ചോദ്യങ്ങളുടെ “കൊത്ത്” – Kotthu – Review – Sibi Malayil – Asif Ali

Kotthu . political thriller film directed by Sibi Malayil and written by Hemanth Kumar.It was produced by Ranjith and P. M. Sasidharan.
The film stars Asif Ali, Nikhila Vimal, Roshan Mathew, Sudev Nair, Suresh Krishna and Vijilesh Karayad etc.
Jakes Bejoy composed the original score, while Kailas Menon composed the original songs.
It also marks the comeback of Sibi Malayil after 7 years.
Read Full Review of Kotthu by Mtoday

3,018

കുറച്ചു വർഷങ്ങൾക്കു ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ കാണാൻ ഇടയായി. സെപ്റ്റംബര്‍ അവസാനമാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്; പക്ഷെ ചിത്രം കുറച്ചു നേരത്തെ പ്രേഷകരുടെ ഇടയിൽ എത്തിക്കാൻ കഴിഞ്ഞു. സിനിമയുടെ പേര് “കൊത്ത്”. നിഖില വിമലാണ് ചിത്രത്തിലെ നായിക. റോഷന്‍ മാത്യുവും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിച്ചു. ‘സൈഗാള്‍ പാടുകയാണ്’ എന്നതാണ് അവസാനമായി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ പ്രിയ സംവിധായകൻ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചത്. രഞ്ജിത്ത്, വിജിലേഷ്, അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുല്‍, ശിവന്‍ സോപാനം എന്നിവരും പ്രധാന കഥാപാത്രങ്ങളാണ് ഇനി കഥയിലേക്ക് ഒരു എത്തിനോട്ടമാകാം.

കൊടിയുടെ വൈവിധ്യങ്ങളുടെ പേരിലോ, പ്രതികാരങ്ങളുടെ ഓരോ വാൾമുനകൾ പച്ചയായ മാംസങ്ങളിൽ ആഴ്ന്നിറങ്ങുന്ന എന്നാൽ ഒരു പക്ഷെ വിപ്ലവങ്ങളുടെ കുരുടനായൊരു സാക്ഷികൂടിയാണ് കേരളത്തിൽ കണ്ണൂർ ജില്ല. ചോരയുടെ നിറം ചുവപ്പും കാവിയും ഒരിക്കലും ഇഴുകിച്ചേരാത്ത നിറങ്ങളാണെന്നു നമുക്ക് ഉറപ്പിക്കേണ്ടതും എന്നാലത് രാഷ്ട്രീയ കച്ചവടത്തിന്റെയും തികഞ്ഞ ഉത്തരവാദിത്തങ്ങളുടെയും കാര്യത്തിൽ ആദ്യമേ മുൻപന്തിയിൽ നിലനിർത്തേണ്ടതും നേതാക്കന്മാരുടെ വിപ്ലവങ്ങളാണ്.ഇവിടെ ഈ കാണുന്ന വിപ്ലവങ്ങൾക്കടിയിൽ കിടന്നു ചതഞ്ഞരഞ്ഞു പോയ ഒരുപാട് പൂക്കളെ നമുക്ക്കാണാം ബലിദാനിയും രക്തസാക്ഷിയുമായ ഇവർ കണ്ണൂരിന്റെ മണ്ണിൽ വേരുറപ്പിച്ചിരിക്കുന്നുവെന്നതും പകൽ പോലെ സത്യം.

ഈ ചിത്രത്തെ അംഗീകരിക്കാത്തവർ നമുക്കിടയിൽ നിരവധി പേരുണ്ടായേക്കാം, പക്ഷെ അടിസ്ഥാനപരമായി ചിത്രം മുൻപോട്ട് വയ്ക്കുന്ന ആശയങ്ങൾ മൂല്യം നിലനിർത്തുന്നതും നമ്മുടെ ഓരോ രാഷ്ട്രീയ അണികളും ഒന്നുകൂടി പുനഃപരിശോധിക്കേണ്ടതുമാകുന്നു. അരാഷ്ട്രീയതയൊരു പരിഹാരമല്ല, എന്നാൽ ഇവിടെ ഈ രാഷ്ട്രീയത്തിന്റെ പേരിൽ നമ്മൾ മറ്റൊരു ആശയത്തിൽ വിശ്വസിക്കുന്ന വ്യക്തികളുടെ ജീവനെടുക്കുന്നത് ഒരിക്കലും ന്യായീകരിക്കാൻ ആകാത്തതികഞ്ഞ ക്രൂരതയാണ്. ആ ഒരു നിമിഷം കൊണ്ടു തകർക്കപ്പെടുന്നത് ഒരുപാട് ആത്മബന്ധങ്ങളാണ്,നമുക്ക് ചുറ്റും കണ്ണീരൊഴുക്കിയത് എണ്ണിയാൽ തീരാത്ത അമ്മമാരും, ഭാര്യമാരുമാണ്.

ഇവിടെ ഇനിയുമടങ്ങാത്ത പകയുടെ ഈ കൊത്തുകൾക്ക് കീറിമുറിക്കാൻ പുതിയ തലമുറകൾ വളർന്നു വരുന്നുണ്ട്.ഇരുതല വാളിന്റെ മൂർച്ചയെ കുറെയേറെ ആശയങ്ങൾ കൊണ്ട് തടയാൻ അവർക്ക് കഴിയട്ടെ ചിത്രം പറഞ്ഞുപോയതു എസ് എസ് നായർ പറഞ്ഞു കഴിഞ്ഞു ചിത്രം കാണുക സിബി മലയിൽ വീണ്ടും തിരിച്ചു വന്നത് പ്രേഷകരെ വിശ്വസിച്ചു ആകും ആ വിശ്വാസം നമ്മൾ തകർത്തു കളയരുത് ചിത്രം കണ്ടിരിക്കാമോ ഇല്ലയോ കാണുക കണ്ടവർ അഭിപ്രായം പറയുക. ഈ എഴുത്തിൽ വിശ്വാസമുള്ളവർ ചിത്രം കാണുകയെന്ന് സ്വന്തം എസ് എസ് നായർ ഒപ്പ്..

 

You might also like