“ന്നാ താന്‍ കേസ് കൊട്”…ഈ കേസിൽ ഇവർ ജയിച്ചു !! – Nna Thaan Case Kodu review

കുഞ്ചാക്കോ ബോബനെന്ന നടന്റെ ദിശ മാറിയുള്ള സഞ്ചാരം ഒരിടത്തും പിഴക്കുന്നില്ല എന്നു ചിത്രം തെളിക്കും..... Read More...

Kunchacko Boban starrer Nna Thaan Case Kodu Movie Review | Nna Thaan Case Kodu Movie Review by MTODAY

24,000

വളരെ ശക്തവും അതിലേറെ പ്രസക്തവുമായ ഒരു കൊച്ചാശയത്തെ ശക്തമായ തിരക്കഥയുടെ പിൻബലത്തിൽ അവതരിപ്പിക്കുന്നത് വിജയം കൈവരിക്കാം. രതീഷ് ബാലകൃഷ്ണനെന്ന സംവിധായകൻ അതിൽ വിജയം കൈവരിച്ചു. തുടക്കം വായിച്ചവരോട് ഇന്ന് എസ് എസ് നായർ എന്ന ഞാൻ കണ്ടചിത്രം “ന്നാ, താൻ കേസ് കൊട്”. അപ്പോൾ ഉള്ള അറിവുകൊണ്ട് ഒരു കൊച്ചു വിവരണം വായിക്കുക അഭിപ്രായം പറയുക.

ഒരു കോടതിമുറിയിലെ നാടകമായി മുന്നേറുന്ന ചിത്രം തുടക്കം മുതൽ അവസാനം വരെ കഥയിലെ ആശയം വളരെ ലളിതമായി പറഞ്ഞു പോകുന്നു.ഒരു വിധത്തിലും പ്രേഷകനെ നിരാശരാക്കാതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വിജയം കൈവരിച്ചു. പ്രാഥമിക വിദ്യമാത്രം അഭ്യസിച്ചുപോന്ന നായകൻ രാജീവനെന്ന ചെറുപ്പക്കാരന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് കഥയുടെ മുന്നേറ്റം. തുടക്കത്തിൽ കടന്നുവരുന്ന ഗാനങ്ങൾ ചെറിയ രീതിയിൽ നിരാശപെടുത്തി.

അതും ഒന്നല്ല രണ്ടു ഗാനങ്ങൾ അതൊക്കെ കഴിഞ്ഞു കഥയിലേക്ക് കടക്കുന്നത്തോടെ പ്രേഷകന്റെ സമയം നഷ്ടമാകുന്നില്ല.നമ്മുടെ സംവിധായകന്റെ കഴിഞ്ഞു പോയ ചിത്രങ്ങൾ പോലെത്തന്നെ നിലവാരം പുലർത്തിയ നർമ്മങ്ങൾ നിറഞ്ഞ കുറച്ചു മുഹൂർത്തങ്ങൾ ചിത്രം നൽകുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾ പോലെ തന്നെ സംവിധായകൻ രതീഷ് ബാലകൃഷ്ണന്റെ ഈ ചിത്രവുംപ്രേക്ഷകന് ഇഷ്ട്ടമാകും.

കുഞ്ചാക്കോ ബോബനെന്ന നടന്റെ ദിശ മാറിയുള്ള സഞ്ചാരം ഒരിടത്തും പിഴക്കുന്നില്ല എന്നു ചിത്രം തെളിക്കും. തന്റെ അഭിനയജീവിതത്തിൽ ചെയ്തു പോയ ചിത്രങ്ങൾ നോക്കിയാൽ ഏറ്റവും മികച്ച വേഷങ്ങളിൽ ഈ ചിത്രത്തിലേതാകും; കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രം. ഗായത്രിയുടെ വേഷവും മികച്ചു നിന്നു മറ്റു പ്രകടനങ്ങളിൽ ഓട്ടോക്കാരനും കാമുകിയും കോടതിയിലെ ജഡ്ജിയും വക്കീലന്മാരും പിന്നെ സാക്ഷികളും അടക്കം വന്നവരും നിന്നവരും പോയവരും കയ്യടി വാങ്ങിക്കും കാണുക അഭിപ്രായം പറയുക…!!

ഒട്ടും മോശമായി തോന്നാത്ത നല്ലൊരു ആദ്യപകുതിയും അതിനേക്കാൾ മികച്ച രണ്ടാം പകുതിയും ചിത്രത്തിന്റെ അണിയറയിൽ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരും വളരെ നന്നായി അവരുടെ ജോലി പൂർത്തിയാക്കി. കൂടുതൽ വിവരങ്ങൾ നൽകുന്നില്ല ചിത്രം കാണുക അഭിപ്രായം പ്രതികരിക്കുക. വീണ്ടും കാണുമെന്ന ശുഭപ്രതീക്ഷയിൽ വിടവാങ്ങുന്നു അടുത്തത് ഒരു തല്ലു മാല വാങ്ങും എന്നുകൂടി ഓർമ്മ പെടുത്തികൊണ്ട് എസ് എസ് നായർ ഒപ്പ്….

You might also like