നിങ്ങളുടെ നാട്ടിലും വീട്ടിലും കാണാം ഈ “പാൽതൂ ജാൻവർ” – Palthu Janwar Review

Palthu Janwar: Directed by Sangeeth P. Rajan. With Johny Antony, Basil Joseph, Dileesh Pothan, Indrans. Athira Harikumar etc. Read Full Review Below

Palthu Janwar Mtoday Review – പുതിയ തലമുറയിലെ യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം പ്രേക്ഷകനെ പലതും ഓർമ്മിപ്പിക്കുന്നു… Read More..

4,867

വിനോയ്‌ തോമസും അനീഷ് അഞ്ജലിയും തിരക്കഥയെഴുതി, നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ത ചിത്രമാണ് “പാൽതൂ ജാൻവർ”. ബേസിൽ , ഇന്ദ്രൻസ്, ഷമ്മി തിലകൻ, ജോണി ആന്റണി, ശ്രുതി സുരേഷ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം.

തനിക്കു ഇഷ്ടമില്ലാത്ത ജോലിയിൽ, തനിക്കു സമ്മർദ്ദം മൂലം തുടരേണ്ടി വരുന്ന യുവാവിന്റെയും,ചെന്നു എത്തിപ്പെടുന്ന ഗ്രാമത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. നവാഗതരുടെ പതർച്ചയില്ലാതെ തന്നെ ചിത്രം അവതരണം ചെയ്യാൻ സംവിധായാകനു കഴിഞ്ഞു. റെനഡൈവ് കൈകാര്യം ചെയ്ത ക്യാമറയും ,ജസ്റ്റിൻ വർഗീസിന്റെ സ്കോറുകളും ഗാനങ്ങളുംമൊക്കെ ചിത്രത്തിനെ മികവു പകർന്നു.

പുതിയ തലമുറയിലെ യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം പ്രേക്ഷകനെ പലതും ഓർമ്മിപ്പിക്കുന്നു. ജോലി സ്ഥലത്തെ പൊളിറ്റിക്സ് കളികളും,ഒരാൾക്കു ഇഷ്ടപ്പെടാത്ത ജോലി കഷ്ടപ്പെട്ട് ചെയ്യേണ്ടിവരുന്ന അവസ്ഥയുമെല്ലാം ചിത്രത്തിൽ കാണാൻ കഴിയുന്നു.

ചിലപ്പോൾ ചില ഒത്തുചേരലുകൾ നമുക്ക് പ്രിയപ്പെട്ടതാണ്. പലതരം കാഴ്ചപ്പാടുകളും, വിശ്വാസങ്ങളും, അതിലുപരി മറ്റുകാരണങ്ങളുമുള്ള മനുഷ്യരുടെ ഒത്തുചേരൽ.ആ ഒത്തു ചേരലാണ് ചിത്രം മുന്നോട്ടു വയ്ക്കുന്ന ആശയം. ബേസിൽ ജോസഫ് , ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ശ്രുതി സുരേഷ്, തുടങ്ങിയ താരനിരയുടെ പ്രകടനം മികച്ചു നിന്നു .പക്ഷെ നായരേ വ്യക്തിപരമായി കൂടുതൽ ഞെട്ടിച്ചതും പ്രകടനം മനസ്സിൽ നിന്നതും ഷമ്മി തിലകന്റെയാണ്, ഒരു പക്ഷെ ഷമ്മിയിലെ നടന്റെ കഴിവ് മലയാളം ചലച്ചിത്രലോകം വേണ്ട വിധം പ്രയോജനപെടുത്തിയിട്ടില്ലയെന്ന് വീണ്ടും തെളിയിച്ച പ്രകടനം.. ഷമ്മി ഹീറോ യടാ ഹീറോ.

കുടുംബവുമൊത്ത് കണ്ടാസ്വദിക്കാൻ കഴിയുമെന്നു ഞാൻ വ്യക്തിപരമായി അഭിപ്രായപെടുന്നു. ഒരുതവണ കണ്ടിരിക്കാമെന്നു ഞാൻ വിശ്വസിക്കുന്നു. ചിത്രം കാണുക അഭിപ്രായം പറയുക. ഇതുപോലെയുള്ള കൊച്ചു ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. എഴുത്ത് വ്യക്തിപരമായി കാണുമെന്ന് വിശ്വസിച്ചു നിർത്തുന്നു എന്ന് സ്വന്തം എസ് എസ് നായർ….

 

You might also like