വിക്കി വിക്കി നീങ്ങുന്ന ബാലൻ വക്കീൽ .

0

കോടതിസമക്ഷം ബാലന്‍ വക്കീല്‍ റിവ്യൂ: പ്രിയ തെക്കേടത്

 

 

 

 

 

ദിലീപ് എന്ന താരം കുടുംബ പ്രേക്ഷകരുടെ പിന്തുണയിലാണ് എന്നും സിനിമയിൽ നില നിന്നതുപോരുന്നത്. ദിലീപിൻ്റെ ഓരോ സിനിമകളും പ്രദർശനത്തിന് എത്തുമ്പോഴും തീയറ്റർ പൂരപറമ്പാവുന്ന കാഴ്ചയാണ് കണ്ട് വരാറുള്ളത്. പാസഞ്ചറിലെ വക്കീൽ വേഷത്തിന് ശേഷം വീണ്ടും വക്കീൽ വേഷത്തിൽ എത്തുകയാണ് “കോടതിസമക്ഷം ബാലന്‍ വക്കീല്‍” എന്ന ചിത്രത്തിൽ.

 

 

 

 

 

 

 

ദിലീപിൻ്റെ മുൻ കോമഡി സിനിമകളുടെ വെറുപ്പിക്കൽ അനുഭവം മുന്നിൽ ഉള്ളതുകൊണ്ട് കഴിഞ്ഞതവണത്തെ പാളിച്ചകൾ ഈ സിനിമയിൽ ഒഴിവാക്കപ്പെടും എന്നായിരുന്നു ധരിച്ചത് എന്നാൽ ഇത്തവണയും നിരാശയായെന്ന് ചുരുക്കം. അജു വർഗ്ഗീസിൻ്റെ വാഴകൊലക്കേസ് വാദിക്കാൻ വിക്കനായ ബാലകൃഷ്ണൻ വക്കീൽ എത്തുന്നിടത്തു നിന്നാണ് സിനിമയുടെ ആരംഭം. കേസില്ലാത്തവനും സർവോപരി വിക്കനുമായ ബാലൻ ആ കേസ് എങ്ങനെയോ വിജയിക്കുന്നു. ആ കേസിൻ്റെ വിജയത്തിന് ശേഷം ബാലന്‍ വക്കീലിനടുത്തേക്ക് അയാളുടെ സഹോദരി ഭർത്താവും പോലീസ് ഉദ്യോഗസ്ഥനമായ മോഹനൻ പിള്ള ഒരു കേസ് എത്തിക്കുന്നു. ആദ്യം ആ കേസ് ഏറ്റെടുക്കാന്‍ ബാലന്‍ വിസമ്മതിക്കുന്നു. എന്നാല്‍ സാഹചര്യങ്ങൾ അയാളെ ആ കേസ് ഏറ്റെടുക്കുന്നതിന് കാരണമാക്കി തീർക്കുന്നു. കേസിലെ ഇരയായ അനുരാധ ബാലൻ വക്കീലിൻ്റെ അരികിലേക്ക് എത്തുന്നു. അതുമുതൽ ഇരുവരുടെയും ജീവിതത്തെ കീഴിന്മേൽ മറിക്കാനുള്ള കുരുക്കുകളായിരുന്നു അവരെ കാത്തിരുന്നത്. ആ കുരുക്കിൽ നിന്ന് പുറത്തുകടക്കാൻ ഉള്ള ശ്രമങ്ങളാണ് സിനിമയുടെ പ്രമേയ പശ്ചാത്തലം.

 

 

 

 

 

 

 

ബുദ്ധിയും ശക്തിയും കൊണ്ട് മുന്നിൽ നിൽക്കുന്ന വിക്കൻ ബാലൻ വക്കീലായി ദിലീപ് തിളങ്ങി.
എന്നാൽ ചിത്രത്തിൻ്റെ ആദ്യ പകുതിയിൽ അജു വർഗ്ഗീസ് , ഭീമൻ രഘു ടീമിൻ്റെ അപാര വെറുപ്പിക്കൽ കോമഡി സഹിച്ചിരിക്കാൻ തയ്യാറാകുന്നവർക്ക് ചിത്രം ഇഷ്ട്ടമാകും എന്നു കരുതാം. ബാലൻ വക്കീലിൻ്റെ അച്ഛനായെത്തിയ സിദ്ധിഖും അളിയനായെത്തിയ സുരാജ് വെഞ്ഞാറുംമൂടും അവരുടെ കഥാപാത്രങ്ങളിലൂടെ വെറുപ്പിക്കൽ മത്സരത്തിൽ പങ്കാളികൾ ആകുന്ന കാഴ്ച്ചയാണ് അനുഭവപ്പെട്ടത്.

