പ്രേക്ഷക ശബ്ദം കുറഞ്ഞ “മൈക്ക്” – Read Full Review MIKE Malayalam Movie

Mike is a 2022 Malayalam drama movie, directed by Vishnu Sivaprasad. The movie Mike stars Ranjith Sajeev, Anaswara Rajan And Rohini in the lead roles. MToday Review

വിഷ്ണു ശിവപ്രസാദിന്‍റെ സംവിധാന സംരഭത്തില്‍ നിന്ന ചിത്രത്തിന് ആഷിഖ് അക്ബര്‍ അലിയുടെ തിരക്കഥ ഇനിയും പിന്നണിയിൽ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞു നിൽക്കുന്നു. Read full Review

8,512

ആദ്യമേ എഴുതി തുടങ്ങുന്നതു ഒരു ചെറിയ മാറ്റത്തോടെ ആദ്യം ചിത്രത്തിന്റെ പിന്നണിയിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയപ്പോഴാണ് ‘മൈക്ക്’ എന്നതൊരു കൊച്ചു ചിത്രമല്ലന്നൊരു തിരിച്ചറിവുണ്ടായത്. ജോണ്‍ എബ്രഹാം കീശയിൽ നിന്നും പണം മുടക്കുന്ന ആദ്യ മലയാള ചിത്രം ഹൃദയത്തിന് ശേഷം ഹിഷാം അബ്ദുള്‍ വഹാബിന്‍റെ സംഗീതം. വിജയ് സുപ്പറും പൗർണമിയും ഷൈലോക്ക് ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങൾക്ക് നിറം പകർന്ന ഛായാഗ്രാഹകന്‍ രണദിവെ.. ബിഗ്ബി മുതല്‍ ഭീഷ്മ പര്‍വ്വം വരെ എഡിറ്റ് ചെയ്ത എഡിറ്റര്‍ വിവേക് ഹര്‍ഷന്‍…കള, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങൾക്ക് തല്ലു കൂടിയ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഫീനിക്‌സ് പ്രഭു.

 

വിഷ്ണു ശിവപ്രസാദിന്‍റെ സംവിധാന സംരഭത്തില്‍ നിന്ന ചിത്രത്തിന് ആഷിഖ് അക്ബര്‍ അലിയുടെ തിരക്കഥ ഇനിയും പിന്നണിയിൽ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞു നിൽക്കുന്നു. അനശ്വര രാജൻ , നവാഗതനായ രഞ്ജിത്ത് സജീവ് പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘മൈക്ക്’ ഒരു കൊച്ചു അവലോകനം. ജനനം കൊണ്ട് പെണ്‍കുട്ടിയും എന്നാൽ മനസ് കൊണ്ട് ആണ്‍കുട്ടിയായും ജീവിക്കുന്ന സാറയുടെ ജീവിതത്തിലെ യാത്രക്കിടയിൽ കടന്നു വരുന്ന ആന്റണിയെന്ന യുവാവിനെ പരിചയപ്പെടുന്നതുമുതൽ ചിത്രം മുന്നോട്ടു പോകുന്നു. തുടർന്ന് ഇവർ ഇരുവർക്കുമിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം നൽകുന്ന പ്രമേയം.

നമ്മൾ വളർന്നു വന്നതും ഇന്ന് ജീവിതം നയിച്ചു മുന്നോട്ടു പോകുന്ന സമൂഹത്തിലെ ആണ്‍ പെണ്‍ വേർതിരിവുകളും കുറച്ചധികം സമത്വം , സ്വതന്ത്ര്യം ഇവയൊക്കെ ചിത്രം ചർച്ചാ വിഷയമാകുന്നു. നൂറ്റിഇട്ടിലധികം നിമിഷം ദൈർഖ്യമുള്ള ഈ കൊച്ചു വലിയ ചിത്രം ഒട്ടും പ്രേഷകന് നിരാശ നൽകാതെ മുന്നോട്ടു പോകുന്നു.

അനശ്വര രാജൻ കൈയ്യടികളർഹിക്കുന്നു അഭിനയം നായിക ദാരിദ്ര്യം ചിലപ്പോൾ നികത്താൻ സാധിക്കുമെന്ന് കരുതിയ പ്രകടനമാണ്. നവാഗതനായ നായക കഥാപാത്രം രഞ്ജിത്ത് സജീവും മികച്ച അഭിനയം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. രോഹിണി , ജിനു ജോസെഫ് , ഡയാന ഹമീദ് തുടങ്ങിവരൊക്കെ തങ്ങളുടെ വേഷം ഭംഗിയാക്കി എന്ന് തന്നെ പറയാം.

കാലിക പ്രസക്തിയുള്ള ഒരു കൊച്ചു മനോഹര ചിത്രം കാണാൻ താൽപര്യള്ളവർക്ക് ധൈര്യമായി മൈക്ക് കാണാൻ പണം മുടക്കാം. പണം മുടക്കി നെഗറ്റീവ് അവലോകനം വരുന്നുവെന്ന് പറയുന്നു നമുക്ക് ആരും പണം തന്നില്ല അതുകൊണ്ട് ചിത്രം കണ്ടു എസ് എസ് നായർക്ക് ഇഷ്ട്ടമായി കണ്ടു നോക്കുക ഈ കൊച്ചു ചിത്രം ഇല്ലേ പ്രേക്ഷക ക്ഷാമം കൊണ്ട് ചിലപ്പോൾ ഇന്നോ നാളെയോ ചിത്രം പ്രദർശനം നിന്നാലോ. ഒരു ഹിന്ദി സിനിമയ്ക്ക് കേരളത്തിൽ കിട്ടാവുന്ന തിയേറ്ററുകളുടെ എണ്ണത്തേക്കാൾ കുറവാണ് ഈ മൈക്കിന്…!! വീണ്ടും കാണുമെന്ന ശുഭപ്രതീക്ഷയിൽ എസ് എസ് നായർ..

You might also like