“പടച്ചോനേ ഇങ്ങള് പ്രേക്ഷകരെ കാത്തോളീ”- Padachone Ingalu Katholi Review

Padachone Ingalu Katholi Review

3,843

“പടച്ചോനേ ഇങ്ങള് കാത്തോളീ” എന്തുട്ട് പേരാണ് പഹയാ എന്ന് പറഞ്ഞ ഈ നായരുടെ കൂട്ടുകാരൻ ഇസ്മായിലിനോട് അൽപ്പം ദേഷ്യം വന്നതുകൊണ്ടും പിന്നെ എന്റെ പിള്ളേച്ചോ ആ പേരിന്റെ ഒരു മറ്റേ അതു തന്നെ അങ്ങനെ ചിത്രമൊന്നു കാണാൻ തീരുമാനിച്ചു. പടച്ചോനെ എന്നെ കാത്തോളീയെന്ന് മനസ്സിൽ പറഞ്ഞുകൊണ്ടു തന്നെ ചിത്രം കാണാൻ കയറിയെന്നു പറയാം പേരിന്റെ പുതുമ നിലനിർത്തിയോ എന്ന ചോദ്യം വെറും പാഴ് വാക്കുകൾ ആകുന്നു ചിത്രം നീതി പുലർത്തിയാലേ ആ ചോദ്യത്തിനു അർഥമുള്ളു കാണുക ആസ്വാധിക്കുക കയ്യിലെ പണം കളയുക.

തീര്‍ച്ചയായും ചിത്രം ചിരിപ്പിക്കുന്നുണ്ട് പക്ഷെ ആ ചിരി മുൻപ്പ് പലപ്പോഴും ചിരിച്ചു പോന്നത് അല്ല കയ്യിലെ കാശ് പോയ വിഷമം പുറത്തു അറിയിക്കാതിരിക്കാനുള്ള ചിരിയെന്ന് കാണുന്നവർക്ക് മനസ്സിൽ ആകും. പക്ഷെ ചിത്രം നൽകിയ പ്രമോഷണല്‍ മെറ്റീരിയലുകളും വാക്കുകൾ പിന്നെ കുറേ പേരിനു രുചിക്കാൻ ഉപ്പുപോലും നൽക്കാൻ കഴിയാത്ത കുറച്ചു ഇന്റർവ്യൂയെന്ന പേരിലെ സ്ഥിരം കോമാളിത്തരങ്ങളും മുൻപ്പ് സാക്ഷ്യപ്പെടുത്തിയിരുന്നു. പക്ഷെ എന്തായാലും ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ തിയറ്ററില്‍ എത്തിയപ്പോഴുള്ള കാഴ്‍ചയും പ്രതീക്ഷകളും സമയവും കാശും നഷ്ട്ടമെന്നു പറഞ്ഞാൽ ആ വാചകം നൂറിൽ നൂറ്റിയൊന്നു മാർക്കൊടെ നമ്മന്റെ കണക്കുമാഷ് ശരി വൈകുമെന്നു ഉറപ്പ് ഞാൻ നൽകുന്നു.

ഇന്നത്തെ സമകാലീന വര്‍ത്തമാന കേരളത്തിലെ നമ്മുടെ സംഭവവികാസങ്ങളെ ഇടക്ക് ഓര്‍മിക്കുകയും പിന്നെ ചുണ്ടിൽ ചിരി വന്നാൽ ചിരിപ്പിക്കുകയുമാണ് ചിത്രം പക്ഷെ ആ ചിരി വരണേ കരയണം കരഞ്ഞു കരഞ്ഞു ഒടുവിൽ ഇജ്ജ് ചിരിക്കുമല്ലോ. ഗൗരവമായ വിഷയത്തെ രസകരമായി അവതരിപ്പിക്കാൻ സംവിധായകൻ പരാജയപെട്ടു അവിടെ ചിത്രം കയ്യിൽ നിന്നും പോയില്ലേ പിന്നെ എന്തിട്ട് കാണിക്കാന എന്റെ ഇഷ്ട്ട ആർക്കോ വേണ്ടി എന്തൊക്കെയോ ചിത്രം ചർച്ച ചെയ്യുന്നു ഇല്ലെ എന്തൊക്കെയോ ചര്‍ച്ചയിലെത്തിക്കുകയാണ് ചിത്രമെന്നു നിസംശയം പറയാം. അങ്ങു ദൂരെ വയനാട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് നമ്മന്റെ കഥയപ്പോൾ നടക്കുന്നത്. പിന്നെ പറയണോ പാര്‍ട്ടി ഗ്രാമത്തിലെ ഒരു ചെറിയ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ചിത്രം തുടങ്ങുന്നതു പിന്നെ പറയണോ സ്വാഭാവികമായും ആ പാര്‍ട്ടി തന്നെയാണ് തെരഞ്ഞെടുപ്പില്‍ ചിത്രത്തിൽ ജയിക്കുന്നത്.

