വളരെ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു “മാലിക്”; പ്രതീക്ഷയ്ക്ക് എന്തു സംഭവിച്ചു? MALIK Review

Read More for Fahadh Faasil starrer "Malik" movie Exclusive Review.

നല്ല ചോരയുടെ നിറത്തിൽ “മാലിക്” മൂന്ന് ഭാഷകളിലായി എഴുതുന്നതു കാണുമ്പോൾ തന്നെ വല്ലാത്തൊരു ആകാംഷ തോന്നിപോകും.

0

വളരെ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു “മാലിക്” പ്രതീക്ഷയ്ക്ക് എന്തു സംഭവിച്ചു.! രണ്ടു മണിക്കൂറും നാൽപത്തിഒന്നു മിനിറ്റും കണ്ടിരുന്നു. ഇത്രയും സമയമുണ്ടോ എന്നു കരുതി പേടിക്കേണ്ട ആവിശ്യമില്ല മാലിക്കിനെ. ചിത്രം തുടങ്ങി കൃത്യം പതിമൂന്നാമത്തെ മിനിറ്റിലാണ് അതു സംഭവിച്ചതു ടൈറ്റിൽ കാർഡ് സ്‌ക്രീനിൽ തെളിഞ്ഞത്.

കണ്ടു മറന്നതോ കേട്ടു മറന്നതോ ആയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടു കൂടിയല്ലാതെ അതു തെളിഞ്ഞു വന്നത്. എന്നിരുന്നാലും ഈ അടുത്തകാലത്തൊന്നും ഇത്രയും ശക്തമായിട്ടൊരു ടൈറ്റിൽ കാർഡ് ഒരു ചിത്രത്തിലും കണ്ടിട്ടില്ല എന്നതാണ് വാസ്തവം.

നല്ല ചോരയുടെ നിറത്തിൽ “മാലിക്” മൂന്ന് ഭാഷകളിലായി എഴുതുന്നതു കാണുമ്പോൾ തന്നെ വല്ലാത്തൊരു ആകാംഷ തോന്നിപോകും. അവിടെ തുടങ്ങുന്നു സംവിധാന മികവ്. പിന്നെയങ്ങോട്ടു ചിന്തകളാണ് ആരാണ് അലീക്കാ അതു ചിന്തിച്ചു തീരുംമുൻപ് അടുത്തത്. എന്ത്‌ കൊണ്ടാകും അലീക്കയെ ജനങ്ങൾ ഇത്രയധികം ബഹുമാനിക്കുന്നത്? !!

അങ്ങനെ തൊട്ടതിനും പിടിച്ചതിനും കുറെ യധികം ചോദ്യങ്ങൾ വളരെ ചുരുങ്ങിയസമയം കൊണ്ടു തന്നെ പ്രേഷകരുടെ മനസിലേക്കു ചിന്തകളുടെ ചില്ലു കൊട്ടാരം തീർത്തു മുന്നേറുന്നു പക്ഷെ ആ ചില്ലുകൊട്ടാരം തകരുന്നില്ലന്നതു ഒരു പ്രതേകതയാണ്. കുറച്ചധികം ദൈർഖ്യമുള്ള ചിത്രത്തിൽ പതിമൂന്ന് മിനിറ്റു കൊണ്ട് കഥാപാത്രത്തോടു തന്നെ പ്രേഷകനു ഇഷ്ട്ടം തോന്നുന്നുവെന്നു പറഞ്ഞാൽ തുടക്കമൊന്നു ആലോചിച്ചു നോക്കാമെന്നതേയുള്ളൂ.

തുടക്കം മുതലുള്ള പ്രേഷകന്റെ അനുഭൂതി അവസാനം വരെ നിലനിർത്താൻ സാധിച്ചുവെന്നടത്തു മാലിക്കിന്റെ വിജയമുറപ്പിക്കാമെന്നു തന്നെ പറയാം. തുടക്കം മുതൽ ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രമായി മാലിക്കിനെ വിഷേഷിപ്പിക്കാം. ഫഹദും, നിമിഷയുമൊക്കെ അസാധ്യ പ്രകടനം കാഴ്ചവെക്കുമെന്ന് പ്രേക്ഷകർ ഊഹിച്ചു പോകും.

പക്ഷേ ദിലീഷ് പോത്തനും, വിനയ് ഫോർട്ടും പ്രതീക്ഷിച്ചതിനുമപ്പുറമായിരുന്നു. ക്യാമറക്ക് മുന്നിലും പിന്നിലും പോത്തേട്ടൻ തകർക്കുമെന്ന് വീണ്ടുമൊരിക്കൽ കൂടി തെളിയിച്ചു. ഒ ടി ടി ആയിപോയി എന്ന് വിഷമമേയുള്ളൂ.ഈ ചിത്രം കണ്ടില്ലയെങ്കിൽ നഷ്ട്ടമേയുള്ളൂ.
എന്ന് സ്വന്തം സുധീഷ് ഇറവൂർ.

You might also like