സ്റ്റൈൽ ഉണ്ട് ; സാരം ഇല്ല – Ottu Movie Review

"Ottu" directed by Fellini T. P and featured Kunchacko Boban, Arvind Swamy, Jackie Shroff and Eesha Rebba as lead characters. Read Full Review Below

5,747

“ഒറ്റ്” കാണാൻ അൽപ്പം വൈകി പോയി നായർ കേട്ട അഭിപ്രായം മോശമായിരുന്നു അതായിരുന്നു കാണാൻ വൈകി പോയതും. ഒച്ചു ഇഴയുന്ന വേഗത പോലും ഇല്ലാതെ പോയ ആദ്യ പകുതി ചിത്രം കാണാൻ കയറുന്നതിന് മുൻപ് ആദ്യ പകുതിയെ കുറിച്ചു കേട്ടിരുന്നു പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല. ചിലപ്പോൾ കഥയ്ക്ക് അനുയോജ്യമാണോ ഈ ഇഴച്ചിൽ എന്നു തോന്നി പോകും.

ആദ്യ പകുതി കുറച്ച് ഗാനങ്ങളും മോശം എന്നു പറയാൻ പറ്റാത്ത എന്നാൽ കിടിലൻ അല്ലാത്തതുമായ ബാറിലെ സംഘട്ടനരംഗമൊക്കയായി മുന്നോട്ട് പോകുന്നു, ചിത്രത്തിൽ നന്നായി ഇഷ്ടപെട്ട ഒറ്റ രംഗമേയുള്ളൂ അതു പറഞ്ഞാൽ ചിലപ്പോൾ നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചേക്കാം ചിത്രം കാണുക ആ രംഗം ആസ്വാധിക്കുക ഒരു രംഗത്തിനുവേണ്ടി കാണാൻ ശ്രമിക്കണോ എന്ന ചിന്ത മാറ്റി വച്ചു കാണുക.

രണ്ടാമത്തെ പകുതിയിൽ പാളം തെറ്റി പോയ ചിത്രം പാളത്തിൽ കയറിയതായി തോന്നി പക്ഷെ അധിക നേരം പാളത്തിൽ കൂടി ഓടിയില്ല പിന്നെയും കൈവിട്ടു പോയി ഒടുവിൽ അവസാന കുറച്ചു നിമിഷം തിരിച്ചു വന്നു. ചിത്രം നൽകുന്ന ട്വിസ്റ്റ്‌, ക്ലൈമാക്സ് ഒക്കെ എടുത്ത് പറയേണ്ട ഒന്നാണ് എന്നു നവമാധ്യമങ്ങളിൽ ആരൊക്കെയോ പറഞ്ഞു കേട്ടു നിങ്ങൾക്ക് ഈ എടുത്തു പറയാൻ ദിവസകൂലിയോ അതോ മാസകൂലിയോ ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.

ചിത്രം കാണുക കാരണം: മലയാളത്തിലെ ആദ്യ ചാപ്റ്റർ പരീക്ഷണമാണ്.കഥ പറച്ചിലും ചിത്രത്തിന്റെ മേക്കിങ്ങും ക്യാമറയും അൽപ്പമൊന്നു പാളി അല്ലാതെ വേറൊന്നും പറ്റിയില്ല. ചിത്രം നൽകിയ ആകെ സന്തോഷം അരവിന്ദ് സ്വാമിയുടെ വേഷം മാത്രം ഗംഭീര അഭിനയവും. പക്ഷെ നമ്മുടെ കുഞ്ചാക്കോ ബോബന്റെ നിരാശനാക്കി ആകെ മൊത്തം പാളിപോയ മാസ്, ഫൈറ്റ് സീനുകൾ കുഞ്ചാക്കോ ബോബനു താങ്ങാൻ കഴിഞ്ഞില്ല ഇതു കൊണ്ടുതന്നെ ചിത്രം കൈവിട്ടുപോയി പക്ഷെ മറ്റൊരു നടനായിരുന്നെങ്കിൽ ചിലപ്പോൾ കുറച്ചുകൂടി നന്നാക്കാൻ കഴിഞ്ഞേനെ ചിലപ്പോൾ തോന്നൽ മാത്രമാകും എനിക്ക് പറഞ്ഞു നിർത്താൻ സമയമായി ഇതു ഒരു നിരൂപണമായി കാണരുത് ചിത്രം കാണുക അഭിപ്രായം പറയുക വീണ്ടും കാണും വരെ വണക്കം സ്വന്തം എസ് എസ് നായർ..

 

You might also like