ഒരു കരീബിയൻ ‘ഉഡായിപ്പ്’ സിനിമ…!!

0

 

ഒരു കരീബിയൻ ഉഡായിപ്പ് റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

ഒരു സിനിമ പ്രേക്ഷക നിരൂപക ശ്രദ്ധ നേടി വിജയിക്കുക തുടർന്ന് ആ ചിത്രത്തിലെ അഭിനേതാവിനെ വച്ച് മറ്റൊരു പടം ചെയ്യുക പറഞ്ഞു വരുന്നത് കരീബിയൻ ഉഡായിപ്പിനെ കുറിച്ചാണ്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നൈജീരിയൻ താരം സാമുവൽ അബിയോള റോബിൻസൺ ഒരിക്കൽ കൂടി മലയാളത്തിൽ എത്തിച്ച് പ്രേക്ഷകരെ തീയറ്ററിൽ എത്തിക്കുവാൻ ഉള്ള സിനിമാ ശ്രമം മാത്രമായി നവാഗതനായ എ.ജോജി സംവിധാനം ചെയ്ത “ഒരു കരീബിയൻ ഉഡായിപ്പ്”.

 

 

 

 

കരീബിയൻ താരത്തോടൊപ്പം യുവതാരങ്ങളെയും ചേർത്ത് ചിത്രീകരിച്ച സിനിമ യുവത്വത്തിനും സൗഹൃദത്തിനും സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത് . സിനിമയിൽ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിഷയമാണ് പ്രണയം എന്നാൽ പറയുന്നതിൽ പുതുമ കൊണ്ട് വരാൻ കഴിഞ്ഞില്ലെങ്കിൽ ; പ്രേക്ഷകർ ചിത്രത്തെ നിരാകരിച്ചതിന് ശേഷം പറഞ്ഞിട്ട് എന്ത് കാര്യമെന്ന് സംവിധായകർ എപ്പോഴാണ് മനസ്സിലാക്കുക എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകൻ്റെ മനസ്സിൽ ബാക്കിയാവുന്ന ചോദ്യം.

 

 

 

 

 

കോയമ്പത്തൂരിലെ നെഹ്‌റു കോളേജിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത് . കുട്ടിക്കാലം മുതൽ കൂട്ടുകാരായ കെവിൻ,​ ഗോവിന്ദ്,​ ബെൻസൺ,​ മീനാക്ഷി,​ വിധുശ്രീ എന്നിവർ കോളേജിലെത്തുകയും സംഗീതം ഇഷ്ട്ട പെടുന്ന ഇവർ കോളേജിൽ ആരംഭിക്കുന്ന പർപ്പിൾ എന്ന മ്യൂസിക് ബാൻഡ് ആരംഭിക്കുകയും തുടർന്ന് കോളേജിലെ സീനിയർ വിദ്യാർത്ഥികളുടെ മ്യൂസിക് ബാൻഡുമായി കൊമ്പുകോർക്കേണ്ടി വരികയും അതിനെ തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയ പശ്ചാത്തലം.

 

 

 

 

 

ഋഷി പ്രകാശ്,വിഷ്ണു വിനയ്,​ വിഷ്ണു ഗോവിന്ദൻ,​ മറീന മൈക്കിൾ,​ നീഹാരിക,​ അനീഷ് ജി മേനോൻ,​ മുസ്തഫ,​ നന്ദൻ ഉണ്ണി,​ മുഹമ്മദ് അൽത്താഫ് .തുടങ്ങിയ യുവ താരങ്ങൾക്ക് ഒപ്പം ദേവൻ,​ മാലാ പാർവതി,​ വിജയകുമാർ,​ കൊച്ചുപ്രേമൻ,​ പ്രദീപ് കോട്ടയം തുടങ്ങിയവരും അഭിനയിക്കുന്നു . ആർ.വി.കെ. നായരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .

 

 

 

 

സംഗീതവും കോളേജ് ക്യാമ്പസും മുഖ്യ പശ്ചാത്തലമായി ഒട്ടനവധി ചിത്രങ്ങൾ നമ്മൾ മുൻപ് കണ്ടിട്ടുണ്ട് . അതിൽ പറഞ്ഞതിനും മുകളിലായി ഒന്നും പറയാൻ ഇല്ലാതെ പോയി എന്നത് ചിത്രത്തിൻ്റെ പോരായിമയാണ്. ടെലിവിഷനിൽ വരുമെങ്കിൽ മാത്രം വേണമെങ്കിൽ കാണാവുന്ന ചിത്രമാണ് ഈ ഉടായിപ്പ് ചിത്രം.

 

 

 

 

You might also like