പൊളിഞ്ഞ പ്രണയവും… നീയും ഞാനും ..

0

നീയും ഞാനും റിവ്യൂ: പ്രിയ തെക്കേടത്

 

 

എ.കെ.സാജന്റെ ഈ പ്രണയം കട്ട പരാജയമായിപ്പോയി. ഇജ്ജാതി പ്രണയവുമായി ഇനി ഈ വഴിക്ക് വന്നേക്കരുതെന്ന് പ്രേക്ഷകർ പറയുന്നു. അസുരവിത്തും ,പുതിയ മുഖവുമെല്ലാം ത്രില്ലർ രൂപത്തിൽ ചെയ്തപ്പോൾ എന്ത് കൊണ്ട് തനിക്ക് പ്രണയ സിനിമ ചെയ്തുകൂടാ എന്ന ആലോചനക്ക് ഫലമായാണ് “നീയും ഞാനും” എന്ന സിനിമ ജനിക്കുന്നത്. റാസൽഗെയ്മയിലെ ആ വലിയ ബംഗ്ലാവിലൂടെ കിടിലം പൂവാലൻ കൊഴിയായി പ്രേക്ഷകരിലേക്ക് എത്തിയ ഷറഫുദ്ധീനാണ് ചിത്രത്തിലെ കാമുകൻ. തനിക്ക് കോമഡി മാത്രമല്ല വഴുങ്ങുന്നതെന്ന് അമൽ നീരദ് ചിത്രത്തിലെ കിടിലം വില്ലനായും ഷറഫുദ്ധീൻ എത്തിയിരുന്നു. ഷറഫുദ്ധീന്റെ നായികയായി എത്തുന്നത് അനു സിത്താരയാണ്. ഷറഫുദീൻ, അനു സിതാര എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഇവർക്കിടയിൽ ഉണ്ടാകുന്ന പ്രണവും അതിനിടയിലേക്കു സിജു വിൽസൺ അവതരിപ്പിക്കുന്ന മൂന്നമതൊരു കഥാപാത്രം കടന്നു വരുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

 

 

 

 

 

 

 

ചിത്രത്തിന്റെ ആദ്യപകുതി ഓരോ പ്രേക്ഷകനെയും തിയേറ്ററിൽ പിടിച്ചിരുത്തി. എന്നാൽ രണ്ടാം പകുതി ചിത്രത്തിന്റെ ഗതി മാറി പോയത് പ്രേക്ഷകന് ദഹിച്ചില്ലെന്ന് തന്നെ പറയാം. സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഹാഷ്‌മി. സംഗീതജ്ഞയാകാൻ കഴിഞ്ഞില്ല എങ്കിലും സംഗീതത്തോട് ബന്ധമുള്ള ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ട് മാത്രം ഒരു സംഗീതോപകരണ കടയിൽ അവൾ ജോലി ചെയ്യുന്നു. പൊടുന്നനെയാണ് ഒരു പൂവാലന്റെ രൂപത്തിൽ യാക്കൂബിന്റെ കടന്നു വരവ്. വിവാഹാഭ്യർത്ഥന വീട് വരെ എത്തിയെങ്കിലും താൻ മുൻപ് മറ്റൊരാളെ സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞു ഹാഷ്മി യാക്കൂബിനെ നിരസിക്കുന്നു. പക്ഷെ താൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണെന്ന് പറയുന്ന യാക്കൂബിന്റെ പ്രണയത്തിനു മുന്നിൽ അവൾ സമ്മതം മൂളുന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് യാക്കൂബ് ഹാഷ്‌മിയെ നിക്കാഹ് കഴിക്കുന്നത്. അവൾക്ക് ഇഷ്ടമല്ല എന്ന കാരണത്താൽ ഉണ്ടായിരുന്ന പൊലീസ് ജോലിയും യാക്കൂബ് കളഞ്ഞിരുന്നു. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതോടെ ഇരുവരുടെയും ജീവിതത്തിൽ പ്രാരാബ്ധങ്ങളും വന്നു. ജീവിതം നല്ല നിലയ്ക്ക് എത്തിക്കാൻ യാക്കൂബ് തൻ്റെ ബന്ധുവിന്റെ സഹായത്തോടെ ജോലി തേടി ഗൾഫിൽ പോകുന്നു. എന്നാൽ അവിടെ പല പ്രശ്നങ്ങളിലും പെട്ട് അയാൾ കുടുങ്ങുന്നു. അതേസമയം നാട്ടിൽ ഹാഷ്‌മി യാക്കൂബിന്റെ അടുത്ത് എത്താൻ ഉള്ള തത്രപ്പാടിലാണ്. ആദ്യ പകുതി അവസാനിക്കുന്നത് ഒരു പുതിയ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്. രണ്ടാം പകുതി ആദ്യ പകുതിയുമായി ഒരു ബന്ധവുമില്ലാത്ത പോക്കാണ്. കപട സദാചാരത്തിനും ഇപ്പോൾ നില നിൽക്കുന്ന രാഷ്ട്രീയ സാമൂഹിക അഴിഞ്ഞാട്ടത്തിനും എതിരെയുള്ള ആക്ഷേപമാണ് ബാക്കി കഥ.

