ഉറപ്പിച്ചു പറയാം !! ജോഷി ചതിച്ചില്ല ആശാനേ …!! PAAPAN REVIEW

Paappan movie review Suresh Gopi, Nyla Usha, Gokul Suresh. A Joshiy Movie

പാപ്പനിലൂടെ സുരേഷ് ഗോപിയെന്ന പോലീസുകാരന്‍റെ ജീവിതത്തിലെ രണ്ടു വെസ്ഥ അവസ്ഥകളെ ചിത്രം പ്രമേയമാകുന്നുണ്ട്..

2,868

കുറച്ചു നാളായി എഴുതാൻ മനസ്സിൽ ഒന്നുമില്ലായിരുന്നു എന്നു പറയുന്നതാവും വാസ്തവം. പക്ഷെ ചലച്ചിത്രം ജീവിതം പോലെയാണ് ഒരു തുറന്ന പാഠപുസ്തകം നീണ്ട ഒരു ഇടവേളക്കു ശേഷം അതിലെ പേജുകൾ മറിക്കുന്നത് പാപ്പനു വേണ്ടിയാണ്. ഒന്നോ രണ്ടോ പേജിൽ ഒതുങ്ങിയാൽ ഭാഗ്യം എന്നു പറയാം.


രണ്ടു പേജ് ഉറപ്പാണ് ഒന്ന് സുരേഷ് ഗോപി എന്ന പച്ചയായ മനുഷ്യസ്‌നേഹി അതിനപ്പുറം ഇരട്ടചങ്കുള്ള ചാക്കോച്ചി പിന്നെ കുട്ടികാലത്ത് കേട്ടു ശീലിച്ച ആ പേരുകൂടി ജോഷി അങ്ങനെ മടങ്ങി വരവിലെ ആദ്യ ചിത്രം പാപ്പൻ കൂടുതൽ പറയുന്നില്ല എസ് എസ് നായർ എഴുതി തുടങ്ങുന്നു വായിക്കുക അഭിപ്രായം പറയുക. ഇതൊരു അവലോകനമോ നിരുപണമോ അല്ല ഒരു ചെറിയ എഴുത്ത് മാത്രം.

ഈ ചിത്രങ്ങൾ ഒന്നു ശ്രദ്ധിക്കണം ‘ലേലം’, ‘പത്രം’, ‘വാഴുന്നോര്‍’ ഈ മൂന്നു ചിത്രങ്ങൾ സുരേഷ്‌ ഗോപിയെ നായകനാക്കി ജോഷി തന്നെ സംവിധാനം ചെയ്തിട്ടുള്ള സിനിമകളാണ്. അന്നും ഇന്നും എന്നും ഇപ്പോഴും ഒരു അഡ്രിനാലിൻ റഷ് ഫാക്ടർ‍ നിറയ്ക്കുന്ന ചിത്രങ്ങൾ തന്നെയല്ലേ മുകളിൽ പറഞ്ഞ മൂന്നു ചിത്രങ്ങളും ഇവിടെയും വളരെയേറെ നാളുകള്‍ക്കുശേഷം ഇരുവരുടെയും കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് ചിത്രം കാണണം എന്നു തോന്നിപോകും അതേ ഞാനും ചെയ്‌തൊള്ളൂ. ചിത്രത്തിനു വലിയൊരു ഹൈപ്പുണ്ട് അതിനാൽ തന്നെ സുരേഷ് ഗോപിയുടെ ‘പാപ്പൻ’ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഉയർത്തിയപോലെ എന്റെ പ്രതീക്ഷയയും അതു തന്നെയായിരുന്നു ആ പ്രതീക്ഷ വിജയിച്ചോ ഇല്ലയോ വഴിയേ വായിക്കാം.

പാപ്പനിലൂടെ സുരേഷ് ഗോപിയെന്ന പോലീസുകാരന്‍റെ ജീവിതത്തിലെ രണ്ടു വെസ്ഥ അവസ്ഥകളെ ചിത്രം പ്രമേയമാകുന്നുണ്ട് .നാളെ ഒരു പക്ഷെ ചർച്ചകൾക്ക് വഴിയൊരുക്കാവുന്ന പ്രമേയം. ഒരു പോലീസുകാരന് കർത്തവ്യമാണോ കുടുംബമാണോ വലുത് എന്ന ചോദ്യം ചിത്രം മുന്നോട്ടു വയ്ക്കുന്നു. ആ ചോദ്യത്തിനുള്ള രണ്ടു ഉത്തരങ്ങൾ ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ചിത്രം പറഞ്ഞു പോകുന്നു .ഈ ചിത്രം ഒട്ടനവധി കഥാപാത്രങ്ങളെ ഒരു മുത്തുമാലയിൽ കോർത്ത മുത്തുപോലെ ചിത്രത്തിന്റെ തിരക്കഥയിലേക്ക് ആകർഷിക്കുന്നു. അതിൽ വിജയം കണ്ടെത്താൻ എഴുത്തുകാരനും അതിനെ തിരശീലയിൽ പകർത്താൻ സംവിധായകനും കഴിഞ്ഞിട്ടുണ്ടെന്നതു ‘പാപ്പന്റെ വിജയമാണ്.

