ചിരിയുടെ ‘പീസ്’ വൈബ് – Peace Movie Review – Mtoday

Peace directed by debutant Sanfeer K, starring Joju George, Asha Sharath, Aditi Ravi etc. Full Review Below

കാർലോസെന്ന മധ്യവയസ്കന്റെയും പുള്ളിയുടെ കുറച്ചധികം സുഹൃത്തുക്കളെയും ചുറ്റിപറ്റിയുള്ള കഥയാണ് ചിത്രം പറഞ്ഞു പോകുന്നത്… Read Full PEACE Malayalam Movie Review by MTODAY

4,530

സൻഫീർ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം കാണാൻ ഇടയായി ചിത്രം അറിയില്ലാത്തവർക്കായി പേരൊന്നു സൂചിപ്പിച്ചു മുന്നോട്ടു “പീസ്” അതാണ് ആ ചിത്രം ഒരു കൊച്ചു അടിച്ചുപൊളി വൈബ് തന്നെയാണ് ചിത്രം.

കൊച്ചു കേരളത്തിൽ മലയാള ചിത്രങ്ങളുടെ കുത്തൊഴുക്കാണല്ലോ പക്ഷെ എല്ലാം സീരിയസ് ആണെന്ന് മാത്രം എന്നാൽ ഈ നായർ ഒരു കാര്യം പറയാം ഇവിടെ അതൊന്നുമില്ല. എന്റർടൈന്മെന്റ് സിനിമകൾ വിരലിൽ എണ്ണാൻ പോലും കിട്ടാത്ത അവസ്ഥ ആയതുകൊണ്ടാകും ഈ ചിത്രം ഇഷ്ട്ടപെട്ടു. കുറേയേറെ കോമഡിയും പിന്നേ കുറച്ചു ലഹരിയും ആവശ്യത്തിന് ബൈബും എല്ലാം നിറഞ്ഞ ഒരു പക്കാ എന്റർടൈനറാണ് ചിത്രം. കാർലോസെന്ന മധ്യവയസ്കന്റെയും പുള്ളിയുടെ കുറച്ചധികം സുഹൃത്തുക്കളെയും ചുറ്റിപറ്റിയുള്ള കഥയാണ് ചിത്രം പറഞ്ഞു പോകുന്നത്.

ഒരു ദിവസം മദ്യ ലഹരിയിൽ കാറിൽ പോകുന്ന സമയത്ത് ഒരു അപരിചിതൻ അവിചാരിതമായി കാറിൽ കയറുകയും എന്നാൽ അബദ്ധവശാൽ അയാളുടെ കാറിനുള്ളിൽ അയാളുടെ തന്നെ കയ്യിലുണ്ടായിരുന്ന തോക്കിൽ നിന്നും വെടി പൊട്ടി മരണപ്പെടുകയും ചെയ്യുന്നു ഇനി തമാശയില്ല കുറച്ചു സീരിയസ് ആകാം പക്ഷെ നായരുടെ കണക്കു കൂട്ടൽ ഒന്നു ചെറുതായിട്ട് പിഴച്ചു ഗെയ്‌സ് ആ പറഞ്ഞു പോയത് ഒരല്പമൊന്നു മാറ്റിപ്പിടിച്ചാൽ ആവശ്യത്തിന് ചിരിക്കാനുള്ള രംഗങ്ങൾ ചിത്രം സമ്മാനിച്ചു പോകുന്നു അതാണ് പീസ്.

മോശമായി തോന്നാത്ത തിരക്കഥയും സംവിധാനവും അഭിനയത്തിന്റെ കാര്യത്തിൽ ജോജു ജോർജ്, ആശാ ശരത്ത് , സിദ്ധിഖ് , തുടങ്ങി കുറച്ചു നല്ല പെർഫോമൻസും എല്ലാം കൂടി ചേരുമ്പോൾ ഏതാണ്ട് രണ്ടു മണിക്കൂർ നമ്മളെയൊന്നു രസിപ്പിക്കാൻചിത്രം ശ്രമിക്കുന്നു അതിൽ അവർ വിജയിച്ചുവെന്ന് പറയാം. ക്ലൈമാക്സിൽ നല്ലൊരു കിടിലോസ്‌കി ട്വിസ്റ്റുമുണ്ട് . പക്ഷെ ചിത്രത്തിന്റെ കഥ മുഴുവൻ ഇവിടെ പറഞ്ഞു തീർത്തട്ടില്ലയോ എന്നു സംശയം. രണ്ടാമത് ഒന്നുകൂടി വരുമെന്ന രീതിയിലാണ് ചിത്രം അവസാനിപ്പിക്കുന്നത് എന്നായൊക്കെ പറഞ്ഞാലും ഈ എസ് എസ് നായർക്ക് ഇഷ്ട്ടായി പോയികണ്ടോ കണ്ടിരിക്കാം വീണ്ടും കാണും വരെ സുലാൻ.

അഭിപ്രായങ്ങൾ വ്യക്തിപരമായൊന്നാണ് അതിനെ അതിന്റെതായ ലാഘവത്തിൽ കാണുക ചിത്രം കാണാൻ ഈ എഴുതിയത് പ്രചോദനമെന്നു തോന്നിയാൽ ഉൾകൊള്ളുക അല്ലേ തള്ളിക്കളയുക നന്ദി വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ പോയിവരാം…എഴുതിയത് എസ് എസ് നായർ …

You might also like