“ഒരു തെക്കൻ തല്ല് കേസ്” അത്ര മോശമല്ല.. എന്നാൽ !!! Oru Thekkan Thallu Case Review

Oru Thekkan Thallu Case movie directed by Sreejith N starring Biju Menoh, Roshan Mathew, Nimisha Sajayan, Padmapriya in lead roles released in Onam 2022 season. Read Full Movie Review by MTODAY.

5,212

ജി.ആർ.ഇന്ദുഗോപൻറെ അമ്മിണിപ്പിള്ളവെട്ടു കേസെന്ന ചെറുകഥയാണ് ചിത്രമൊരുക്കിയ നവാഗത സംവിധായകൻ ശ്രീജിത്ത് “ഒരു തെക്കൻ തല്ല് കേസ്” എന്ന പേരിൽ തിരശീലയിൽ വരച്ചു കാട്ടിയത് ചിത്രം കാണാൻ അൽപ്പമൊന്നു വൈകി നായരുടെ കുറച്ചു തിരക്കുകൾ കാരണമാണ്. ചിത്രത്തിലേക്കു പോകുന്നതിനു മുൻപ് ഈ പറയുന്ന വരികൾ ചിത്രം കാണാനും കാണാതിരിക്കാനും കാരണമായേക്കാം.

എൺപതുകളിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞു പോകുന്നത് കുറച്ചു പ്രണയവും അതിലേറെ നാടൻ തല്ലുമൊക്കെ നിറഞ്ഞ ചിത്രം കാണുന്ന പ്രേക്ഷകനിൽ എൺപതു കാലഘട്ടം തിരിച്ചുകൊണ്ടുവരുന്ന രീതിയിലാണ് കഥാപാത്രങ്ങളുടെ വേഷവും അഭിനയവും അതിനൊത്ത മധു നീലകണ്ഠന്റെ ക്യാമറയും ചിത്രം കാണാൻ ചിലപ്പോൾ കാരണമാകാം ചിലപ്പോൾ മാത്രം… എഴുത്തിൽ അൽപ്പം മാറ്റം വരുത്താം.. ചിത്രം എസ് എസ് നായർക്ക് നന്നേ ബോധിച്ചുവെന്ന് പറയാനാകില്ല. ഇഷ്ട്ടമായ കുറച്ചു കാരണം എഴുതാൻ ശ്രമിക്കാം.

പത്മപ്രിയയുടെ തിരിച്ചുവരവ്:
മലയാള പ്രേഷകരുടെ ഒരുകാലത്തു കുറച്ചു ഇഷ്ട്ടം കൂടിപോയ നായിക അതുകൊണ്ട് ആ വേഷം നന്നേ ഇഷ്ട്ടമായി. പത്മപ്രിയയുടെ തിരിച്ചുവരവിന് ചിത്രത്തിലെ രുഗ്മിണിയെന്ന നായികാവേഷം നല്ലൊരു തുടക്കമാകട്ടെ. നായകൻ ബിജുമേനോൻ അവതരിപ്പിക്കുന്ന അമ്മിണിപ്പിളളയുടെ നായികാവേഷമാണ് പത്മപ്രിയയ്ക്ക് അതായത് ചിത്രത്തിലെ നായിക.

അമ്മിണിപ്പിള്ളയും പൊടിയനും:
അയ്യപ്പനും കോശിയും സിനിമയിലെ അയ്യപ്പൻ നായരേ ആർക്കും മറക്കാൻ ഇടയില്ല അത്രക്ക് ഗംഭീരമായിരുന്നു ബിജു മേനോന്റെ കഥാപാത്രം അതിനു ശേഷം കിട്ടിയ മികച്ചവേഷം അമ്മിണിപ്പിള്ളയായി അരങ്ങിൽ ആടി തകർക്കുമ്പോൾ ഒപ്പം പൊടിയനായി റോഷൻമാത്യു കട്ടക്ക് കൂടെ നിൽക്കുന്നുണ്ട്.

നിമിഷാ സജയനെന്ന വാസന്തി:
പത്മപ്രിയയുടെ അടുത്ത കൂട്ടുകാരിയും പൊടിയന്റെ കാമുകി ആ വാക്കിൽ ഞാൻ തൃപ്തനല്ല പ്രണയിനി അതാകും കുറച്ചു കൂടി ചേരുക.അഭിനയം പലയിടത്തും മറന്നു പോകുന്നു ചിത്രം കാണുന്നവർക്ക് മനസിലാകും.

ഓണം റിലീസുകളിൽ ഏറ്റവും കുറച്ചു ബോക്സ് ഓഫീസ് റിപ്പോർട്ട് ലഭിക്കുന്ന ചിത്രമാണ് “ഒരു തെക്കൻ തല്ല് കേസ്”. ആദ്യ 2 ദിനം കൊണ്ട് 1.28 കോടിയാണ് തല്ല് കേസിന് കിട്ടിയ കളക്ഷൻ. എന്നാൽ ചിത്രം കണ്ടിരിക്കാമെന്നതാണ് നായരുടെ അഭിപ്രായം; പക്ഷേ സിനിമ പ്രേക്ഷകനിലേക്കു എത്തണമെങ്കിൽ നവമാധ്യമങ്ങൾ വഹിക്കുന്ന പങ്കു വളരെ വലുതാണ് അതു തിരിച്ചറിയാൻ ഇനിയും കഴിഞ്ഞില്ലയെന്നതാകും ഈ ചിത്രം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതോ ആ ജോലി ഏറ്റു എടുത്തവർക്ക് ആ ജോലി അറിയില്ലാത്തതോ…?!! ചിത്രം കണ്ടവർ അഭിപ്രായങ്ങൾ പറയുക ഇതുവരെ കാണാൻ ശ്രമിക്കാത്തവർ കാണാൻ ശ്രമിക്കുകയെന്ന അഭിപ്രായമില്ല. വീണ്ടും കാണും വരെ വണക്കം എന്ന് സ്വന്തം എസ് എസ് നായർ..

BoxOffice Collections 2022 Onam – പത്തൊൻപതാം നൂറ്റാണ്ട്, പാൽതു ജാൻവർ മുന്നേറ്റം; ഒറ്റ് , ഒരു തെക്കൻ തല്ല് കേസ് ഇഴയുന്നു!!

 

You might also like