“പാപ്പൻ” കാര്യത്തിലേക്കു വരാം :
ഒരു പക്ഷെ മലയാളം കണ്ട കുറച്ചു മികച്ച ക്രൈം ത്രില്ലറുകളിൽ പാപ്പനും ഉണ്ടാകും ഇന്നുമുതൽ എന്റെ ലിസ്റ്റിൽ.

സംവിധാനം :
ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് പ്രായം കൊണ്ട് ചെയ്തു തീർത്ത ചിത്രങ്ങൾ കൊണ്ടും പേര് എടുത്തു പറയാൻ ഓരോ മലയാളിക്കും അഭിമാനം ജോഷി. സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ “സീനിയർമോസ്റ്റ് ക്രാഫ്റ്റ്സ്മാൻ”എന്ന വിശേഷണം അതേ അയാൾ തന്നെ ജോഷി. ഇനിമുതൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളുടെ നിരയിൽ പാപ്പനും ഉണ്ടാകും.

നായകൻ :
അതേ മലയാളികളുടെ ഇരട്ട ചങ്കുള്ള ചാക്കോച്ചി. സ്വാഭാവികമായും സുരേഷ്‌ഗോപിയെന്ന നടന്റെ അഭിനയജീവിതത്തിൽ ചെയ്തു തീർത്ത മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ‘പാപ്പൻ’ ഉണ്ടാകും.


കഥാപാത്രങ്ങൾ :

നീത പിള്ള:
ഷോ സ്റ്റീലർ” എന്നു സായിപ്പിന്റെ വിശേപ്പിക്കാവുന്ന വേഷം വിൻസി അബ്രഹാം ആയി നിറഞ്ഞു നിന്ന നീത പിള്ളയുടേതാണ്. പൂമരത്തിനും കുങ്ഫു മാസ്റ്ററിനും ശേഷം നീതപിള്ള ഒരിക്കൽ കൂടി തിരശീല അടക്കിഭരിക്കുന്നു.

ഗോകുൽ സുരേഷ് :
ഗോകുൽ സുരേഷിന്റെ ശക്തമായ വേഷം അഭിനയത്തിൽ മികച്ചനിലവാരം പുലർത്തുന്നതായി തോന്നി ചിലപ്പോൾ മറുഭാഗത്ത് അച്ഛൻ ആയതുകൊണ്ടാകാം.

ആശ ശരത്ത് :
ഒരു പക്ഷെ ആശാ ശരത്തിന് പകരം മറ്റാരെങ്കിലും ഈ വേഷം ചെയ്തിരുന്നുവെങ്കിൽ കുറച്ചു അധികം നാടകീയതയുണ്ടായേനെ ഈ വേഷം പകരം മറ്റാരെന്നു ചിന്തിച്ചു നോക്കിയാൽ ആരെയും മനസ്സിൽ കണ്ടതുമില്ല.

നൈല ഉഷ:
കാര്യമായി ചെയ്യാൻ ഒന്നുമില്ല പക്ഷെ കുറച്ചു നേരമേ തിരശീലയിൽ കാണുന്നുവെങ്കിലും ആ കുറച്ചു സമയം കൂടുതൽ മനസ്സിൽ നിറഞ്ഞു നില്കുന്നു.

ചിത്രത്തിന്റെ പിന്നണിയിൽ :
ക്യാമറയുടെ വർക്കും സൗണ്ട് കൈകാര്യം ചെയ്ത രീതിയും പാപ്പന്റെ ഗാംഭീര്യം കൂടുതൽ വർധിപ്പിക്കുന്നുണ്ട്ചിത്രത്തിൽ. സംഗീതവും മികവ് പുലർത്തി തിരക്കഥ കുറച്ചു അധികം കണ്ടുമറന്നതാണേലും പുതുമയിൽ എഴുതി തീർത്തു എന്നത് നിലവാരം പുലർത്തി.

ഇതു ഒരു റിവ്യൂ ആയി കാണരുത് പലതും ഞാൻ മൂടിവച്ചു കാരണം ഈ ചിത്രം നിങ്ങൾ ഓരോരുത്തരും കാണണമെന്ന ഈ എസ് എസ് നായർ ആഗ്രഹിക്കുന്നു. ഇനിയൊരു അവസരത്തിൽ വീണ്ടും കാണുമെന്ന ശുഭ പ്രതീക്ഷയിൽ വിടവാങ്ങുന്നു നന്ദി നമസ്കാരം.

You might also like