പവിയേട്ടന്റെ കയിപ്പ് നിറഞ്ഞ ചൂരൽ കഷായം !!

0

പവിയേട്ടന്റെ മധുരച്ചൂരൽ റിവ്യൂ: ധ്രുവൻ ദേവർമഠം

 

പവിയേട്ടന്റെ മധുരച്ചൂരൽ ഏറെ നാളുകൾക്ക് ശേഷം മലയാളത്തിന്റെ മഹാനായ തിരക്കഥാകൃത്ത് ശ്രീനിവാസന്റെ രചനയിൽ വരുന്ന സിനിമ . പ്രതീക്ഷകൾ ഏറെയായിരുന്നു പവിയേട്ടന്റെ മധുരച്ചൂരൽ എന്ന ചിത്രത്തെക്കുറിച്ച്. പക്ഷേ തീയറ്ററിൽ കാണാൻ കഴിഞ്ഞത് നല്ല കയിപ്പ് നിറഞ്ഞ ചൂരൽ കഷായമാണെന്ന് മാത്രം.

 

 

 

നിർമ്മാതാക്കളുടെ കൈയ്യിലെ കാശിന്റെ തിളക്കത്തിൽ അവരെ പറ്റിക്കാനായി എഴുതി ഉണ്ടാക്കിയ ശ്രീനിവാസന്റെ തിരക്കഥയും അഭിനയവും മാത്രമായി പോയി പവിയേട്ടനിൽ. ‘പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല..!’ എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം ശരിക്കും പിടികിട്ടുക ഈ ചിത്രം കാണുന്ന നേരത്താണ്.

 

 

സംഗതി വളച്ചുകെട്ടില്ലാതെ പറയാം നൂറ് ശതമാനം ശ്രീനിവാസനിലെ പ്രതിഭ വറ്റിയിരിക്കുന്നു. മലയാളികൾ എന്നെന്നും ഓർമ്മിക്കുന്ന പ്രിയപ്പെട്ട ചിത്രങ്ങൾ എഴുതുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഒരു പ്രതിഭയുടെ പ്രതിഭാ ദാരിദ്ര്യം മാത്രമാകുന്നു ഈ സിനിമ. സാമൂഹ്യപാഠം പഠിപ്പിക്കുന്ന സ്ഥിരം രീതിയിലാണ് ചിത്രത്തിന്റെ തുടക്കം സൈക്കിളിൽ ഒളിച്ചോടുന്ന പവിയേട്ടന്റെയും ആനി ടീച്ചറുടെയും ചെറുപ്പകാലത്തു നിന്നാണ് സിനിമയുടെ തുടക്കം.

 

 

 

സൈക്കിൾ സഞ്ചാരം മുപ്പത് വർഷങ്ങൾക്ക് ഇപ്പുറമുള്ള പവിത്രൻ മാഷിന്റെയും ആനി ടീച്ചറുടെയും ജീവിതത്തിലേക്ക് മടങ്ങുമ്പോൾ അവർ സ്കൂൾ അധ്യാപകരും മാതൃകാദമ്പതികളുമാണ് . കുടാതെ പവിയേട്ടൻ എന്ന പവിത്രൻ മാഷ് ജൈവകർഷകനും ജൈവ കൃഷി പ്രചാരകനുമാണ്. മായം കലർന്ന ഭക്ഷണ സാമഗ്രഹികൾ സമൂഹത്തിന് ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തെ നിരന്തരം ബോധവൽക്കരിക്കുക എന്ന ദൗത്ത്യവും അയാൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ പവിയേട്ടന്റെയും ആനിടീച്ചറുടെയും സ്കൂൾ മാനേജർ മാത്തുകുട്ടി മുതലാളി; (വിജയരാഘവൻ എന്ന കഴിവുള്ള നടന്റെ വെറും ഫാൻസിഡ്രസ് വേഷം) വ്യാജ ഭക്ഷ്യവസ്തുക്കൾ വിറ്റ് ലാഭമുണ്ടാക്കുന്ന അയാളുമായി ഉടക്കേണ്ടി വരുന്നതും ഒരു അവസരം കിട്ടുമ്പോൾ പവിയേട്ടനെ അന്വേഷിച്ച് വരുന്ന പയ്യനെ പവിയേട്ടന്റെ വീട്ടിൽ എത്തിച്ച് അയാളോട് പ്രതികാരം തീർക്കുകയും ചെയ്യുന്നു മാത്തുക്കുട്ടി മുതലാളി.

 

 

എത്രയോ ചിത്രങ്ങളിൽ കണ്ടു തയഞ്ഞ വെറും ക്ലീഷേ രംഗങ്ങൾ മാത്രം അതിനിടയിൽ എല്ലാം തന്നെ നാടക ഡയലോഗുകൾ പറയിച്ച് കാഴ്ച്ച കാരനെ മാക്സിമം വെറുപ്പിക്കുക എന്ന കൃത്യവും തുടരുന്നുണ്ട് പവിയേട്ടനിൽ. ആകെ ചിത്രത്തിൽ ആശ്വാസമായി തോന്നിയത് നവാഗത സംഗീത സംവിധായകനായ രഘുനാദ് ഒരുക്കിയ ഗാനങ്ങളും പി സുകുമാറിന്റെ ഛായാഗ്രഹണവും മാത്രമാണ്. ഷെബിൻ ബെൻസൺ, ഹരിശ്രീ അശോകൻ തുടങ്ങിയവർ വലിയ പ്രാധാന്യമില്ലെങ്കിലും അവർക്ക് ലഭിച്ച വേഷം കുഴപ്പമില്ലാതെ ചെയ്തുവെന്ന് തോന്നി.

 

 

 

 

ചിന്താവിഷ്ടയായ ശ്യാമള പോലുള്ള ചിത്രം പ്രതീക്ഷിച്ച് പോകുന്നവർക്ക് തീർത്തും നിരാശായാകും ഈ ചിത്രം നൽകുക. ലെന അവർക്ക് ലഭിച്ച വേഷം കുഴപ്പമില്ലാതെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും. ആനി ടീച്ചർക്കും പവിയേട്ടനും തമ്മിൽ അത്ര വലിയ ഇന്റിമസി ഉള്ളതായി തോന്നിയില്ല. ചിത്രത്തിൽ ഏറ്റവും മോശം അഭിനയം ആരുടെതാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം പവിയേട്ടനായി ശ്രീനിവാസൻ വെറുപ്പിക്കുകയായിരുന്നു ചിത്രത്തിൽ ഉടനീളം. സുരേഷ് ബാബു ശ്രീസ്തയുടെ കഥയോട് ഒട്ടും നീതി പുലർത്താതെ ശ്രീനിവാസൻ ഒരുക്കിയത് പ്രേക്ഷകർക്ക് കയിപ്പ് ചൂരൽ ആണെന്ന് സാരം. ശ്രീനിവാസൻ തിരക്കഥയിൽ സത്യനന്തിക്കാട് ഒരുക്കുന്ന ഫഹദ് ചിത്രം ഈ ചിത്രത്തെ വച്ചു നോക്കുമ്പോൾ എന്താകുമെന്ന് കണ്ടു തന്നെ അറിയാം. നവാഗത സംവിധായകനായ ശ്രീകൃഷ്ണന് തന്റെ ആദ്യ ചിത്രം കയിപ്പായിരിക്കുമെന്ന് സാരം.

You might also like