എന്തിനീ ക്രൂരത…!! Monster Review

“Monster” Malayalam Movie Review
Director: Vysakh, Writer: Uday Krishna, Producer: Antony Perumbavoor
Cast: Mohanlal, Sidhique, Manchu Lakshmi, Honey Rose, Ganesh Kumar, Lena, and Sudev Nair.

8,921

നായകന്റെ കോപ്രായങ്ങൾ നിറഞ്ഞ ആദ്യ പകുതി രണ്ടാമത്തെ പകുതിയിൽ ആ ക്ഷീണം മാറാൻ കിടന്നുറങ്ങാം. ഇതായിരുന്നു “മോൺസ്റ്റർ” സിനിമയുടെ അവസ്ഥ.ഒരു ചിത്രം കാണുക അതിനെ കുറിച്ച് നിരൂപണം എഴുതി നിങ്ങൾ അതു വായിക്കുക അതാണ് നായരുടെ സന്തോഷം. പക്ഷേ ഇവിടെ എഴുതാൻ കഷ്ടപ്പെട്ടത് മോൺസ്റ്ററിനു ആയിരിക്കും കാരണം എന്ത് എഴുതാൻ എന്തൊക്കെയോ കാണിച്ചു കൂട്ടുന്ന ആദ്യ പകുതി എന്നു എനിക്ക് വ്യക്തിപരമായി തോന്നി. ആരാധന മൂത്തവരുടെ തെറി വിളി കേൾക്കാതിരിക്കാൻ ഇങ്ങനെ എഴുതി പോകാം.

ഒരു മൈനർ കാര്യം പോലും എഴുതാൻ ശ്രമിച്ച അതു ഒരു സ്പോയ്ലർ ആവാൻ വളരെയധികം സാധ്യതകളുള്ള ഒന്നായത് കൊണ്ട് ആ എഴുത്തു ഞാൻ ഉപേക്ഷിച്ചു. പിന്നെ ഈ ആരാധന മൂത്തു നല്ല നിരൂപണം എഴുതാൻ ശ്രമിച്ചു ചീത്ത കേൾക്കുന്നവർക്ക് വേണ്ടി. ട്വിസ്റ്റ്‌ & സസ്പെൻസ് തുടങ്ങി മികച്ച അഡ്രിനലിൻ തീയേറ്റർ എക്സ്പീരിയൻസാണ് സെക്കന്റ്‌ ഹാഫ്. ആരാധകരെ ഒന്നു ശാന്തൻ ആകുമോ…ആദ്യ പകുതിയെകുറിച്ച് പറയുക എന്നാൽ മോഹൻലാൽ തന്റെ അഭിനയ മികവുകൊണ്ട് ഒരുപാട് മികച്ച കോപ്രായങ്ങൾ ചെയ്യാൻ ശ്രമിച്ചു പരാജയപെട്ടുവെന്നു തലയിൽ മൂളയുള്ളവർക്ക്‌ വ്യക്തമായി മനസ്സിലാക്കാം.

നായകനായ ലക്കിസിംഗ് മനസ്സിലാക്കാൻ വീട്ടുകാരും കുട്ടികളും അടങ്ങുന്ന ആരാധകർ ഇങ്ങനെ പോയാൽ നിങ്ങളെയൊരു കോമാളിയായി കാണും. “മോൺസ്റ്റർ” എന്ന ചിത്രം നൽകിയ ആകെ തൃപ്തി ആ കുട്ടിയുമായിട്ടുള്ള ലാലേട്ടന്റെ കോമ്പിനേഷൻ രംഗങ്ങൾ മാത്രം. മൊത്തത്തിൽ നിരൂപണം നോക്കി സമയം കളയാതെ ചിത്രം കണ്ടു കീശയിലുള്ള കാശ് കളയൂ. ചിത്രത്തിന്റെ പിന്നണിയിലേക്കു യാത്ര ചെയ്തുള്ള സമയം കളയുന്നില്ല. അത് ഉദയകൃഷ്ണയുടെ എഴുത് ആയാലും ദീപക് ദേവിന്റെ സംഗീതമായാലും ദുരന്താവസ്ഥ തന്നെ. ചിത്രം പെട്ടന്നു കാണുക അല്ലെയുടനെ ചിത്രത്തിനു തിരശീല വീഴും. ആദ്യമായി ഒരു മോഹൻലാൽ ചിത്രം കണ്ടതിൽ നിരാശതോന്നി എസ് എസ് നായർ.. ശുഭം.

You might also like