നായാട്ടിന്റെ ത്രില്ല് കണ്ടറിയണം !! റിവ്യൂ വായിക്കം.

മലയാള സിനിമ ഇന്നുവരെ കണ്ട പോലീസ് ചിത്രങ്ങളിൽ നിന്ന് മാറി സഞ്ചരിക്കുന്ന ചിത്രമാണ് മാർട്ടിൻ പ്രകാട്ടിന്റെ "നായാട്ട്".

സാധാരണ ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന അധികാര വർഗമാണ് പോലീസ്

0

നായാട്ട് റിവ്യൂ: ചൈത്ര രാജ്

മലയാള സിനിമ ഇന്നുവരെ കണ്ട പോലീസ് ചിത്രങ്ങളിൽ നിന്ന് മാറി സഞ്ചരിക്കുന്ന ചിത്രമാണ് മാർട്ടിൻ പ്രകാട്ടിന്റെ “നായാട്ട്”. എന്നാൽ ഇത് പോലീസ് നായാട്ടാണോ ? അതും അല്ല. കണ്ടിരിക്കുന്ന പ്രേക്ഷകനെ ഇതിലെ കഥാപാത്രങ്ങളുമായും കഥാപരിസരവുമായി ഒരു കെട്ടുപിണഞ്ഞ കുടുക്ക് ഇടാൻ സംവിധായകന് സാധിച്ചു. ബെസ്റ്റ് ആക്ടറിനും ചാർലിക്കും ശേഷം മാർട്ടിന്റെ പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നവരെ നിരാശയിലാക്കിയിലെന്ന് സധൈര്യം പറയാം. ഇത് അധികാര വർഗ്ഗത്തിന്റെ ചൂഷണത്തെ തുറന്നു കാണിക്കുന്നു. നായാട്ടിന്റെ ട്രെയിലറും ടീസറും ഇറങ്ങിയപ്പോൾ ഇതൊരു ത്രില്ലർ ചിത്രമാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത് ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമല്ല.

സാധാരണ ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന അധികാര വർഗമാണ് പോലീസ്. മലയാള സിനിമയിൽ ഇതിനു മുൻപും പോലീസ് കഥാപാത്രങ്ങൾ ആഘോഷമാക്കിയിട്ടുണ്ടെങ്കിലും നായാട്ടിലെ പോലീസ് ട്രീറ്റ്മെന്റ് സാധാരണക്കാരോട് ഏറ്റവും അടുത്ത് നിൽക്കുന്നു. മാർട്ടിന്റെ തന്റെ ചിത്രത്തിലെ പോലീസുകാരുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതം തുറന്നു കാണിക്കുന്നു. സി.പി.ഒ. പ്രവീൺ മൈക്കിൾ , എ.എസ്.ഐ. മണിയൻ , സുനിത ഈ മൂന്ന് പോലീസുകാരുടെ ജീവിതത്തിൽ ഉണ്ടാവുന്ന അസ്വാഭാവിക സംഭവമാണ് നായാട്ട് പറയുന്നത്. അപ്രത്യക്ഷമായി ഇവർ നേരിടേണ്ടി വരുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നുവെങ്കിലും അതിലേക്കുള്ള വഴി കഠിനമായി നിൽക്കുന്നു. ഓരോ പോലീസുകാരനും താൻ ചെയ്യാത്ത കുറ്റങ്ങൾക്ക് പ്രതിചേർക്കപെടുന്ന അവസ്ഥകൾ നായാട്ടിലൂടെ സംവിധായകൻ വിളിച്ചു പറയുന്നു. സാഹസികമായ വഴികളിലൂടെ സഞ്ചരിക്കേണ്ടിവരുന്ന ഓരോ പോലീസുക്കാരന്റെയും ജീവിതത്തോട് അടുത്ത് നിൽക്കുന്ന ചിത്രം. സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതികൾക്കുള്ളിൽ നിന്ന് ശ്വാസം പോലും കിട്ടാതെ പിടഞ്ഞു പോയ ഓരോ പോലീസുക്കാരന്റെ കൂടെയാണ് ഈ മണ്ണെന്ന് സംവിധായകൻ ഓർമ്മപ്പെടുത്തുന്നുണ്ട്.


പ്രവീൺ മൈക്കിളെന്ന പോലീസുക്കാരനായി കുഞ്ചാക്കോ ബോബൻ എത്തിയപ്പോൾ മണിയനായി ജോജുവും സുനിതയായി നിമിഷ സജയനും. ചിത്രത്തിലെ കാസ്റ്റിംഗ് സംവിധായകൻ ബ്രില്ലിൻസായി കണക്കാക്കാം. മൂന്നും പേരും ഒരുമിച്ച് ഫ്രെമിൽ വരുമ്പോൾ അത് മത്സരമാണോയെന്ന് പോലും പ്രേക്ഷകർ ചിന്തിച്ചു. കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് കഥാപാത്രമായി പ്രവീൺ മൈക്കിൾ എന്ന് തന്നെ പറയാം. ഇവർക്ക് പുറമെ ജാഫർ ഇടുക്കിയും അന്തരിച്ച അനിൽ നെടുമങ്ങാടിന്റെയും കഥാപാത്രങ്ങൾ എടുത്തു പറയേണ്ടതാണ്.

മികച്ച സാങ്കേതിക മികവ് ചിത്രത്തെ പൂർണതയിൽ എത്തിക്കുന്നു. ജോസഫിന്റെ തിരക്കഥ ഒരുക്കിയ ഷാഹി കബീറിന്റെ തിരക്കഥ കൈയ്യടി അർഹിക്കുന്നുണ്ട്. ഇത്രയും കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് നായാട്ടിന്റെ അടിത്തറ. മഹേഷ് നാരായണന്റെ എഡിറ്റിംഗ് കഥയിലെ പല പഴുതുകളും പ്രേക്ഷകരിലേക്ക് എത്തിക്കാതെ ശ്രമിച്ചിട്ടുണ്ട്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന ഒരു ആകാംഷ ക്യാമറയിലൂടെ ഷൈജു ഖാലിദും നൽകിയിട്ടുണ്ട്. വിഷ്ണു വിജയ് യുടെ സംഗീതവും എടുത്തു പറയേണ്ടതാണ് .

You might also like