 

 

 

 

 

 

 

ബട്ടർഫ്‌ളൈസ് എന്ന സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രം രചിച്ചു സിനിമയിൽ എത്തിയ എ കെ സാജൻ സംവിധായകന്റെ കുപ്പായം അണിയുന്നത് സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ സ്റ്റോപ് വയലൻസ് മുതൽ പുതിയ നിയമം വരെ വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങൾ നമ്മുക്ക് തന്ന സംവിധായകനാണ് അദ്ദേഹം. പ്രണയത്തിനു പ്രാധാന്യം നൽകിയുള്ള ഒരു ചിത്രം ആദ്യമായാണ് എ കെ സാജൻ ഒരുക്കുന്നത് എന്ന് പറയാം. ഒരു രചയിതാവ് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും എ കെ സാജൻ പ്രശസ്തനായത് ത്രില്ലെർ മൂഡിലുള്ള ചിത്രങ്ങളിലൂടെയാണ്. എന്നാൽ നീയും ഞാനും എന്ന ഈ ചിത്രം അതിൽ നിന്നൊക്കെ മാറി ഒരു പുതിയ അനുഭവം പകർന്നു തരുന്ന ചിത്രമാണ് . എന്നാൽ ക്ലിഷേ പ്രണയ സംഭാഷങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഞാനും നീയുമെന്ന ഈ ചിത്രത്തിന് പൂർണത നഷ്ടപ്പെട്ടിരുന്നു. ഇതൊരു പൂർണ പരാജയ പ്രണയമായിപ്പോയി. അതുപോലെ ഇങ്ങനെ ഒരു സിനിമ ഇറങ്ങുന്നു എന്ന് പോലും പ്രേക്ഷകർ അറിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് ആദ്യ ദിനങ്ങളിൽ ഒഴിഞ്ഞ തിയേറ്റർ സീറ്റുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടത്ര പ്രൊമോഷൻ കൊടുക്കാത്തതും ചിത്രത്തിന്റെ പരാജയത്തിന്റെ അളവ് കൂട്ടിയെന്നു വേണം പറയാൻ.

 

 

 

 

 

 

 

വരത്തൻ എന്ന ചിത്രത്തിന് ശേഷം ഒരിക്കൽ കൂടി ഷറഫുദീൻ നൽകിയത് അതി ഗംഭീരമായ പ്രകടനമാണ്. അത്ര സ്വാഭാവികവും തീവ്രവുമായി ഈ കഥാപാത്രത്തെ ഉൾക്കൊള്ളാൻ ഈ നടന് കഴിഞ്ഞിട്ടുണ്ട്. ഷറഫുദീന് വേണ്ടി സൃഷ്ടിക്കപ്പെട്ട കഥാപാത്രമായിരുന്നു ഇതെന്ന് തോന്നിക്കുന്ന രീതിയിൽ തന്റെ കഥാപാത്രത്തിന് ജീവൻ നല്കാൻ അദ്ദേഹത്തിനായി. പക്വതയാർന്ന പ്രകടനം കാഴ്ച വെച്ച അനു സിതാര ഷറഫുദീന് ഒപ്പം നിന്നപ്പോൾ തിരശീലയിൽ അവരുടെ രസതന്ത്രം വളരെ മികച്ചതായി വന്നു.

 

 

 

 

 

 

 

നായികയായി എത്തിയ ആണ് സിതാര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സിജു വിൽസൺ, അജു വർഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗമ്യ മേനോൻ ,ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് നൂറു ശതമാനവും നീതി പുലർത്തി.

 

 

 

 

 

 

 

ദൃശ്യങ്ങൾ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രേത്യേകതയായി മാറിയെന്നു പറയാം. ഈ ചിത്രത്തിലെ മനസ്സ് നിറക്കുന്ന ദൃശ്യങ്ങൾ നമ്മുക്ക് സമ്മാനിച്ചത് ക്ലിന്റോ ആന്റണി ആണ്. കോക്കേഴ്സ് ഫിലിമ്സിന്റെ ബാനറിൽ സിയാദ് കോക്കറും ലാംപ് മൂവീസും കൂടി നിർമ്മിച്ച ചിത്രമാണ് “നീയും ഞാനും”.

 

 

 

 

 

 

 

You might also like