ഇത് ഒറ്റ കാമുകന്റെ കഥയല്ല: ട്വിസ്റ്റുകളും തേപ്പുകളും നിറഞ്ഞ പ്രണയങ്ങളുടെ കഥ.

0

ഒറ്റക്കൊരു കാമുകൻ റിവ്യൂ: പ്രിയ തെക്കേടത്  .

ഒറ്റവാക്കിൽ പറഞ്ഞാൽ ‘ഒറ്റക്കൊരു കാമുകൻ’ പ്രണയവും സൗഹൃദവും നിറഞ്ഞുനിൽക്കുന്ന യമണ്ടൻ കഥയെന്ന് തന്നെ പറയാം. ചിത്രത്തിന്റെ ആദ്യ പേരായ ‘അനുരാഗം – ആർട്ട് ഓഫ് തേപ്പ് ‘ തികച്ചും അർത്ഥവത്തായ പേരായിരുന്നു . മലയാള സിനിമ ഇതുവരെകാണാത്ത തരത്തിലുള്ള ട്വിസ്റ്റുകൾ നിറച്ചൊരു ആഘോഷ ചിത്രമെന്ന് ഈ ഒറ്റക്കൊരുകാമുകനെ പറയാം. നവാഗതനായ അജിൻ ലാലും , ജയൻ വന്നേരിയും സംവിധാനം ചെയ്ത ഈ ചിത്രം പലതരത്തിലുള്ള പ്രണയവും, പ്രതികാരവും കൂടിച്ചേർന്ന സിനിമയാണ്.

 

നാല് പ്രണയകഥകളെ ഒറ്റ ഫ്രെമിലേക്ക് മനോഹരമായി കൊണ്ടുവരാൻ സംവിധായകർക്ക് സാധിച്ചിട്ടുണ്ട്. ജോജു ജോർജ് ,അഭിരാമി തുടങ്ങിയ സീനിയർ ആർട്ടിസ്റ്റുകൾ മുതൽ യൂത്തന്മാരുടെ ഹരമായ ഷാലു റഹീം , ലിജാമോൾ അടങ്ങുന്ന വലിയതാരനിരതന്നെ ചിത്രത്തിന്റെ മുഖ്യാകര്ഷണം.

 

രണ്ടര മണിക്കൂർ സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷനും വല്ലാത്തൊരു പ്രതിസന്ധിലേക്ക് തള്ളിയിടുന്ന ചിത്രമാണ് ഒറ്റക്കൊരു കാമുകൻ. പ്രണയവും പ്രതികരവും സൗഹൃദവും വഞ്ചനയും …. ഇതെല്ലം കുത്തി നിറച്ച കുറച്ചു മനുഷ്യരെ നമുക്ക് സിനിമയിൽ കാണാൻ കഴിയും . പേടിപ്പെടുത്തുന്ന ഷൈൻ ടോം ചാക്കോയുടെ മാസ് എൻട്രയിൽ നിന്ന് തുടങ്ങുന്ന ചിത്രം വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കുന്നത് പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

 

കെട്ടിയിട്ട നാലുപേർ , നാലുപേർ തമ്മിൽപരസ്പരം അറിയില്ല . പകയുടെയും പ്രതികാരത്തിന്റെയും മുഖമൂടി അണിഞ്ഞ വിനു എന്ന പേരിൽ വിളിക്കുന്ന ഷൈൻ ടോം ചാക്കോ മികച്ച അഭിനയ കാഴ്ചവച്ചിട്ടുണ്ട്. നാലു പേരുടെ പ്രണയം കൊണ്ട് ചിത്രം നിറഞ്ഞു നിൽക്കുന്നു. നാലു കാലഘട്ടത്തിലെ നാല് വ്യത്യസ്തമായ കഥ പറയുന്ന ചിത്രം പ്രേക്ഷകന് പലതരത്തിലുള്ള സന്ദേശങ്ങൾ നല്കുനുണ്ട്. കഥക്കുള്ളിലെ മൂന്ന് പ്രണയകഥകൾ ചിത്രത്തെ മികച്ചതാക്കി. മരണത്തിന് മുന്നിൽ നിർത്തി പറയുന്ന പ്രണയകഥ ചിത്രത്തിനെ ഏറെ വ്യത്യസ്തമാക്കി നിർത്തി. ഫാദറിന്റെ (ബാലചന്ദ്ര ൻ ചുള്ളിക്കാട് ), ശിൽപയുടെ (നിരഞ്ജന ), അനന്തകൃഷ്ണൻ മാഷിന്റെ പ്രണയകഥ (ജോജു ജോർജ് ) മൂന്ന് കഥകളും ചിത്രത്തെ മുൻപന്തിയിൽ എത്തിച്ചു .

