പ്രേക്ഷകരുടെ മനസ്സിൽ ലഡ്ഡു പൊട്ടിയില്ല !!!

0

ലഡ്ഡു റിവ്യൂ: പ്രിയ തെക്കേടത്  .

ഇത് പൊട്ടാത്ത ലഡ്ഡുവായിപ്പോയി. ഈ ലഡ്ഡു മധുരിക്കുമെന്ന തെറ്റുധാരണയോടെ ആരെങ്കിലും തിയേറ്ററിൽ കയറിയിട്ടുണ്ടെങ്കിൽ അവരെ നിരാശപ്പെടുത്തമെന്ന് ഉറപ്പാണ്. ഒളിച്ചോട്ട കഥകൾ മലയാളികൾ മുൻപും കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും ദുരന്തം നിറഞ്ഞ ഒളിച്ചോട്ടം ഇതാദ്യമായാണ് മലയാളികൾ കണ്ടിരിക്കുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുൺ ജോർജിന്റെ ആദ്യ സ്വതന്ത്ര സംവിധാനസംരംഭമായ ലഡ്ഡു തികച്ചു പരാജയമാണെന്ന് തന്നെ പറയാം. തൃശൂരില്‍ നിന്നും കോതമംഗലത്തേക്ക് ഒരു വിവാഹത്തിനായി പോകുന്ന യാത്രയില്‍ ഉണ്ടാകുന്ന സംഭവങ്ങൾ ന്യൂ ജെൻ രീതിയിൽ കോമേഡികൾക്ക് ചിരിക്കാൻ പ്രേക്ഷകർ ഏറെ ബുദ്ധിമുട്ടി. വൻ താരനിരയുള്ള കളറായ ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്തി. വേർപിരിയാനാകാത്ത രണ്ടു പ്രണയികൾ (അത് പ്രേക്ഷകൻ മനസിലാക്കി എടുക്കേണ്ട സംഭവമാണ് ), എന്തിനും കൂടെ നിൽക്കുന്ന കൂട്ടുകാർ, എതിർചേരിയിൽ നിൽക്കുന്ന വീട്ടുകാർ, അവസാനം ഒളിച്ചോട്ടവും രജിസ്റ്റർ വിവാഹവും ഇങ്ങനെയാണ് ലഡ്ഡു മുന്നോട്ട് പോവുന്നത്.

ഇതാണ് ലഡ്ഡു കഥ….

ഒരു സാധാരണ ചെറുപ്പക്കാരൻ ആണ് വിനു. സ്വയം തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുന്ന, ആവശ്യത്തിൽ അധികം ടെൻഷനടിക്കുന്ന പ്രകൃതം. താൻ വെറും 23 ദിവസം മുമ്പ് പരിചയപ്പെട്ട ഏയ്ഞ്ജലിൻ എന്ന പെൺകുട്ടിയെ വിനു റജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നതാണ് ലഡുവിന്റെ കഥ. കിറുക്കന്മാരായ തന്റെ സുഹൃത്തുക്കളുടെ കൂടെ ഒരു പഴയ ഓമ്നിവാനിൽ വിനുവും ഏയ്ഞ്ജലിനും വിവാഹം റജിസ്റ്റർ ചെയ്യാൻ നടത്തുന്ന യാത്രയാണ് ലഡ്ഡു.

താരങ്ങളുടെ മധുരമല്ലാത്ത പ്രകടനം…

വിനു എന്ന നായകനായി വിനയ് ഫോര്‍ട്ടാണ് രംഗത്ത്. പതിവ് ടൈപ്പ് കാമുകനാണെങ്കിലും കഥാപാത്രത്തെ വിനയ് മനോഹരമാക്കിയിരിക്കുന്നു. ചിത്രത്തിന്റെ ഗാനരചയിതാവ്കൂടിയായ ശബരീഷ് എസ്.കെഎന്ന മുഴുനീള കഥാപാത്രമായി ഏറെ നിരാശപ്പെടുത്തി , പ്രേമത്തിലൂടെ മലയാളികളുടെ ഇടയിൽ ഇടം പിടിച്ച ശബരീഷ് എന്ന നടനോടുള്ള അടുപ്പം ഒരുപക്ഷെ ലഡ്ഡു കണ്ടാൽ തീരാവുന്നതാണ് . നായികയായി എത്തുന്ന പുതുമുഖം സൂര്യഗായത്രിയും തന്റെ വേഷം മികച്ചതാക്കി. എന്തിനോ വേണ്ടി അന്താക്ഷരി കളിയ്ക്കാൻ സായന എന്ന നടിയെയും സംവിധായകൻ എത്തിച്ചിട്ടുണ്ട്. ന്യൂജന്‍ സോഷ്യല്‍ വര്‍ക്കറായി എത്തിയ ജിന്റോ ചെറിയ റോളിലാണെങ്കിലും കാഴ്ചക്കാരന്റെ മനസ്സില്‍ സ്ഥാനം നേടുന്നു , ചളി കോമഡികൾ ഒഴിച്ചാൽ ജിന്റോ തന്റെ വേഷം നന്നായി ചെയ്തു . പ്രണയ വിവാഹം നടത്തിക്കൊടുക്കുന്നതില്‍ മുഖ്യ കാര്‍മികനാകുന്ന സുരേഷേട്ടനായി സംവിധായകന്‍ ദിലീഷ് പോത്തന്റെ പ്രകടനം ശ്രദ്ധേയമാണ്. ദിലീഷ് പോത്തന്റെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു കാണുമ്പോൾ ചെറിയ കൈയ്യടി ഉയരുന്നുണ്ട്. നായികയുടെ അമ്മാവനായി വരുന്ന പോലീസ് ഉദ്യോഗസ്ഥൻ വേഷത്തിലെത്തിയ ബോബി സിംഹ തനിക്ക് എത്രത്തോളം മോശമാക്കാം അത്രത്തോളം മോശമാക്കിയിട്ടുണ്ട്. നേരം, ജിഗർത്തണ്ട എന്നീ സിനിമകളിൽ കണ്ട ബോബിയെ മറക്കുക . ബാലു വർഗീസ്, പാഷാണം ഷാജി, മനോജ് ഗിന്നസ്, വിജോ വിജയകുമാര്‍, വിനി ലാൽ, ഇന്ദ്രൻസ്, നിഷ സാരംഗ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

പിന്നണിക്കർ ഇവരാണ്

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുൺ ജോർജിന്റെ ആദ്യ സ്വതന്ത്ര സംവിധാനസംരംഭമായ ലഡ്ഡു. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ രാജേഷ് മുരുകേശനാണ് ലഡുവിനും സംഗീതമൊരുക്കുന്നത്. ഗൗതം ശങ്കറാണ് കാമറ കൈകാര്യം ചെയ്യുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.സാഗര്‍ സത്യനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

You might also like