
“കുറുപ്പ്” അപ്പോൾ നായകനോ വില്ലനോ ??!! KURUP REVIEW
രാവിലെ ഒരു യാത്ര പോയി യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരാളെ ഒന്നു കാണണം അതായിരുന്നു യാത്രയുടെ ലക്ഷ്യം ആ യാത്രയുടെ ഒരു ചെറിയ വിവരണം വായിക്കാം.
രാവിലെ ഒരു യാത്ര പോയി യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരാളെ ഒന്നു കാണണം അതായിരുന്നു യാത്രയുടെ ലക്ഷ്യം ആ യാത്രയുടെ ഒരു ചെറിയ വിവരണം വായിക്കാം. കുറച്ചു കാലം മുൻപ് ശരിക്കും പറഞ്ഞാൽ 1980-കളുടെ നടുവിലേക്ക് ഒന്ന് പോയാലോ? ഈ കൊച്ചു കേരളം കണ്ട ഏറ്റവും പ്രശസ്തനായ ക്രിമിനൽ അതേ അയാൾ തന്നെ സുകുമാരക്കുറുപ്പ്. അയാളുടെ കഥയാണ് ശരിക്കു പറഞ്ഞു പോയാൽ ആ കുറ്റവാളിയെ അടിസ്ഥാനമാക്കിയുള്ള ഒരു വൈകാരികമായ ഒരു സാഹസിക നാടകമാണ് “കുറുപ്പ്” എന്ന സിനിമ.
ചിത്രം സമ്മാനിച്ച ആദ്യ പകുതി വളരെ അധികം ആരോചകമായി തോന്നി കാരണം നല്ല രീതിയിൽ ചിത്രം നീണ്ടുപോയി പക്ഷെ കുഴപ്പമില്ല; പകുതിക്കു കപ്പലണ്ടിയും പൊരിയും വാങ്ങാൻ സമയം ആയതും കണ്ടു വരുന്ന രീതിയിൽ മാറ്റം ചിത്രം ആകർഷിച്ചു കളഞ്ഞു. ആദ്യ പകുതി നൽകിയ അരോചകം രണ്ടാം പകുതി മാറ്റി തന്നു വളരെ നന്നായി തോന്നി കൊടുത്ത ക്യാഷ് മുതൽ ആയിരുന്നു.
ഇനി പറഞ്ഞു തുടങ്ങിയാൽ അഭിനയത്തിന്റെ കാര്യത്തിൽ ദുൽഖർ സൽമാൻ നന്നേ നീതി പുലർത്തി. പക്ഷെ പ്രതീക്ഷ കുറച്ചു കൂടി പോയതുകൊണ്ട് ചില രംഗങ്ങൾ വ്യക്തിപരമായി തന്നെ പറയാം നല്ലതുപോലെ പോരായ്മ ആയി തോന്നി. മികച്ച അഭിനയമികവ് കാഴ്ചവെച്ചത് അയാൾ ആയിരുന്നു പേര് ഷൈൻ ടോം ചാക്കോ. സൈജുകുറുപ്, ഇന്ദ്രജിത്ത്, സണ്ണിവൈയൻ തുടങ്ങിയവരുടെ കഥാപാത്രം മികച്ചു നിന്നു. ചിലപ്പോൾ ചില കഥാപാത്രങ്ങൾ വ്യക്തിപരമായി ആവിശ്യമുണ്ടോ എന്നു തോന്നി പോയി.
ചിത്രം ആ കാലഘട്ടം അതേപോലെ കാണിക്കുക എന്നതിൽ വിജയം കൈവരിച്ചു.ഓരോ ഫ്രയിമും എടുത്തുപറയേണ്ടതാണ് അത്രക്ക് മനോഹരമായിരുന്നു. 1984 ൽ കേരള മനഃസ്സാക്ഷിയെ ഒന്നടക്കം ഞെട്ടിച്ച ചാക്കോ വധക്കേസാണ് കുറുപ്പ് പറഞ്ഞു പോകുന്നത്. ‘എൻ എച്ച് 47’ എന്ന പേരിൽ സുകുമാരൻ, ശ്രീനാഥ്, ടി.ജി.രവി, ജലജ, ബേബി ശാലിനി തുടങ്ങിയവർ അഭിനയിച്ച് വർഷങ്ങൾക്ക് മുൻപ് ഇതേ പ്രമേയം ആധാരമാക്കി ഒരു ചിത്രം അന്നു പുറത്തിറങ്ങിയിരുന്നു.
പക്ഷെ ഇവിടെ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി ഈ കുറുപ്പ് കഥ പറഞ്ഞു പോയി. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനത്തിന്റെ കാര്യത്തിൽ ‘സെക്കൻറ്ഷോ’, സൂപ്പർ സ്റ്റാർ മോഹൻലാൽ അതിഥിതാരമായി വന്ന ‘കൂതറ’ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം അതിൽ നിന്നൊക്കെ ഏറെ നീതിപുലർത്തിയിട്ടുണ്ട് അവതരണ ശൈലിയിലും. സുഷിൻ ശ്യാമിന്റെ സംഗീതം എടുത്തു പറയേണ്ടതു തന്നെയാണ്. ബാക്ക്ഗ്രൗണ്ട് സംഗീതം തന്നെയാണ് കുറുപ്പിനെ ത്രില്ലടിപ്പിച്ചതും. പകലിരവുകൾ എന്ന ചിത്രത്തിലെ ഗാനം ഗംഭീരമാക്കി കുറച്ചു ആരാധനാമൂത്ത പ്രേക്ഷകർ.
ഓർമ്മപെടുത്തൽ: ഞാൻ പോയതുപോലെ മികച്ച മാസ്സ് എന്റർടൈനർ പ്രതീക്ഷിച്ചു അങ്ങു ചെന്നാൽ നിരാശകൂട്ടിനു വരും. മാസ്സ് അല്ല ക്ലാസ് “കുറുപ്പ്” എന്ന് കരുതി പോയാൽ ഗംഭീരം അതാണ് കുറുപ്പ്…!! മേൽ പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമായ അഭിപ്രായമാണ്. പോയി കാണുക ഇവിടെ വന്നു അഭിപ്രായം പറയുക. എഴുതാൻ മനപ്പൂർവം മറന്നുപോയ പലതുമുണ്ട് അത് കണ്ടു മനസ്സിൽ ആക്കുക. വീണ്ടും കാണാം സുധീഷ് ഇറവൂർ…