കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടി മാളികപ്പുറം – Review – Malikappuram

10,273

കഴിഞ്ഞുപോയ മൂന്നു വർഷം അയ്യനെ കാണാൻ കഴിഞ്ഞില്ല പക്ഷെ ഈ പ്രാവശ്യം ചെന്നുകണ്ടു മൂന്നുവർഷത്തെ ജീവിതകാര്യങ്ങൾ പറഞ്ഞു പോന്നു.മാളികപുറത്തു വാഴുന്ന അമ്മയെയും കണ്ടു അനുവാദവും ആശീർവാധവും വാങ്ങി തിരികെ മലയിറങ്ങി. മാളികപുറത്തു വാഴുന്ന അമ്മയുടെ പേരിൽ ഒരു ചിത്രം വന്നാൽ അതു എന്താകും പറയുക എന്നറിയാനുള്ള ആകാംഷയോടെ ആദ്യ ദിവസം ആദ്യ പ്രദർശനം കാണുകയുണ്ടായി അന്നു എഴുതാൻ കഴിഞ്ഞില്ല സദയം ക്ഷമചോദിച്ചുകൊണ്ട് എഴുതുന്നു വായിക്കുക അഭിപ്രായം പറയുക.

ചിത്രം നൽകുന്ന ആസ്വാദന രീതി വേറിട്ട്‌ നിന്നു ആരാണ് മികച്ച അഭിനയം കാഴ്ച്ച വച്ചതെന്നു പറയാൻ കഴിഞ്ഞുവെന്നു വരില്ല .മാളിക പുറവും കുട്ടിഅയ്യപ്പനും മലയാള ചലച്ചിത്ര ലോകത്ത് നാളെയുടെ വാഗ്ദാനങ്ങളാകും. “ടി.ജി.രവിയുടെ “പട്ടട”യെന്ന കഥാപാത്രം നൽകുന്ന ഓരോ സംഭാഷണവും കാഴ്ച്ചകാരുടെ കണ്ണിനെ ഈറനണിയിക്കും .

കല്ലുവായി വേഷമിട്ട മാളികപ്പുറം “പമ്പ”യെന്നു നിഷ്കളങ്കമായ പറയുന്ന സമയം പ്രേഷകന്റെ കണ്ണു നിറയുന്നുവെങ്ങിൽ അതാകും സംവിധായകന്റെ മികവ് . കല്ലുവെന്ന കേന്ദ്ര കഥാപാത്രം മാളികപ്പുറം പതിനെട്ടാം പടിയുടെ ആദ്യ പടി ചവിട്ടുമ്പോൾ ആ നിമിഷത്തിലെ മാളികപുറത്തിന്റെ കണ്ണുനീർ വീഴുന്ന രംഗത്തിൽ ചിത്രത്തിന്റെ ഛായാഗ്രാഹന്റെ കയ്യൊപ്പ് പതിയുന്നു. കപടമായ ഭക്തിയുടെ ലോകത്ത് നിഷ്കളങ്കമായ ഭക്തിയുടെ പരമമായസത്യം കല്ലുവെന്ന മാളികപുറത്തിലൂടെ കഥയുടെ രചയിതാവ് അഭിലാഷ് പിള്ള പറഞ്ഞുപോകുന്നു.

ആകെ കിട്ടുന്നത് ഒരു ജീവിതം ആകെയുള്ള ഒരു മനസ് ആ മനസ്സിൽ , കുറച്ചു സ്നേഹവും,പിന്നെ കുറച്ചു ഭക്തിയും, സഹജീവികളോട് അൽപ്പം കരുണയുമുണ്ടോ എങ്കിൽ മാത്രം നിങ്ങൾ ഈ ചിത്രം കാണുക.

നവാഗതനായ വിഷ്ണു ശശി ശങ്കർ ഒരുക്കിയ ചിത്രം നൽകുന്ന ക്ലൈമാക്സ് വേറിട്ട്‌ നില്കുന്നു. ചിത്രം തുടങ്ങി തൊണ്ണൂറ് നിമിഷങ്ങൾ പിന്നിട്ടു കഴിഞ്ഞുപോയപ്പോൾ എന്തോ വലിയൊരു കാര്യം ചിത്രം പറയാൻ പോകുന്നുവെന്ന് മനസ്സിൽ തോന്നിയതു വെറുതെയായില്ല ആദ്യമായിട്ടാകും ഞാനൊരു ചിത്രത്തെ കുറിച്ച് ഇത്ര ആധികാരികമായി എഴുതാൻ ശ്രമിക്കുന്നത്. ചിത്രം പറഞ്ഞു പോകുന്ന കഥയെക്കുറിച്ചും, കഥാപാത്രങ്ങളെ ക്കുറിച്ചും എഴുതാൻ മറന്നു പോയതല്ല.

ഈ ചിത്രത്തിന്റെ പേരിൽ ചിത്രം കാണാതിരിക്കാൻ ശ്രമിക്കരുത് ഈ ചിത്രം പറഞ്ഞു പോകുന്ന കുടുംബബന്ധങ്ങളുടെ കഥയ്ക്ക് ജാതിയോ മതമോ വർണ്ണ വിവേചനമോയില്ല ഈ ചിത്രം തീർച്ചയായും സഃകുടുംബം തന്നെ ഓരോ കുടുംബവും നിർബന്ധമായും കാണേണ്ടയൊന്നാണ്. ചിത്രത്തിന്റെ പിന്നിലെ ഓരോ വ്യക്തിയുടെ കഷ്ട്ടപാടിനും അതിന്റെ ഫലം ലഭിച്ചുവെന്ന പരമമായ സത്യത്തിൽ മാളികപുറത്തിന്റെ ഈ കൊച്ചു വിവരണം ഇഷ്ട്ടമാകുമെന്ന പ്രതീക്ഷയിൽ മനഃപൂർവം ചിത്രം പറഞ്ഞു പോകുന്ന ഒട്ടനവധി കാര്യങ്ങൾ എഴുതാൻ വിട്ടുപോയതിൽ ക്ഷമയെന്ന രണ്ടക്ഷരത്തിൽ “തത്വമസി” എന്ന വാക്ക് നൽകുന്ന പരമസത്യത്തിൽ ഉണ്ണി മുകുന്ദനോട്‌ ചിത്രം പ്രേക്ഷകനിലെത്തിച്ചതിനു നന്ദി പറഞ്ഞു കൊണ്ട് എന്റെ വാക്കുകൾ ചുരുക്കുന്നു. സ്നേഹത്തോടെ :എസ് എസ് നായർ..

You might also like