“പൊന്നിയൻ സെൽവൻ” കാത്തിരിക്കുന്നു രണ്ടാം ഭാഗത്തിനായി.. Ponniyan Selvan PS:1 Review

5,041

“പൊന്നിയൻ സെൽവൻ” കാണാൻ അൽപ്പം വൈകി പോയി വരുന്ന റിവ്യൂകളും കണ്ടവരുടെ അഭിപ്രായം കേട്ടതും തൃപ്തിയായില്ല എന്തായാലും അവസാനം കഴിഞ്ഞു പോയ ദിവസം അതങ്ങടു കണ്ടു. അമിത പ്രതീക്ഷ ഇല്ലാതെ പോയതാകും മോശമായി ചിത്രം തോന്നിയില്ല അപ്പോൾ നിരുപണം വായിക്കാൻ ശ്രമിക്കാം.

ചിത്രം അതിന്റെയെല്ലാ രീതിയിലും മികച്ച് നിന്നന്നുതന്നെ നിശേഷം പറയാൻ കഴിയും. നോവലിന്റെ വായന അനുഭവം ചിത്രം കാണാൻ കൂടുതൽ പ്രേരിപ്പിച്ചു. വായിച്ചു പോയ കഥയുടെ അവതരണത്തിനു യോജിക്കുന്ന രീതിയിൽ മികച്ച കഥാപാത്രത്തെ നൽകിയ അഭിനേതാക്കൾ. ചിലപ്പോൾ ഇതിലും മികച്ചതും അനുയോജ്യമായതുമായ മറ്റൊരു കഥാപാത്ര തിരഞ്ഞെടുപ്പ് അസാധ്യമാകും. സംഗീതം കൊണ്ടു എ.ആർ റഹ്മാൻ കുറച്ചു നാളുകൾ കഴിഞ്ഞു മനസ്സിൽ ആനന്ദ മഴ പെയ്യിച്ചുവെന്നതും പകൽ പോലെ സത്യം.

ചിത്രത്തിന്റെ ഓരോ മേഖലയിൽ പ്രവർത്തിച്ചവരും അഭിനന്ദനം അർഹിക്കുന്നവരാണ് സ്വന്തം ജോലിയിലുള്ള അവരുടെ കഴിവ് ചിത്രം എടുത്തു പറയുന്നു. പ്രേക്ഷകർ പ്രതീക്ഷിച്ച ട്വിസ്റ്റ്കളും പഞ്ച് ഡയലോഗും ഇടക്കു കുറച്ചു ഗുമ്മിന് മാസ് മസാലകളുന്നുമല്ല ‘പൊന്നിയിൻ സെൽവൻ’ എന്നതു ചിത്രം കണ്ടു തന്നെ മനസ്സിൽ ആക്കുക .ഇപ്പോൾപോലും നന്ദിനിയുടെ പ്രതികാരം പോലെ നമ്മുടെ സിരയിലേക്ക് കയറുന്ന ഒരുതരം സ്ലോ പോയിസൺ ആണ്.

ഒരു പക്ഷെ ചിത്രം കാണുന്നതിന് മുൻപ് ഇതിന്റെ കഥയേയും കഥാപാത്രങ്ങളെയും കുറിച്ച് ചെറിയൊരു ധാരണ മനസ്സിൽ ഉണ്ടാക്കിയാൽ വളരെ ഭംഗിയായി തന്നെ ചിത്രം ആസ്വദിക്കാൻ കഴിയും. ഞാൻ തമിഴിലാണ് ചിത്രം കണ്ടത് അതുകൊണ്ട് തന്നെ ചിലപ്പോൾ പലതും വെക്കതമായില്ല ചിത്രം സ്വന്തം ഭാഷയിൽ കാണുക അല്ലെ കണ്ടിട്ട് എനിക്കൊന്നും മനസിലായില്ലേയെന്ന് പറയുന്നതിൽ അർത്ഥമില്ല.

നന്ദിനി-കുന്ദവൈ അവരൊന്നിച്ച് വരുന്ന ഓരോ രംഗത്തിലും സൗന്ദര്യത്തിനപ്പുറത്തെ ഒരു ഗാംഭീര്യം തിരശീലയിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.ഒരുപക്ഷെ ക്യാമറയ്ക്ക് താങ്ങാൻ കഴിയാത്തൊരു മാജിക് പോലെ. കാർത്തിയുടെ അഭിനയമാണ് എന്നെ കൂടുതൽ ആകർഷിച്ചത് ചിത്രം കാണുക സ്വന്തമായി വിലയിരുത്തൽ നടത്തുക്കയെന്ന് പറഞ്ഞുകൊണ്ടു വിടവാങ്ങുന്നു സ്വന്തം എസ് എസ് നായർ.

You might also like