കെ ജി എഫ് – യാഷിന്റെ മാസ്സ് താരത്തിളക്കവും സ്ഥിരം ബോംബ് കഥയും .

0

കെജിഎഫ് റിവ്യൂ: പ്രിയ തെക്കേടത്

 

 

കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്തായ “കെജിഎഫ്” മാസ്സ് മാത്രമായി ഒതുങ്ങി. ആ കുറ്റവാളി യഷ് അവതരിപ്പിക്കുന്ന റോക്കി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ട്രെയിലറും ടീസറും കണ്ട് ചിത്രം കാണാൻ തിയേറ്ററിൽ എത്തുന്ന പ്രേക്ഷകൻ ചെറിയ തോതിൽ നിരാശയവുമെന്നത് തീർച്ചയാണ്. ഹോളിവുഡ് വെസ്റ്റേൺ സിനിമകളെ ഓർമിപ്പിക്കുന്ന ഫ്രെയിമുകളും ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. 2 ചാപ്റ്ററായി വരുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ തിയേറ്ററിലെത്തിയിരിക്കുന്നത്.

 

 

 

 

അമ്മയുടെ മടിത്തട്ടിൽ കിടന്ന നിഷ്കളങ്കനായ റോക്കിയിലൂടെ കഥ തുടരുന്നുവെങ്കിലും ചില സാഹചര്യങ്ങളാൽ ഗുണ്ടാ ജീവത്തിലേക്ക് കടക്കേണ്ടി വരുകയാണ് ചിത്രത്തിലെ കഥാനായകന്. മറ്റാരുമില്ലാത്ത അമ്മ മാത്രമുള്ള റോക്കിയുടെ ജീവിതത്തിൽ നിന്ന് പെട്ടന്നൊരു ദിവസം അമ്മ മരിക്കുകയാണ്. കണ്ണടയ്ക്കുന്നതിന് മുമ്പ് അമ്മ റോക്കിയോട് ഒന്നേ പറഞ്ഞുള്ളൂ, ഏതു വഴിയിലും പണം നേടുക, സമ്പന്നനാകുക. തെരുവില്‍ അലഞ്ഞു നടക്കുന്ന ഭ്രാന്തനായ മനുഷ്യന്‍ റോക്കിയോടു പറയുന്നു, തന്റെ ലക്ഷ്യത്തിലെത്താന്‍ നീ ശക്തനും അധികാരമുള്ളവനുമാകണം.

 

 

 

 

അമ്മയുടെ ആ വാക്കുകളാണ് റോക്കയുടെ മുന്നോട്ടുള്ള ജീവിതത്തിന് കാരണമാവുന്നത്. റോഡ് വക്കിൽ സമ്പന്നരുടെ ഷൂ പോളിഷ് ചെയ്ത റോക്കി പിന്നിട് പെട്ടന്നുണ്ടാവുന്ന ഫൈറ്റിനു ശേഷം ഗുണ്ടാ സങ്കേതത്തിലേക്ക് മാറുകയാണ്. സിനിമാറ്റിക്ക് രംഗങ്ങളാണ് കൂടുതലായും ഉള്ളത്. ആമാനുഷ്യക പ്രകടനങ്ങളിൽ തിയേറ്ററിൽ ആർപ്പ് വിളി ഉണ്ടാക്കിയില്ല. ചിത്രത്തെ ഇത് നെഗറ്റീവ് ആയി ബാധിക്കുകയും ചെയ്തുവെന്ന് തന്നെ പറയണം.

 

 

 

ബോംബെ നഗരം കൈക്കുള്ളിലാക്കാൻ ആക്കാനുള്ള വെല്ലുവിളി സ്വീകരിച്ച് ബാംഗ്ളൂരിൽ എത്തുകയാണ് റോക്കി. അധികാരത്തിന്റെയും സമ്പത്തിന്റെയും അത്യാഗ്രഹം റോക്കിയെ പല വഴികളിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ചിത്രത്തിൽ യാഷ് എന്ന നടനെ ഒറ്റ സിനിമ കൊണ്ട് സൂപ്പർസ്റ്റാർ ആകാനുള്ള സംവിധായകന്റെ തന്ത്രം ചെറിയ രീതിയിൽ പാളി പോകുന്നത് നമുക്ക് കാണാൻ സാധിക്കും. സാധാരണയായി നായകന്റെ ഹീറോയിസം കാണിക്കാനായുള്ള ചിത്രങ്ങളില്‍ നായികാ കഥാപാത്രത്തിന് കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും, ഒരു മാസ്സ് ഗാനരംഗമെങ്കിലും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെ നായികയായ ശ്രീനിധിക്ക് അതു പോലുമില്ല.

 

 

 

 

കഥ കാര്യമായൊന്നും ഇല്ലെങ്കിലും അതിനു പകരമെന്നോണം ഗംഭീരമായ സെറ്റുകള്‍ ഉണ്ട് ചിത്രത്തിന്. രവി ബസ്രൂരിന്റെ ഗംഭീരമായ പശ്ചാത്തല സംഗീതമുപയോഗിച്ച് രംഗങ്ങളെ കൂടുതല്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എഡിറ്റിങില്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ‘കെജിഎഫ്’ കുറച്ചുകൂടി മികവേറിയേനെ.

 

 

 

 

കന്നഡയിലെ ബാഹുബലി ആകുമെന്ന് കരുതിയ ചിത്രം ; പ്രീ റിലീസ് ലഭിച്ച പ്രചരണം കൊണ്ട് മികച്ച കളക്ഷൻ നേടുന്നുണ്ട് എന്നത് സത്യം. എന്നാൽ തൂക്കം കൊണ്ട് ബാഹുബലിയുടെ പരിസരത്തു കൂടി പോയില്ല കെ ജി എഫ് . യാഷ്, ശ്രീനിധി ഷെട്ടി, അയ്യാപ്പ, ബി സുരേഷ്, ശ്രീനിവാസ് മൂർത്തി, അർച്ചന ജോയ്സ്, രൂപപ്പാരായ, മാസ്റ്റർ അൻമോൾ, അനന്ത് നാഗ്, മാളവിക, അച്യുത് കുമാർ, നാഗ ഭരന, ദിനേശ് മംഗലൂർ, ഹരീഷ് റോയി, നീനാസം അശ്വതി, അവിനാഷ്, രാം, ലക്കി, വിനയ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാപത്രങ്ങൾ. വിജയ് കിരാഗേന്ദുർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഭുവൻ ഗൗഡ ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചത് . രവി ബസ്‌റൂർ ആണ് സംഗീതം ഒരുക്കിയത് .

 

 

 

കന്നഡ സിനിമയ്ക്ക് എന്ത് കൊണ്ടും ഒരു പൊൻതൂവൽ തന്നെയാണ് കെ ജി എഫ് . കൂടാതെ യാഷ് എന്ന നടന് താരത്തിളക്കവും. ഇന്ത്യ ഒട്ടാകെ ഈ യാഷ് ചിത്രത്തിന് പ്രതികരണം ലഭിക്കുന്നുണ്ട്. ബോക്സ് ഓഫീസിൽ ഇപ്പോൾ തന്നെ ചിത്രം കന്നഡയിലെ ഏറ്റവും വരുമാനം നേടുന്ന ചിത്രമായി മാറി കെ ജി എഫ്.

 

 

 

 

You might also like