ഒരൊന്നൊന്നര ‘ദുരന്ത’ പ്രണയകഥ !!

0

ഒരൊന്നൊന്നര പ്രണയകഥ റിവ്യൂ: വൈഷ്ണവി മേനോൻ  

 

സൂപ്പർ താരങ്ങളുടെ നൂറ് കോടി തള്ളിക്കേറ്റവും യുവതാരങ്ങളുടെ റിയലിസ്റ്റിക് പരീക്ഷണങ്ങളും അങ്ങേരുന്ന ഇപ്പോഴത്തെ മലയാള സിനിമയിൽ വീണ്ടുമൊരു സംവിധായകൻ എത്തുമ്പോൾ പ്രതീക്ഷകൾ അല്പമെങ്കിലും കാണും പ്രേക്ഷകന്. കാരണം ഈ അടുത്ത കാലത്ത് ഇറങ്ങിയ ഉയരെയും ഇഷ്ക്കും നവാഗത സംവിധായകരുടെ കയ്യൊപ്പ് പതിഞ്ഞ വിജയങ്ങളായിരുന്നു.

 

 

എന്നാൽ ഷിബു ബാലൻ തന്റെ രണ്ടാം സംവിധാന ചിത്രമായ “ഒരൊന്നൊന്നര പ്രണയകഥ” അതു അപ്പാടെ തിരുത്തി കുറിച്ചു. അന്യമതത്തിലുള്ള രണ്ടു പേരുടെ പ്രണയവും അതിനു പുറകെ വരുന്ന പ്രശനങ്ങളുമായി തുടങ്ങി അവസാനിക്കുന്ന ഒരൊന്നൊന്നര ക്ളീഷേയായി പോയി ഈ പ്രണയകഥ.

 

 

 

രമണനും ആമിനയും സമപ്രായരായ രണ്ടു പേർ, ഒരേ കലാലയത്തിൽ പഠിക്കുന്നവർ, സ്വാഭാവികം അവർ തമ്മിൽ പ്രണയത്തിലാകുന്നു. അന്യ മതമായതുകൊണ്ട് തീർച്ചയായും പ്രശനങ്ങളുണ്ടാകണമല്ലോ..?! തുടർന്ന് നാട് വിടുന്നു , എന്തിനും കൂട്ട് നിൽക്കുന്ന സുഹൃത്തുക്കൾ , ഇക്കിളിയിട്ടാൽ പോലും ചിരി വരാത്ത തമാശകൾ, പ്രണയ രംഗങ്ങൾ , ഉറപ്പായും പ്രണയ ഗാനങ്ങൾ , പിന്നീട് വീട്ടുകാരുടെ ബഹളം , വർഗീയത പറയുന്ന നാട്ടുകാർ; അങ്ങനെ അങ്ങനെ ചിത്രം അവസാനം ഒരു ദുരന്ത ട്വിസ്റ്റോടെ ഏൻഡ് ടൈറ്റിൽ കാർഡിൽ എത്തി ചേരുന്നു.

 

 

കഥാപാത്രങ്ങളുടെ പേര് തന്നെ 90കളിലെ; വേണമെങ്കിൽ അതിനും മുൻപേ ഉപയോഗിച്ചു പഴകിയ രമണനും ആമിനയും . രമണനായി ഷെബിൻ ബെൻസൺ ഒരൊന്നൊന്നര മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആമിനയായി സായ ഡേവിഡ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ നിന്നും ഒരൽപം പോലും അഭിനയ ചലനം ഉയർന്നിട്ടില്ല. അലൻസിയർ,​ ഇൻഡി പള്ളാശേരി, വിനയ് ഫോർഡ് , വിനോദ് കോവൂർ , ഇർഷാദ് , മാമുക്കോയ, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

 

 

തിരക്കഥ തന്നെ ഇവിടെയും വില്ലനായത് ; തീർത്തും മുഷിപ്പുള്ളവാക്കുന്ന സംഭാഷങ്ങളും രംഗങ്ങളും കോർത്തിണക്കിയ ഒരു കഥാസൃഷ്ടി. ആനന്ദ് മധുസൂദനൻ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ശരാശരിക്ക് കീഴെ മാത്രമായി ഒതുങ്ങി. സമീർ ഹക്കിൻ്റെ ഛായാഗ്രഹണം ഭേദപ്പെട്ടത്തായിരുന്നു.

 

 

 

You might also like