പടവെട്ടി നിവിൻ; പക്ഷേ യുദ്ധം കാണാൻ ആളില്ല!! Padavettu Review

Padavettu , political action thriller film written and directed by Liju Krishna. It was produced by Yoodlee Films in association with Sunny Wayne Productions. The film starring Nivin Pauly, Aditi Balan and Shammi Thilakan depicts the story of the oppressed section of society in northern Kerala.[

4,128

ആദ്യമേ പറയാല്ലോ എന്നിലെ ചലച്ചിത്ര ആസ്വാദകനെ ഒരിക്കലും തൃപ്തിപെടുത്തിയ നടനല്ല ഈ കഥയിലെ നായകൻ പക്ഷെ ഇവിടെ നേരെ തിരിച്ചായിരുന്നു. ദാ..”പടവെട്ട്” അതൊക്കെ ഒഴിവാക്കി അയാളെ ഇഷ്ട്ടപെടാൻ കാരണക്കാരനാക്കി ഇനി ചിലപ്പോൾ ആ പേരുകൂടി ഇഷ്ട്ടനായക നിരയിലേക്ക് കടന്നുവരും. മുൻ കാലഘട്ടങ്ങളിൽ അയാൾ സ്വന്തം ചിത്രങ്ങൾക്കു മുടക്കുന്ന പണം തിരികെ കിട്ടുന്ന രീതിയിൽ ആയിരുന്നു പക്ഷെ അവിടെ നിന്നും മാറി ചിന്തിച്ചു തുടങ്ങിയപ്പോൾ മുതൽ അയാളിലെ നടനെ ഞാൻ ശ്രദ്ധിച്ചു കൊണ്ടേയിരിന്നു. അഭിനയ മികവു കൊണ്ടും ശരീര മികവുകൊണ്ടും നിവിൻ പോളിയുടെ മികച്ച വേഷമാണ് ഒരു പക്ഷെ ഇതുവരെ ചെയ്തു വച്ചതിൽ വച്ചുതന്നെ മികച്ച കഥാപാത്രമാണ് പടവെട്ടിലെ രവിയെന്ന് നിസംശയം പറയാം.

പച്ചയായ രാഷ്ട്രീയം അതി ശക്തമായി പറഞ്ഞ് പോകുന്ന വൈകാരിക ചിത്രമാണ് “പടവെട്ട്”. ചിത്രം ഒരല്പം മന്ദഗതിയിൽ തുടങ്ങി പിന്നീട് കത്തി കയറുന്ന ചിത്രമാണ്. പടം അൽപ്പം മന്ദ ഗതിയാണോ എന്നാൽ മോശമായി പോകും സ്ഥിരം അടിക്കുന്ന വാചകം ലാഗ് എന്നൊക്കെ ആയിരിക്കും പക്ഷെ ഇവിടെ നേരെ തിരിച്ചു പറയണമെന്നു മാത്രം. അതി ഗംഭീര തിയേറ്റർ എക്സ്പീരിയൻസാണ് ചിത്രം നൽകുന്നത് അതുകൊണ്ട് കൊള്ളാവുന്നടത്തു നിന്നും ചിത്രം കാണാൻ ശ്രമിക്കുക. ചിത്രം നൽകുന്ന ക്ലൈമാക്സ് പ്രേഷകനെ ഇരുത്തി രോമാഞ്ചം കൊള്ളിച്ചു കളയും രോമങ്ങൾ എണീറ്റു നില്കും അതാണ് പടവെട്ട്.

