ഒരു മുത്തശ്ശികഥ പോലെ മനംമയക്കും “കുമാരി” – Kumari Mtoday Review

Check Out Aishwarya Lekshmi starrer “Kumari” Movie Review Below..

6,272

നാടോടികഥയുടെ സൗന്ദര്യം അനുഭവിക്കാൻ “കുമാരി” കാണാം. കഥ പറച്ചിലിന്റെ ലാളിത്യ ഭംഗിയുള്ള ചിത്രം കുമാരി. അതെ കുമാരിയെ അങ്ങനെ പലതായി നിർവ്വചിക്കാം. കുറെ നാളുകൾക്ക് ശേഷം മലയാള സിനിമയിൽ മലയാളി നാടോടിക്കഥ സിനിമയായെത്തുമ്പോൾ ഡിസ്നിയൊക്കെ ഒരുക്കുന്ന ചിത്രങ്ങളോടൊക്കെ കിടപിടിക്കുന്ന ഒന്നാകുമോ എന്നാലോചിക്കുന്നവർക്ക് മുന്നിലേക്ക് ധൈര്യപൂർവ്വം സജസ്റ്റ് ചെയ്യാം മലയാളത്തിന്റെ കുമാരിയെ.

കാഞ്ഞിരങ്ങാടെന്ന ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഷൈൻടോം ചാക്കോ, സുരഭി ലക്ഷ്‌മി, തൻവി റാം, രാഹുൽ മാധവ് ,ജിജു ജോൺ, സ്ഫടികം ജോർജ്, ശിവജിത് പദ്മനാഭൻ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് പ്രേക്ഷകർക്ക് മുന്നിൽ ‘കുമാരിയെ അവതരിപ്പിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, എഡിറ്റർ ആൻഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, മേക്ക്‌അപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, ലിറിക്‌സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, ഡിസൈൻ ഓൾഡ് മംഗ്‌സ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ.

ഐശ്വര്യ ലക്ഷ്മി എന്ന താരം തന്റെ താര്യ മൂല്യം കുമാരിയിലൂടെ വീണ്ടും ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. ഷൈൻ ടോം ചാക്കോ എന്ന നടൻ മലയാളത്തിൽ ഇനി എന്തൊക്കെ അത്ഭുതമാകും അഭിനയത്തിലൂടെ കാഴ്ച്ച വയ്ക്കുക എന്ന ചിന്തയിലേക്കും കുമാരിയിലെ കഥാപാത്രം കൊണ്ട് ചെന്നെത്തിക്കും. വിഷ്വൽ മാജിക്ക് ഒരുക്കുന്ന മാജിക്കുകാരനാണ് നിർമ്മൽ സഹദേവ് എന്ന സംവിധായകൻ എന്നത് ചിത്രം നമുക്ക് കാട്ടിത്തരും; ഐതീഹ്യമാല കഥ പോലെ നമ്മുടെ ഒക്കെ ഉള്ളിലുള്ള ഫാന്റസിയെ അതിന്റെ ഏറ്റവും പീക്കിലേക്ക് കൊണ്ടു നിർത്തുന്നതിൽ ക്രാഫ്റ്റ്മാൻ എന്ന നിലയിൽ നിർമ്മൽ വിജയിച്ചിരിക്കുന്നു. വരുംകാല സിനിമയിൽ നിർമ്മൽ എന്തൊക്കെ മാജിക്കാവും കാഴ്ച്ചക്കാരെ അനുഭവിപ്പിക്കുവാൻ പോകുന്നത്. ജയ്ക്സ് ബിജോയ് എന്ന മ്യൂസിക്ക് മാന്ത്രികൻ എങ്ങനെയാണ് സംഗീതം സിനിമയുടെ നട്ടെല്ലാകുന്നത് എന്നത് കൂടി കാട്ടിതരുന്നു കുമാരിയിലൂടെ.

ചിത്രത്തിലെ കഥാപാത്രങ്ങളുടെ വസ്ത്രവും മേയ്ക്കപ്പും കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കലാസംവിധാനവും ഒക്കെ ചേരുമ്പോൾ നമ്മൾ കാഴ്ച്ചക്കാർ സ്ക്രീനിലെ മാന്ത്രിക ചുഴിയിലേക്ക് വീണു പോവുകയാണ്. അത് തന്നെയാണ് കുമാരി നേടുന്ന വിജയവും. കാഞ്ഞിരംകാടെന്ന ദേശവും ആദേശത്തെ മനുഷ്യരും പലപ്പോഴും കാഴ്ച്ചക്കാരന്റെ തന്നെ കണ്ണാടി രൂപമായി മാറുന്നുണ്ട്. അതെ മലയാളത്തിൽ ഇനിയും ഈ ചിത്രത്തിന്റെ ചുവടു പിടിച്ച് സിനിമകൾ വരും അതുറപ്പാണ്. അത്രമേൽ മനോഹരമാണ് “കുമാരി”. ആ വിജയം നിർമ്മൽ സഹദേവ് എന്ന ക്യാപ്റ്റനും അയാളുടെ പടയാളികളും ചേർന്ന് അധ്വാനിച്ചതിന്റെ ഫലം തന്നെയാണ്. ഫാന്റസിയുടെ അത്ഭുതലോകത്തുകൂടി യാത്ര ചെയ്യാൻ കുമാരിക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം…

You might also like