 

 

 

 

 

 

 

 

നേരത്തെ മംമ്തയും ദിലീപും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആയിരുന്നെങ്കിൽ ഇരുവരുടെയും കഥാപാത്രങ്ങൾക്ക് നന്നായി തന്നെ പെർഫോം ചെയ്യാനുള്ള അവസരം ഉണ്ടാകാറുണ്ടായിരുന്നു എന്നാൽ ഇതിൽ മംമ്തയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ലാതെ പോയത് നിരാശയായി തോന്നി. സൈജു കുറുപ്പ് , ഹരീഷ് ഉത്തമൻ , ഗണേഷ് കുമാർ രഞ്ജി പണിക്കർ , ലെന , ബിന്ദു പണിക്കർ , പ്രിയ ആനന്ദ് , കോട്ടയം പ്രദീപ്, വംശി കൃഷ്ണ , ബാഹുബലി പ്രഭാകർ , സാജിദ് യാഹിയ , വീണ നായർ , സിനോജ് , രാജേഷ് ശർമ്മ , നേഹ അയ്യർ , ദിനേശ് പണിക്കർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

 

 

 

 

 

 

 

ആദ്യ പകുതിക്ക് ശേഷം കഥാ സഞ്ചാരത്തിന് വേഗത ഉണ്ടായെങ്കിലും ഇടയിൽ അതിന്റെ ഒഴുക്ക് ഇടയ്ക്കു നഷ്ട്ടമാവുകയും ചെയ്തു. പുതുമ ഒട്ടും അവകാശപ്പെടാൻ ഇല്ലാത്ത അൽപ്പം ചിന്തിക്കുന്നവർക്ക് എന്താണ് കഥയുടെ സഞ്ചാരവഴിയെന്ന് എളുപ്പം മനസ്സിലാക്കാവുന്ന രീതിയിലുള്ള കഥ തിരഞ്ഞെടുത്തതും ബി ഉണ്ണികൃഷ്ണനെന്ന സംവിധായകൻ സിനിമയുടെ പ്രേക്ഷകന്റെ ഇഷ്ട്ടം കുറക്കുന്നതിന് കാരാണമായെന്ന് പറയാതെ വയ്യ.

 

 

 

 

 

 

ഹിറ്റ് സംഗീത സംവിധായകരായ രാഹുൽ രാജ് , ഗോപിസുന്ദർ എന്നിവർ ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നുവെങ്കിലും അതിന്റെ മേന്മ ഒന്നും ഗാനങ്ങൾക്ക് ലഭിക്കുന്നില്ല. അഖിൽ ജോർജ്ജിന്റെ ഛായാഗ്രഹണം മികച്ചു നിന്നു.

 

 

 

 

 

 

തട്ട് പൊളിപ്പൻ സിനിമകളുടെ എല്ലാ തരത്തിലുള്ള ചേരുവകളും ചേർക്കാൻ ശ്രമിച്ചിട്ടുണ്ട് സംവിധായകൻ ബാലൻ വക്കീലിൽ. എല്ലാരേയും ഇടിച്ചു പറപ്പിക്കുന്ന നായകനും , ഉന്നം തെറ്റുന്ന ഷാർപ്പ് ഷൂട്ടർമാരും അടികൊള്ളാൻ മാത്രമായെത്തുന്ന തെലുങ്കൻമാരും ഒടുവിൽ സസ്പെന്സിനു വേണ്ടിയെത്തുന്ന വില്ലനും തുടങ്ങിയവ അത്തരം വിരസ കാഴ്ച്ചകൾ. ഇനി വരുന്ന സിനിമകളിൽ നായകൻ ആകട്ടെ സംവിധായകൻ ആകട്ടെ അത്തരം രീതി ഒഴിവാക്കിയാൽ അൽപ്പമെങ്കിലും പ്രേക്ഷകർക്ക് ആശ്വാസമാകുമെന്ന് ഓർമ്മിപ്പിക്കട്ടെ.

 

 

 

 

 

 

 

ബി ഉണ്ണികൃഷ്ണന്റെ ഏറ്റവും മോശം രചനകളിൽ ഒന്നാണ് ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ എന്ന് പറയാതെ വയ്യ. മുൻ ഉണ്ണികൃഷ്ണൻ ചിത്രങ്ങളിലെ സിനുകളുടെ സ്വതന്ത്രാവിഷ്ക്കാരവും ഇതിൽ കാണാൻ കഴിഞ്ഞു എന്നതും എത്രത്തോളം എഴുത്ത് സംവിധായകനെ ബുദ്ധിമുട്ടിലാക്കി എന്നതും മനസ്സിലാക്കാം. ചിത്രം ബോക്സ് ഓഫീസിൽ എങ്ങനെയാകുമെന്നത് കണ്ട് തന്നെ അറിയാം. ശൃങ്കാരവേലനും വില്ലാളിവീരനുമെല്ലാം തകർത്തോടിയ നാടാണ് ; എന്നിരുന്നാലും ഒറ്റത്തവണ സമയം കൊല്ലാനായി വേണമെങ്കിൽ ടിക്കറ്റെടുക്കാം ബാലൻ വക്കീലിന്….

 

 

 

 

 

 

 

 

You might also like