ശക്തമായ കഥാപാത്രങ്ങളുള്ള അവരുടെ മികച്ച അഭിനയമികവു ചിത്രം നൽകും അതാണ് നായരുടെ ഉറപ്പ് ഓരോ പ്രേക്ഷകനും പറയാൻ വിട്ടു പോയതും എന്നാൽ എടുത്തു പറയേണ്ടതുമായൊന്നാണ് ഗോവിന്ദ് വസന്തയുടെ സംഗീതം. മനുഷ്യനെരോമാഞ്ചം കൊള്ളിക്കുന്നതിൽ മുന്നിൽ നിന്നു മാരകം എന്നൊക്കെ പറഞ്ഞാൽ രോമാഞ്ചം. അഭിനയത്തിന്റെ കാര്യത്തിൽ രമ്യ സുരേഷും അതിനേക്കാൾ ഒരുപടി മുകളിൽ ഷമ്മി തിലകനുമാണ് മുൻ നിരയിൽ ചിലപ്പോൾ നായകനെക്കാൾ മുകളിൽ ആയിരുന്നു ഷമ്മിയുടെ അഭിനയമികവ് ഷമ്മി ശരിക്കും ഹീറോയാടാ ഹീറോ. അതിഥിയുടെ ചെറിയ വേഷമായിരുന്നു പക്ഷെ നന്നായി ചെയ്തു.

എസ് എസ് നായരുടെ തിരിച്ചറിവുകൾ:
നല്ലൊരു ചിത്രം വിരലിലെണ്ണാവുന്ന നാലും മൂന്നും ഏഴ് പേരുമായി ചിത്രം കണ്ടു. ഈ ചിത്രത്തിൽ നിവിന് കിട്ടാവുന്ന കൈയ്യടി നഷ്ട്ടമായി ചിലപ്പോൾ ഈ ചിത്രത്തിനു മുൻപ് തുറമുഖമൊന്നു പുറത്തു ഇറങ്ങിയിരുന്നെങ്കിൽ ഇതിലും കൂടുതൽ കയ്യടികൾ നേടിയെടുക്കാൻ നിവിനു കഴിയുമായിരുന്നു പ്രേമം പോലെ പണം വാരി ചിത്രം ചെയ്തു പോയ നായകന്റെ അഭിനയപ്രാധാന്യമുള്ള ചിത്രം കാണാൻ ആളുമില്ല ആരവവുമില്ല. ഇതുപോലെയുള്ള നല്ല ചിത്രങ്ങൾ കൈ വിട്ട് കളയരുതെന്ന ചെറിയ അപേക്ഷയുണ്ട് നായർക്ക്.മുൻപൊരിക്കൽ ഒരു നാൾ വരും അന്നു മലർവാടിയുമായി നിവിനും മോൺസ്റ്ററിനൊപ്പം പടവെട്ടുമായി വീണ്ടും നിവിൻ വിജയമിപ്പോഴും നിവിനൊപ്പം ആയിരിക്കും എന്റെ പൊന്നു ലാലേട്ട നിങ്ങളെ നമിക്കുന്നു ഇപ്പുറത്തു മമ്മുക്ക റോഷാക്കുമായി മുന്നേറുന്നു അതിമനോഹരമായി അന്യഭാഷ ചിത്രങ്ങൾ പോലും മമ്മുക്ക ചിത്രം നേടുന്ന സാമ്പത്തിക വിജയം നേടുന്നില്ല കംപ്ലീറ്റ് ആക്ടർ മെഗാസ്റ്റാർ ചിന്ദിക്കുന്ന പോലെ വേഷങ്ങൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക ഒടിയൻ ഒടിഞ്ഞു പോയതിനുശേഷം എത്ര ചിത്രം പ്രേഷകർ ഏറ്റെടുത്തുവെന്ന ചിന്തിച്ചു നോക്കിയാൽ എല്ലാർക്കും മനസ്സിൽ ആകും. എന്റെ സമയം ഞാൻ മനസ്സിലാക്കണം അതുപോലെ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നടന്മാരും ഞങൾ മുടക്കുന്ന പണത്തിനു പകരമായി കുറച്ചു അർപ്പണബോധം ആകാം അല്ലെ ഈ പണത്തിനു വല്ല കപ്പലണ്ടിയും വാങ്ങി കടപ്പുറത്തു പോയി തിരമാലയെണ്ണുന്നതാണ് നല്ലതെന്ന തിരിച്ചറിവോടെ നന്ദി നമസ്കാരം എസ് എസ് നായർ…

You might also like