 

പഴയകാല സ്കൂൾ പ്രണയം തുറന്നു പറഞ്ഞ ഫാദറിന്റെ കഥയിൽ ജീവിതത്തിലെയും പ്രണയ ജോഡികളായ ഷാലു റഹീം , ലിജാമോളും തകർത്തഭിനയിച്ചു . പഴയകാല പ്രണയത്തിലെ നിഷ്കളകയും , പെണ്ണ് ചതിക്കുമെന്ന് പറയുന്നപ്പോലെയുള്ള ചതിയും പിന്നീട് ഒരു മനുഷ്യന്റെ ജീവിതത്തിലെ മാറ്റങ്ങളെയും വളരെ മനോഹരമാക്കി പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതിൽ നിന്ന് തികച്ചു വ്യത്യസ്തമായാണ് ശില്പയുടെ പ്രണയകഥ സംവിധായകൻ കണിച്ചിരിക്കുന്നത് . ന്യൂ ജെൻ ചതികുഴികളും പ്രതികാരിയായി മാറുന്ന പെണ്ണിനേയും ഇതിൽ വ്യക്തമായി കാണിക്കുന്ന്. ഈ കഥയിലെ വലിയ ട്വിസ്റ്റ് കൊണ്ടുവരുന്നത് കലാഭവൻ ഷാജോൺ തന്നെയാണ് തന്റെ കഥാപത്രത്തോട് നീതി പുലർത്തി ഷാജോൺ . ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായാണ് അനന്തകൃഷ്ണൻ മാഷിന്റെ പക്വതയർന്ന പ്രണയം. എന്നാൽ വിധിക്ക് മുന്നിൽ തലതാഴ്ത്തി നിൽക്കേണ്ട നടിയുടെ നിസ്സഹായാവസ്ഥ ഓരോ പ്രേക്ഷകന്റെ മനസ്സിൽ വിങ്ങലായി. എന്നാൽ ഈ കഥകൾക്കപ്പുത്തെ പ്രണയ കഥയാണ് ഒറ്റക്കൊരു കാമുകൻ. നിറയെ ട്വിസ്റ്റുകൾ നിറഞ്ഞ കഥ ഓരോ പ്രേക്ഷകനെയും തിയേറിൽ പിടിച്ചിരുത്തുന്നു .

 

കെട്ടുറപ്പുള്ള തിരക്കഥ ചിത്രത്തിന്റെ വലിയൊരു പോസിറ്റിവാണ് . ജോജു ജോർജ് ,അഭിരാമിയേയും കൂടാതെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ലിജിമോൾ ജോസ്, നിരഞ്ജന, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട് , അരുന്ധതി നായർ, വിജയരാഘവൻ, ഭരത് മാനുവൽ, ഡെയിൻ ഡേവിസ്, നിമ്മി മാനുവൽ, ഷെഹീൻ സിദ്ദിഖ്, ഷാലു റഹീം എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. എസ്‌കെ സുധീഷും, ശ്രീകുമാർ എസുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അജിൻലാലും ജയൻ വന്നേരിയും സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്.കെ സുധീഷ്, ശ്രീഷ് കുമാർ എസ്. എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്നത് . സംഗീതം വിഷ്ണു മോഹൻ സിത്താരയുടേതാണ്. ഡാസ്ലിങ് മൂവി ലാൻഡ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ പ്രിൻസ് ഗ്ലാരിയൻസ്, സാജൻ യശോദരൻ, അനൂപ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഇറോസ് ഇന്‍റർനാഷണലാണ് വിതരണം .

You might also like