“മേ ഹൂം മൂസ” സിംപിളാണ് കൂളാണ്‌ – Mei Hoom Moosa Review

Mei Hoom Moosa- Directed by Jibu Jacob. With Suresh Gopi, Poonam Bajwa, Johny Antony, Saiju Kurup. Read Full Review of “Mei Hoom Moosa” Movie Below..

1,963

മലപ്പുറം സംസാര രീതിയും പിന്നെ നർമ്മവും എന്തായി തീരും “മേ ഹൂം മൂസ” എന്ന് എന്റെ വലിയ സംശയങ്ങൾ ചിത്രം കാണുന്നവരെ നിലനിർത്തികൊണ്ടു ചിത്രം കണ്ടു ഇനി എന്താകും സംഭവിച്ചു കാണുക എന്റെ അഭിപ്രായം പറയുന്നു നിങ്ങളുടെ അഭിപ്രായം പറയുക.

സുരേഷ് ഗോപിയെന്ന വ്യക്തിയും അദ്ദേഹത്തിലെ നടനെയും എന്തോ വലിയ ഇഷ്ടമാണെങ്കിലും ഈ ചിത്രം അദ്ദേഹം ചെയ്യാത്ത രണ്ടു കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന കാരണത്താൽ ആദ്യ ദിവസം കാണാൻ കഴിഞ്ഞുവെന്നുവന്നില്ല. മലപ്പുറം ഭാഷയിൽ അതും നർമ്മസംഭാഷണം സുരേഷ് ഗോപിയെങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ അതിയായ സംശയമുണ്ടായിരുന്നു. അതിന്റെ ഉത്തരം ചിത്രം പറഞ്ഞു തന്നു.

പക്ഷേ എന്തോ ഉള്ളതു പറയാമല്ലോ ‘മേ ഹൂം മൂസ’യെന്ന ചിത്രം നൽകുന്ന ഏറ്റവും വലിയ പോസിറ്റീവ് സുരേഷ് ഗോപിയിലെ നടനെയാണ്. എവിടെ ആയിരുന്നു ഇത്രയും നാൾ അസാധ്യമായ അഭിനയം അതും നർമ്മ സംഭാഷണം ഇതൊക്കെ ഇത്രയും നാൾ എവിടെയായിരുന്നുവെന്ന് തോന്നുന്ന അഭിനയപാടം അദ്ദേഹം കൈകാര്യം ചെയ്തുവെന്നതു തന്നെയാണ് ചിത്രം ഇത്ര പെട്ടന്ന് ഇത്രക്ക് വലിയ വിജയം നേടുന്നത്.

കുറച്ചു നാളുകൾക്കുശേഷം സകുടുംബമായിട്ടൊക്കെ കുറച്ചു സമയം ചിത്രശാലകളിൽ കാണാവുന്ന നല്ലൊരു കോമഡി എന്റെർറ്റൈനെറെന്നു പറയാവുന്ന ചിത്രം അതാണ് ഒറ്റ വാക്കിൽ മേ ഹൂം മൂസ. സുരേഷ് ഗോപിയെന്ന നടനെകൊണ്ടു ഇതൊക്കെ നിഷ്പ്രയാസമെന്നു തോന്നിക്കുന്നരീതിയിൽ ചിത്രം നൽകുന്ന ഒരുപാട് വേറിട്ട തലങ്ങളുടെ ഒരു ഓർമ്മപെടുത്തൽ കൂടിയാണ് മേ ഹൂം മൂസ.

ചിത്രം അവസാനത്തിലേക്കെ ത്തുമ്പോൾ ക്ലൈമാക്സ്‌ കുറച്ചുകൂടി വെകതമായി പറഞ്ഞു പോകാൻ ശ്രമിക്കാമെന്നതുമാത്രമാണ് ചിത്രത്തിലെ കുറവായി പറയാനുള്ളത്. ഒരുപാടു നാളുകളായി തിയേറ്റർ കാഴ്ച്ചക്ക് പോകാൻ ശ്രമിക്കാതെ ഒതുങ്ങി കൂടിയവർക്കു ഒരിക്കൽ കൂടി ആ വലിയ തിരശീലയിൽ പോയി കാണാൻ പരിഗണിക്കാവുന്ന ഒരു കൊച്ചു വലിയ ചിത്രമതാണ് മേ ഹൂം മൂസ. പിന്നണിയിലെ ഓരോ പ്രവർത്തകരുടെയും ജോലിയിൽ അവരുടെ കഴിവിന്റെ അവസാനവാക്ക് ഇനി മുതൽ ഈ ചിത്രമാകും വായിക്കുക അഭിപ്രായം പറയുക അടുത്ത ചിത്രത്തിന്റെ അഭിപ്രായം പങ്കിടാനെത്തും വരെ നമോവാകം
സ്വന്തം എസ് എസ് നായർ..

You might also like