അവിടെ നമ്മന്റെ എതിര്‍ പാര്‍ട്ടിക്കാരുടെ വോട്ട് പിടിത്തം പിന്നെ അതിന്റെ സംഭവങ്ങളെല്ലാം പേരിനു പറയാവുന്ന ആക്ഷേപഹാസ്യത്തില്‍ ചിത്രമെന്നു തുടക്കത്തില്‍ തോന്നും പക്ഷെ ചിത്രം കാണുന്ന പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കുന്നത് ആണേൽ നടിനടന്മാരിൽ തുടങ്ങി അവരെ കൊണ്ടു ജോലിയെടുപ്പിക്കുന്ന സംവിധാനം ചെയുന്ന ആ ആളു നിർമാണം ചെയ്ത ആളിന്റെ കാശിനു കൂറ് കാണും പക്ഷെ അതു തിരിച്ചു കൊടുക്കണ പ്രേഷകന്റെ കീശയിലെ ഓരോ നാണയത്തിന്റെ തുട്ടിനും വിലയുണ്ടെന്ന യാഥാർഥ്യം മനസ്സിൽ വച്ചു ഇനിയൊരു ചിത്രം ചെയുക.

‘സഖാവ് ദിനേശനാ’ണ് ഈ കഥയില്‍ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത് പുള്ളിയൊരു മാഷാണേ . കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ച് വിശ്വസിക്കുന്ന ‘ദിനേശനെന്ന മാഷും പിന്നെ അയ്യോ കഥാഗതിയിലെ പ്രാധാന്യം നല്ലത് വിശ്വാസിയും നമ്മുടെ സംഘപരിവാറിനെ കഥയിൽ സൂചിപ്പിക്കുന്നതുമായ പാര്‍ട്ടികുടുംബത്തിലെ കുടുംബക്കാരിയുമായ അയ്യോ തെറ്റി പോയി ഒന്നു ക്ഷമിക്കണം പെൺകുട്ടി കുടുബിനി ആയാൽ നായകൻ വഴിയാധാരം ആകില്ലേ അപ്പോൾ പറഞ്ഞു വന്നത് കുടുംബിനിയല്ലതാ പെണ്‍കുട്ടിയുമായി ഒന്നു ചെറുത് ആ അങ്ങനെ തന്നെ ചെറുതായിട്ട് പ്രണയത്തിലാകുന്നു.പിന്നെ പറയണോ പിന്നെ നമ്മുടെ ‘ദിനേശന്റെ ജീവിതത്തിൽ എന്തൊക്കെയോ സംഭവിച്ചു അതൊക്കെയൊന്നു കയ്യിലെ പണം മുടക്കി കണ്ടാൽ പ്രേഷകന് കൊള്ളാം ഒന്നു കൂടി പറയാം. ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി തുടങ്ങിയവർ നല്ല അഭിനയവും ബാക്കി ഉള്ളവർ ശരാശരി പ്രകടനവും കാഴ്ച വച്ചു. ഛായാഗ്രഹണം , എഡിറ്റിംഗ് എന്നിവ ചിത്രത്തിന്റെ മറ്റൊരു പാളിച്ചയായി തോന്നി. ഷാൻ റഹ്മാന്റെ സംഗീതയും അത്രയോളം ഏറ്റില്ല.

“ചിത്രം കാണാൻ നൽകുന്ന കീശയിലെ കാശിനു വിശ്വക്കുന്നവന് ഒരു നേരത്തെ ആഹാരം വാങ്ങി നൽകുക. അല്ലാതെ ആ കാശിനു എരിവും പുളിയും ലെവലേശമില്ലാതെ പോയ കറികളും വർഷങ്ങൾ കഴിഞ്ഞും പാചകം പഠിക്കാതെ വാർപ്പിൽ വെന്തു മറിഞ്ഞ പടച്ചോറും കഴിച്ചു പണം കളയരുതേ”.. അപേക്ഷ ഇതു വായിച്ചു കുരുപൊട്ടി എന്നെയൊന്നു വളഞ്ഞിട്ട് ആക്രമിച്ചാൽ കൊള്ളാമെന്നു കരുതിയാൽ എഴുതാൻ പ്രയോഗിക്കുന്ന വാക്കിനു ഇനിയും മൂർച്ചകൂടും അപ്പോൾ എല്ലാം പറഞ്ഞപോലെ ചിത്രം കാണുമെന്ന്‌ പ്രതീക്ഷിക്കുന്നുവെന്ന് എസ് എസ് നായർ…

You might also like