്.
ഒരു നല്ല ചലച്ചിത്രം ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കു ഈ ചിത്രം ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
ആദ്യ അവസാനം ഇമോഷണൽ മാസ്സ് ഫാമിലി ചിത്രമാണ് കാവൽ.
“കലയുടെ തറവാട്ടിലെ ഹിസ് ഹൈനസിന് ഔപചാരികമായി ആദരാഞ്ജലി നല്കാന് കഴിയുന്നില്ല..”
ചിത്രത്തിന്റെ ആദ്യ പകുതിയിൽ രണ്ടു സംഘട്ടന രംഗങ്ങൾ ചിത്രം സമ്മാനിക്കുന്നു. ഫ്ളക്സ്ബിലിറ്റിയിൽ തനിക്കൊരു മാറ്റവുമില്ലന്ന് തെളിയിക്കുന്ന ആദ്യപകുതിയും അതിനു മുകളിൽ നിൽക്കുന്ന രണ്ടാംപകുതിയും.
രഞ്ജിന് രാജിന്റെ മ്യൂസിക് ചിത്രത്തിന്റെ മാറ്റു കൂട്ടി.
നിഖിൽ എസ്. പ്രവീണിന്റെ ഛായാഗ്രഹണവും മികച്ച അനുഭവം നൽകുന്നു.
ചോദ്യങ്ങൾ ഒരുപാട് ഉണ്ട് പക്ഷെ ഒറ്റ വാക്കിൽ ഉത്തരമുണ്ട് കുട്ടികൾകൊപ്പം കുടുംബത്തിനും യുവാക്കൾക്ക് കൂട്ടുകാർക്കൊപ്പം കാണാൻ ഒരു പക്കാ മാസ് ആക്ഷൻ ചിത്രമാണ് കാവൽ.
ഇതുവരെ പറഞ്ഞവാക്കുകൾ സുധീഷ് ഇറവൂറിന്റ മാത്രം അഭിപ്രായമാണ്. ചിത്രം കാണുക നിരാശ നൽകില്ല വീണ്ടും കാണും വരെ കാവൽ കാരനൊപ്പം സുധീഷ് ഇറവൂർ