വീണ്ടും വിനയൻ വിഷ്വൽ ട്രീറ്റ് ; സിജു വിത്സന്റെ നായക പദവി – Pathonpatham Noottandu Review

Pathonpatham Noottandu , period drama film written and directed by Vinayan.Set in the 19th century Travancore, the story is based on the life of Arattupuzha Velayudha Panicker, an Ezhava warrior and social reformer, who fought against social injustices prevalent at that time. The movie also depicts the story of Nangeli and Kayamkulam Kochunni. Film stars Siju Wilson, Kayadu Lohar, Anoop Menon, Chemban Vinod Jose, Sudev Nair, Indrans, and Alencier Ley Lopez in important roles. Read Below for Full Review by MTODAY.

വിനയന്റെ തിരിച്ചുവരവെന്ന ആരുടെയോ സംഭാഷണ ശകലം കേട്ടപ്പോൾ എസ് എസ് നായർക്കൊപ്പം ചിത്രം കാണാൻ വന്ന…
Read More Review Below..

7,236

ആറാട്ടുപുഴ വേലായുധ പണിക്കരെ ഒന്നുപോയി കണ്ടു തിരുവോണം അല്ലേ സിജു വിൽസൺ ഒരു ചിത്രം ഇതുപോലെ കാണുകയെന്നതു വിശ്വസിക്കാവുന്ന കാര്യമാണോ ചിത്രം പറയും അതിനുള്ള മറുപടി.

വിലക്കുകൾക്ക് ശേഷം വിനയനെന്ന സംവിധായകൻ ചെയ്യുന്ന ആദ്യ ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും തെളിയിച്ചു പ്രതിഭകളെ മലയാള ചലച്ചിത്രലോകത്ത് മാറ്റിനിർത്താൻ കഴിയില്ല. മലയാളത്തിലെ തന്റെ സിംഹാസനത്തിലേക്ക് രാജകീയമായ തിരിച്ചു വരവ് . സ്വന്തം തിരക്കഥയിൽ വന്ന ചിത്രം നമ്മൾ മലയാളിക്ക് ഈ വർഷം കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള ഓണസമ്മാനമാണ്.

ചിത്രത്തിലേക്കു ചേക്കേറാൻ നായർക്ക് സമയമായി, ആറാട്ടുപുഴ വേലായുധ ചേകവരെന്ന സമ്പന്നനായ കച്ചവടക്കാരൻ നമ്മുടെ കഥനായകൻ സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയുള്ള ചെറുത്തു നിൽപ്പാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കായംകുളം കൊച്ചുണ്ണിയെ അറിയാവുന്നവർക്കുവേണ്ടി അദ്ദേഹം മോഷ്ടിച്ച തിരുവിതാംകൂർ രാജാവിന്റെ സാളഗ്രാമം വീണ്ടെടുത്ത നായകനായ ചേകവരെ രാജാവ് പണിക്കർ സ്ഥാനം നൽകി ആദരിക്കുന്നതു മുതൽ ചിത്രത്തിന്റെ കഥാഗതിയിൽ ചെറിയൊരു മാറ്റം അനുഭപെട്ടു. ഈഴവർക്കായി ക്ഷേത്രം നിർമ്മിക്കുന്ന നായകനായ പണിക്കർ രാജാവിന്റെ അടുപ്പക്കാരുടെയും പിന്നെ കുറച്ചു മേൽജാതിക്കാരുടെയും മുന്നിൽ ശത്രുവാണ്. ഇവരുടെ ഏറ്റുമുട്ടലുകളും നങ്ങേലിയെന്ന പെൺകുട്ടിയുടെ ധീരതയുമാണ് കഥയുടെ പ്രാധാന്യം.

നായകനായ സിജു വിൽസൻ ഉൾപ്പടെയുള്ള താരങ്ങളുടെ അഭിനയം മികച്ചു നിന്നു. നങ്ങേലിയുടെ വേഷത്തിലെത്തിയ കയാദു ലോഹർ മികവു പുലർത്തി. സുദേവ് നായർ, സുരേഷ് കൃഷ്ണ, ചെമ്പൻ വിനോദ്, സെന്തിൽ, ദീപ്തി സതി, അനൂപ് മേനോൻ, വിഷ്ണു വിനയ്, രേണു സൗന്ദർ, മണികണ്ഠൻ ആചാരി, സുധീർ കരമന, ടിനി ടോം, മാധുരി, ശിവാജി ഗുരുവായൂർ തുടങ്ങിയവരുടെ വേഷങ്ങൾ മികച്ചതാക്കി അവർ ചിത്രത്തിനൊപ്പം നിന്നു…

ഷാജി കുമാറിന്റെ ക്യാമറ, വിവേക് ഹർഷന്റെ എഡിറ്റിങ്ങ്, സുപ്രീം സുന്ദറിന്റെ ആക്ഷൻ, സന്തോഷ് നാരായണന്റെ ബാഗ്രൗണ്ട് സ്കോർ എല്ലാം ഒന്നിനൊന്നു മികച്ചു നിന്നു. വിനയന്റെ തിരിച്ചുവരവെന്ന ആരുടെയോ സംഭാഷണ ശകലം കേട്ടപ്പോൾ എസ് എസ് നായർക്കൊപ്പം ചിത്രം കാണാൻ വന്ന അഭിലാഷ് സുരേന്ദ്രൻ പറഞ്ഞ വാക്കുകൾ ഇതായിരുന്നു തിരിച്ചു വരാൻ ഇതിന്റെ സംവിധായകൻ വല്ല വേൾഡ് ടൂർ പോയിരുന്നുവോ….!! ചിത്രം നൽകിയ അനുഭവമാണ് പങ്കു വച്ചതു വ്യക്തിപരമായ അഭിപ്രായം. സ്നേഹത്തോടെ എസ് എസ് നായർ..

 

You might also like